സ്വന്തംപേരില്‍ കേസുകള്‍ ഉണ്ടോ എന്നും യാത്രാ നിരോധനം ഉണ്ടോ എന്നും അറിയാന്‍ സൗദി ജവാസാതിന്റെ പുതിയ സേവനം
- Bahrain Vartha videos
- Australia, Canada migration?
- Exit re entry visa status checking IN KSA
- Jobs Norka
- Kuwait Pravasi
- Malaysian Visa and Work permit Checking
- Marunadanmalayali
- Mathrubhumi NRI News
- Ministry of Qatar [ Qatar govt. ] ?
- Norka Roots
- NRI American news
- NRI Europe News [ Malayalam ]
- Nri News
- Pravasi corner
- Pravasi Shabdam !
- Pravsi..? Any indian goods u need for gulf ?
- Qatar Dept. websites !
- Reporter pravasi news ?
- Saudi Govt. news
- Saudi govt. website.
- Tech news Malayalam
- UAE EMBASSY DELHI
2016, ജൂൺ 28, ചൊവ്വാഴ്ച
2016, ജൂൺ 22, ബുധനാഴ്‌ച
3 വർഷം തിരിച്ചടവ് വേണ്ടാത്ത, 15ശതമാനം സൗജന്യമായ പ്രവാസി ലോൺ,?
3 വർഷം തിരിച്ചടവ് വേണ്ടാത്ത, 15ശതമാനം സൗജന്യമായ പ്രവാസി ലോൺ,എങ്ങനെ അപേക്ഷിക്കണമെന്ന് അറിയുമോ?
വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിനൊടുവിൽ നാടണയാനൊരുങ്ങി. ഇനി എന്താണ് ചെയ്യാൻ പോകുന്നത്?. ജീവിതത്തിന്റെ നല്ല നാളുകളിൽ കഷ്ടപ്പെട്ട് സമ്പാദിച്ച പണം മക്കളുടെ വിവാഹത്തിനും വീടുപണിക്കുംമറ്റും ചെലവിട്ടശേഷം അധികമൊന്നും അവശേഷിക്കുന്നുമുണ്ടാവില്ല. പെട്ടെന്ന് ഒരു നാൾ പ്രവാസ ജീവിതം അവസാനിക്കുമ്പോൾ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചുപോകുക സ്വാഭാവികം. എന്നാൽ വിഷമിക്കേണ്ട.
നിതാഖതും മറ്റും കാരണം ഇങ്ങനെ നാട്ടിലെത്തുന്ന പ്രവാസികൾക്ക് കൈത്താങ്ങുമായി നോർക്കയുടെ വിവിധ പദ്ധതികളുണ്ട്. അതിലൊന്നാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റസ്[NDPREM]. തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സുസ്ഥിര വരുമാനം ഉറപ്പുവരുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
20 ലക്ഷം രൂപവരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 15% മൂലധന സബ്സിഡി (പരമാവധി 3 ലക്ഷം രൂപ വരെ) നൽകുകയാണ് നൽകും. ഇതിൽ 15%തുക സർക്കാർ തിരിച്ചടക്കും. ലോൺ എടുക്കുന്നവർക്ക് സബ്സിഡിയായി സർക്കാർ നല്കുന്നതാണ് ലോൺതുകയുടെ 15%. അവശേഷിക്കുന്ന തുക കുറഞ്ഞ പലിശയിൽ തിരിച്ചടച്ചാൽ മതികാകും. അതിനു 3 വർഷം വരെ തിരിച്ചടവ് ആവശ്യമില്ല.
ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവരായ പ്രവാസികളും, അത്തരം പ്രവാസികള്‍ ഒത്തുചേര്‍ന്ന് ആരംഭിക്കുന്ന സംഘങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. 3 വർഷത്തേക്ക് തിരിച്ചടവ് വേണ്ടാത്ത, 15ശതമാനം സൗജന്യമായ പ്രവാസി ലോണിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം-
ഏതൊക്കെ മേഖലകളിലാണ് വ്യവസായം ആരംഭിക്കാനാവുന്നത്.
1. കാര്‍ഷിക - വ്യവസായം (കോഴി വളര്‍ത്തല്‍ (മുട്ടക്കോഴി, ഇറച്ചിക്കോഴി), മത്സ്യകൃഷി (ഉള്‍നാടന്‍ മത്സ്യ കൃഷി, അലങ്കാര മത്സ്യ കൃഷി), ക്ഷീരോല്പാദനം, ഭക്ഷ്യ സംസ്കരണം, സംയോജിത കൃഷി, ഫാം ടൂറിസം, ആടു വളര്‍ത്തല്‍, പച്ചക്കറി കൃഷി, പുഷ്പകൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവ)
2. കച്ചവടം (പൊതു വ്യാപാരം - വാങ്ങുകയും വില്‍ക്കുകയും ചെയ്യല്‍, കടകള്‍)
3. സേവനങ്ങള്‍ (റിപ്പേയര്‍ ഷോപ്പ്, റസ്റ്റോറന്‍റുകള്‍, ടാക്സി സര്‍വ്വീസുകള്‍, ഹോംസ്റ്റേ തുടങ്ങിയവ)
4. ഉത്പാദനം - ചെറുകിട - ഇടത്തരം സംരംഭങ്ങള്‍ (പൊടിമില്ലുകള്‍,
ബേക്കറി ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചറും തടിവ്യവസായവും, സലൂണുകള്‍, പേപ്പര്‍ കപ്പ്, പേപ്പര്‍ റീസൈക്ളിംഗ്, ചന്ദനത്തിരി, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ തുടങ്ങിയവ)
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍:
1. അപേക്ഷകന്‍റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ [.JPG format]
2. പാസ്പോര്‍ട്ടിന്‍റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ് (വിദേശത്ത് തൊഴില്‍ ചെയ്തിരുന്ന കാലയളവ് വ്യക്തമാകേണ്ടതാണ്) [PDF format]
3. തങ്ങളുടെ സംരംഭത്തിന്‍റെ സംക്ഷിപ്ത വിവരണം [in .PDF format]
പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനായി– http://registernorka.net/ndprem/ എന്ന വെബ്സൈറ്റ് സഹായകമാകും
ആരോഗ്യ സംബന്ധമായ എന്ത് സംശയങ്ങള്‍ക്കും മറുപടി ലഭിക്കുവാന്‍ ഈ പേജ് ലൈക് ചെയാന്‍ മറക്കല്ലേ
Like We4unews.com
2016, ജൂൺ 5, ഞായറാഴ്‌ച
പ്രവാസികൾക്ക് ഇന്ത്യയിലേക്ക് കൊണ്ടുവരാവുന്ന സ്വർണ്ണത്തിന്റെ അളവ് വർധിപ്പിക്കുന്നു...........?
പ്രവാസികൾക്ക് നികുതിയില്ലാതെ ഇന്ത്യയിലേക്ക് കൊണ്ടുവരാവുന്ന സ്വർണ്ണത്തിന്റെ അളവ് വർധിപ്പിക്കുന്നു. for more details click here
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)