2026 ജൂലൈ 24, വെള്ളിയാഴ്‌ച

യു.എ.ഇയിലെ ഇന്ത്യൻ പാസ്പോര്‍ട്ട് സേവനം ഇനി അല്‍ഹിന്ദ് കേന്ദ്രങ്ങള്‍ വഴി

യുഎ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനം ഇന്ന് മുതല്‍ അല്‍ഹിന്ദ് കേന്ദ്രങ്ങള്‍ വഴിയാകും. സുപ്രീംകോടതി നിർദേശപ്രകാരമാണ് തീരുമാനം.

എംബസിയും കോണ്‍സുലേറ്റും നേരിട്ട് അപേക്ഷ സ്വീകരിക്കുന്നത് ഇതോടെ നിർത്തിവെച്ചു. സേവനങ്ങള്‍ക്ക് അപ്പോയിന്റമെന്റ് എടുക്കാൻ പുതിയ വെബ്സൈറ്റും പ്രഖ്യാപിച്ചു.

യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങള്‍ക്ക് consularsevainuae.com എന്ന വെബ്സൈറ്റ് വഴിയാണ് ഇനി അപ്പോയന്റ്മെന്റ് എടുക്കേണ്ടത്. രാവിലെ 9 മുതല്‍ രാത്രി 9 വരെ അപ്പോയിന്റമെന്റ് എടുക്കാൻ സൗകര്യമുണ്ടാകും.

യു.എ.ഇയുടെ വിവിധ എമിറേറ്റുകളിലെ അല്‍ഹിന്ദ് ഗ്ലോബല്‍ കേന്ദ്രങ്ങള്‍ വഴിയാണ് സേവനങ്ങള്‍ക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനായി 16 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. അപ്പോയ്ന്റ്മെന്റ് സമയത്തിന് 15 മിനിറ്റ് മുൻപാണ് സേവനകേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുക. രാവിലെ എട്ടുമുതല്‍ വൈകുന്നേരം ആറുവരെ ഈ കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കാനാകും. തത്കാല്‍ പാസ്‌പോർട്ട്, നവജാത ശിശുക്കള്‍ക്കുള്ള പാസ്‌പോർട്ട്, 60 വയസ്സ് പിന്നിട്ടവർക്കുള്ള പാസ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് അപ്പോയ്ന്റ്‌മെന്റില്ലാതെ സേവനകേന്ദ്രങ്ങളില്‍ നേരിട്ടെത്താമെന്നും എംബസി അറിയിച്ചു.

2026 ഫെബ്രുവരി 15, ഞായറാഴ്‌ച

കോഴിക്കോട് എയർപോർട്ടിലും (കരിപ്പൂർ) ഇനി ഇ-ഗേറ്റ് സൗകര്യം.?

വിദേശ രാജ്യങ്ങളിലേത് പോലെ, കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും യാത്രക്കാർക്കായി ഇ-ഗേറ്റ് (E-Gate) സൗകര്യം ഒരുക്കിയിരിക്കുന്നു.

​ഇതോടെ, യാത്രക്കാർക്ക് വിമാനത്താവളത്തിൽ വരുമ്പോഴും പോകുമ്പോഴും ഇമിഗ്രേഷൻ നടപടികൾ ഇനി നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. ഈ സംവിധാനം ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പദ്ധതി (FTITTP) എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഇതിനായി ftittp.mha.gov.in ഈ ലിങ്ക് വഴി ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്ത ശേഷം 

നടത്തുന്ന ആദ്യ യാത്രയിൽ ബയോമെട്രിക് വിവരങ്ങൾ നൽകുക. അതിനുശേഷം എല്ലാ യാത്രകളിലും ഇ-ഗേറ്റ് സൗകര്യം ഉപയോഗിക്കാവുന്നതാണ്.

എയർപോർട്ടിൽ വെച്ച് നേരിട്ടും രജിസ്റ്റർ ചെയ്യാവുന്നതാണ്. 

(coutesy:- ഷാഹിദ് ബിൻ മുഹമ്മദ് ചെമ്മുക്കൻ)

സൗദിയിൽ വിസിറ്റ് വിസ ഓൺലൈനിൽ പുതുക്കൽ നിർത്തി.?