2020 ഏപ്രിൽ 12, ഞായറാഴ്‌ച

Saudi: Covid 19 ന്റെ ഏതെങ്കിലും ലക്ഷണങ്ങൾ ; free medail care

സഊദി അറേബ്യയിൽ പ്രവാസികളക്കം എല്ലാവരുടേയും മൊബൈൽ ഫോണിലേക്ക് ദിനേനവരുന്ന SMS മെസ്സേജ് ആണ് താഴെ കൊടുത്തിരിക്കുന്നത്, അതിങ്ങിനെ വായിക്കാം :
"നിങ്ങൾക്ക് covid 19 ന്റെ ഏതെങ്കിലും ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ, അടുത്തുള്ള സർക്കാർ ഹോസ്പിറ്റൽ  അല്ലെങ്കിൽ സ്വകാര്യ ഹോസ്പിറ്റൽ എന്നിവയെ സമീപിക്കുക, ആവശ്യമായ medical care സൗജന്യമായി ലഭിക്കും. നിയമപരമായാണ് രാജ്യത്തു താമസിക്കു- ന്നതെന്ന് തെളിയിക്കാനാവശ്യമായ രേഖ-
കളൊന്നും തന്നെ നിങ്ങൾ ഹാജരാക്കേ- ണ്ടതില്ല, ഇവയൊന്നും ഇല്ലെങ്കിൽ പിഴയോ, മറ്റ് നിയമ നടപടികളോ നേരിടേണ്ടി വരില്ല" ഇത് ഇവിടെ പറയാൻ പ്രത്യേകമായൊരു കാരണമുണ്ട്.  ഇന്നലെ വൈകുന്നേരം മനോരമ ന്യൂസിന്റെ കൗണ്ടർ പോയിന്റിൽ പങ്കെടുത്തുകൊണ്ട് കർമ്മ സമിതി അംഗം എന്ന ലേബലിൽ വന്ന Dr. ഇരുദയ രാജൻ പറയുന്നത് കേട്ടു, ഗൾഫ് രാജ്യങ്ങളിൽ കൊറോണ symptoms കണ്ട് ഹോസ്പി- റ്റലിൽ പോയാൽ ആദ്യം അവിടുത്തെ ലേബർ കാർഡ് കാണിച്ചു കൊടുക്കണം എങ്കിലേ പരിശോധിക്കുക പോലും ഉള്ളൂ എന്ന്! ആസ്റ്റർ ഹെൽത്ത് എം.ഡി Dr. ആസാദ് മൂപ്പനും ഈ കള്ളത്തരം കേട്ടു കൊണ്ടിരിക്കുന്നുണ്ടായിരുന്നു എന്നതാണ് വലിയ കോമഡി. 

നമ്മുടെ ചാനൽ ചർച്ചകൾ ഇപ്പോൾ ഇങ്ങി- നെയൊക്കെയാണ്. അര വൈദ്യന്മാരും മുറി വൈദ്യന്മാരും സ്റ്റുഡിയോയിൽ ഇരുന്ന് തങ്ങൾക്ക് അറിയാത്ത കാര്യങ്ങളൊക്കെ വലിയ വായിൽ വിളിച്ചു പറയുന്ന അന്തി ചർച്ച എന്തൊരു പ്രഹസനമാണ്. നാട്ടിൽ ഇപ്പോൾ കാര്യങ്ങളൊക്കെ നന്നായി നട- ക്കുന്നത് കൊണ്ട് കൊറോണ റിപ്പോർറ്റി- ങ്ങിന് വാർത്താ മൂല്യമില്ല,അതാണിപ്പോൾ ഗൾഫിലെ കാര്യങ്ങൾ പെരുപ്പിച്ചു കൊഴു- പ്പിക്കുന്നത്.

അല്ലയോ വിദഗ്ധരെ, നിങ്ങൾ വിദഗ്ധർ ആയിരിക്കാം പക്ഷെ ഗൾഫിലെ കാര്യം പറയാണുള്ള പ്രാഥമിക അറിവ് പോലും നിങ്ങൾക്കില്ല. ആരെങ്കിലും പറയുന്നത് കേട്ട് ചാനൽ ചർച്ചയിൽ വിഡ്ഢിത്തം വിളമ്പുന്ന നിങ്ങളൊക്കെ ഇരുട്ടിൽ പൂച്ചയെ തപ്പുന്ന അവിദഗ്ദ തപ്പുകാർ മാത്രമാണ്. മാത്രമല്ല പ്രവാസികൾക്ക് കട്ടപ്പാരയും..

عند شعورك بأعراض الإصابة بكورونا (ارتفاع حرارة،
 ضيق تنفس أو كحة) توجّه إلى أقرب مستشفى حكومي أو خاص للعلاج مجانًا. 
لايشترط إحضار الإقامة وليس هناك أي عقوبات على المخالفين للنظام. 
 وزارة الصحة
Dear resident,

If you start to show any COVID-19 symptoms (fever, shortness of breath, or cough) head to the nearest government or private hospital to receive the needed medical intervention free of charge, with no need to bring proof of legal residency (Iqama) and there will be no penalties or legal consequences for any violations.

ദുബൈയിലോ ഷാർജയിലോ visit visa യിൽ ആരെങ്കിലും ജോലി ഇല്ലാതെ ഭക്ഷണം കഴിക്കാതെ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ ?

Corona [ kovid -19 days ]

ദുബൈയിലോ ഷാർജയിലോ visit visa യിൽ ആരെങ്കിലും ജോലി ഇല്ലാതെ ഭക്ഷണം  കഴിക്കാതെ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും വോളന്റീർസ് ആയി ബന്ധപ്പെട്ടാൽ നിങ്ങളുടെ ഭക്ഷണം ക്രമീകരണം ചെയുന്നത് ആണ് 

MASCA Volunteers

1.biby john 0526318888 
   (hor al anz & abu hail)
2.Aju Thomas 0549932372 
    (al Nahda Dubai)
3.sameer 0564220300 
    (Karama)
4. Firos. 0555303495 
     (rashidiya)
5 സത്താർ  0503505127
    (al qusais)
6. Misba 050 849 3181 
    ( National Paint sharjah )
7. Jaison 0552066979
    Abdul Kareem 0558812307 
    (Sharjah Rolla)
8. Jenzeer Nazar 0522422916
     Sadique Gaffoor 0556740775 
     (Al Nahda Sharjah)

Please forward other Groups....

2019 ഒക്‌ടോബർ 26, ശനിയാഴ്‌ച

സൗദി വിസിറ്റ് വിസ അറിയേണ്ടതെല്ലാം....?


ആതിഥേയ ഉംറ വിസ: 90 ദിവസം, 500 റിയാലിന്....?


അടുത്ത ദിവസങ്ങളിൽ ഉംറതു മുളീഫ് (ആതിഥേയ ഉംറ) വരുന്നതായി ന്യൂസ് ഉണ്ട്

ഇന്നലെ അൽ അറബിയ ന്യൂസിൽ വന്ന റിപ്പോർട്ട് !!

പുതിയ സൗദി വിസ ഉടൻ ..

പൗരന്മാർക്കും വിദേശികൾക്കും 90 ദിവസം വരെ വ്യക്തിഗത സ്പോൺസർഷിപ്പിൽ അനുവദിക്കുന്ന ആതിഥേയ ഉംറ വിസ അബ്ഷിർ സംവിധാനത്തിലൂടെ ലഭ്യമാക്കാൻ പാസ്‌പോർട്ട് ഡയറക്ടറേറ്റ് ജനറലും സൗദി മന്ത്രാലയവും പരിഗണിക്കുന്നു, വരും ദിവസങ്ങളിൽ ഇത് ലഭ്യമാകും.

ജവാസാതും ഹജ്ജ് മന്ത്രാലയവും പുതിയ വിസയുടെ പ്രവർത്തന സംവിധാനം അംഗീകരിക്കാനാവശ്യമായ നടപടികൾ ചെയ്തു കൊണ്ടിരിക്കുന്നു. ആതിഥേയ വിസയിൽ വരുന്നവർക്ക് ഹോട്ടലിലോ അപ്പാർട്ടുമെന്റുകളിലോ ആതിഥേയന്റെ വസതിയിലോ ആകട്ടെ, താമസ സ്വാതന്ത്ര്യം അനുവദിക്കുന്നതായി "ഓകാസ്" പത്രം പറയുന്നു.

വിസയുടെ പ്രാരംഭ പതിപ്പ് സൂചിപ്പിക്കുന്നത് പ്രകാരം അബ്ഷിർ ആപ്ലിക്കേഷൻ വഴി അതിഥിയുടെ എല്ലാ ഡാറ്റയും വിവരങ്ങളും നൽകി ഒരു വ്യക്തിയെ 500 റിയാൽ ചിലവിൽ വർഷത്തിൽ 3 പ്രാവശ്യം കൊണ്ടുവരാൻ കഴിയും.

ആതിഥേയ ഉംറ വിസയിലുള്ളവർക്ക് രാജ്യം മുഴുവൻ സഞ്ചരിക്കാനും വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സ്വാതന്ത്ര്യം നൽകുന്നു.

സ്വദേശികൾക്ക് ആരേയും വിദേശികൾക്ക് അടുത്ത ബന്ധുക്കളേയും
3 മുതൽ 5 വരെ പേരെ ആതിഥേയത്വം നൽകാൻ കഴിയും. അതിഥി പോകുന്നത് വരെ അവരെ പരിപാലിക്കലും സേവിക്കലും ആതിഥേയന് നിർബന്ധമാണ്.

കഴിഞ്ഞ ദിവസത്തിൽ
440 റിയാലിന് ടൂറിസ്റ്റ് വിസ സേവനം സൗദി അറേബ്യ അടുത്തിടെ ലഭ്യമാക്കിയിരുന്നു. ഇത് ഇഷ്യു ചെയ്ത തീയതി മുതൽ ഒരു വർഷത്തേക്ക് സാധുതയുള്ളതാണ്, 18 വയസ്സ് തികഞ്ഞവർക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്. 18 വയസ്സിൽ താഴെ ഉള്ളവർക്ക് രക്ഷാധികാരി ഉണ്ടായിരിക്കൽ നിർബന്ധമാണ്. ടൂറിസ്റ്റ് വിസയിൽ വരുന്നവർക്ക് പ്രതിവർഷം 90 ദിവസം മാത്രമേ താമസം അനുവദിക്കൂ.

കടപ്പാട്: Alarabia News