2021 ഓഗസ്റ്റ് 29, ഞായറാഴ്‌ച

Tourist visa holders can also travel to the UAE; Permission including Indians.

Visitors from all countries are allowed to travel to the UAE. Those who have received two doses of Kovid Wax approved by the World Health Organization are allowed to enter the UAE on a tourist visa. 

This is stated in a statement issued jointly by the Federal Authority for Identity and Citizenship (ICA) and the National Emergency Crisis and Disaster Management Authority. The new decision will take effect on August 30.

This applies to visitor visas from countries that have previously banned travel to the UAE, officials said on Saturday. With this, travelers from all over India who have been vaccinated can apply for a tourist visa. 

Those traveling to the country on a visitor visa must undergo a Rapid PCR test upon arrival at the airport. Vaccination certificates can be registered through the ICA website and the Al Hussein app. 

For those who do not receive the vaccine in the banned countries, the existing rules will remain unchanged. 

ടൂറിസ്റ്റ് വിസക്കാര്‍ക്കും യുഎഇയിലേക്ക് യാത്ര ചെയ്യാം; ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ അനുമതി.

എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള  സന്ദർശക വിസക്കാര്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി. ലോകാരോഗ്യ സംഘടന അംഗീകരിച്ച കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കാണ് ടൂറിസ്റ്റ് വിസയില്‍ യുഎഇയിലെത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. 

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്(ഐസിഎ), നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി എന്നിവ സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ തീരുമാന പ്രകാരം ഓഗസ്റ്റ് 30 മുതല്‍ പ്രാബല്യത്തില്‍ വരും.

യുഎഇയിലേക്ക് യാത്ര ചെയ്യുന്നതിന് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള  സന്ദർശക വിസക്കാര്‍ക്കും ഇത് ബാധകമാണെന്ന് അധികൃതര്‍ ശനിയാഴ്ച അറിയിച്ചു. ഇതോടെ വാക്സിന്‍ സ്വീകരിച്ച, ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. 

സന്ദര്‍ശക വിസയില്‍ രാജ്യത്തേക്ക് യാത്ര ചെയ്യുന്നവര്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ റാപിഡ് പിസിആര്‍ ടെസ്റ്റിന് വിധേയമാകണം. ഐസിഎ വെബ്‌സൈറ്റ് വഴിയും അല്‍ ഹുസ്ന്‍ ആപ്പ് വഴിയും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യാം. 

വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലെ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് നേരത്തെ നിലവിലുള്ള നിയമങ്ങള്‍ മാറ്റമില്ലാതെ തുടരും. 


2021 ഓഗസ്റ്റ് 11, ബുധനാഴ്‌ച

ടെറസില്‍ പച്ചക്കറി കൃഷിചെയ്യുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ടെറസിന്‍റെ ബലവും നടാനുപയോഗിക്കുന്ന മിശ്രിതം തയ്യാറാക്കുന്ന രീതിയുമാണ്. വീടുപണിയുമ്പോള്‍തന്നെ ഇതിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ ശക്തമായ പില്ലറുകളും ബീമുകളും വാര്‍ത്ത് കൃഷിക്കായി ടെറസിന്‍റെ ബലം കൂട്ടാന്‍ കഴിയും. 20 കി.ഗ്രാം. നടീല്‍ മിശ്രിതം വീതം നിറച്ച 100 ചാക്കുകള്‍ ടെറസിന്‍റെ മുകളില്‍ വച്ചാല്‍ ടെറസിനു താങ്ങേണ്ടി വരുന്നത് രണ്ടു ടണ്‍ മണ്ണിന്‍റെ ഭാരമാണ്. ഇതിനു തക്ക ബലം മിക്ക പുതിയ വീടിന്‍റെ ടെറസുകള്‍ക്കുമുണ്ട്. ഒരു ചുവട്ടില്‍ മൂന്നു ലിറ്റര്‍ വെള്ളം ഒരു ദിവസം ഒഴിക്കുകകൂടി ചെയ്താല്‍ ടെറസ് ചുമക്കേണ്ട ഭാരം 3 ടണ്ണോളം എത്തും. അതിനാല്‍ ചുവടെ ഭിത്തികളോ ബീമുകളോ വരുന്ന ഭാഗത്തു നിരയായി ചാക്കുകള്‍ അടുക്കുന്നതാണ് നല്ലത്. ഇതേ രീതിയില്‍ ഭിത്തികളും ബീമുകളും വരുന്ന ഭാഗത്തിന് മുകളിലായി ടെറസില്‍ രണ്ടു സിമന്‍റ് ഇഷ്ടികയുടെ ഉയരത്തില്‍ തടങ്ങള്‍ നിര്‍മ്മിച്ച് അതില്‍ നടീല്‍മിശ്രിതം നിറച്ചും കൃഷി ചെയ്യാവുന്നതാണ്. ഈ രീതിയിലാണ് കൃഷി ചെയ്യുന്നതെങ്കില്‍ വീടുപണിയുമ്പോള്‍തന്നെ ടെറസിനു വാര്‍ക്കയുടെ കനം കൂടുതല്‍ നല്‍കണം. കാരണം ചാക്കുകളില്‍ നിറയ്ക്കുന്നതിനേക്കാള്‍ നാലിരട്ടി വരെ നടീല്‍മിശ്രിതമാണ് ചെടിനടാന്‍ തയ്യാറാക്കുന്ന തടങ്ങളില്‍ കൊള്ളിക്കുന്നത്. എട്ടോ പത്തോ ടണ്‍ ഭാരം സ്ഥിരമായി ടെറസിനു മുകളില്‍ ഉള്ളതിനാല്‍ ടെറസിനു നല്ല ബലം ആവശ്യമാണ്.

പച്ചക്കറികൾ

പാവല്‍

കേരളത്തില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഒരു വെള്ളരിവര്‍ഗ്ഗ വിളയാണ് പാവല്‍. ചില പ്രദേശങ്ങളില്‍ കയ്പ എന്നും വിളിപ്പേരുണ്ട്. ഇന്ത്യയുടെ സ്വന്തം പച്ചക്കറിവിളയായ പാവലിന് വര്‍ദ്ധിച്ച പോഷകമൂല്യത്തോടൊപ്പം ഔഷധഗുണങ്ങളുമുണ്ട്. പ്രമേഹത്തിനു മുതല്‍ ആസ്ത്മ, വിളര്‍ച്ച എന്നിവയ്ക്ക് എതിരായും പാവല്‍ ഉപയോഗിക്കപ്പെടുന്നു. നനയ്ക്കുന്നതിനുള്ള സൗകര്യമുണ്ടെങ്കില്‍ വര്‍ഷത്തില്‍ ഏതുസമയത്തും പാവല്‍ കൃഷി ചെയ്യാവുന്നതാണ്. എന്നിരുന്നാലും, ഏപ്രില്‍-മെയ്, ആഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളില്‍ നടുന്നവയ്ക്കാണ് കൂടുതല്‍ വിളവ് ലഭിക്കുന്നത്. ഈ സമയങ്ങളില്‍ തുടങ്ങുന്ന പാവല്‍കൃഷിയില്‍ കീട -രോഗ ശല്യവും താരതമ്യേന കുവായിട്ടാണ് കാണുന്നത്.

ഒരു സെന്‍റ് പാവല്‍ കൃഷിചെയ്യുന്നതിന് 25 ഗ്രാം വിത്ത് ആവശ്യമുണ്ട്. ഒരു സെന്‍റില്‍ 10 കുഴികള്‍ എടുക്കാവുന്നതാണ്. രണ്ടു ചെടികള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അഥവാ ആറടിയുടെ ഇടയകലം വേണം. ഒരു കുഴിയില്‍ നാലഞ്ച് വിത്തുകള്‍ നട്ട് വളര്‍ന്നുവരുമ്പോള്‍ ആരോഗ്യമുള്ള രണ്ടെണ്ണം മാത്രം നിലനിര്‍ത്തിയാല്‍ മതിയാകും. മൂന്നു സെന്‍റിമീറ്റര്‍ ആഴത്തിലാണ് വിത്തുകള്‍ നടേണ്ടത്.ചെടി നട്ട് 45 - 50 ദിവസത്തിനുള്ളില്‍ പൂവിടുന്ന പാവല്‍ 60 - 70 ദിവസത്തിനുള്ളില്‍ വിളവെടുപ്പിന് പാകമാകുന്നു. കൃത്യമായി പരിപാലിക്കുന്ന ചെടികളില്‍നിന്ന് 3-4 മാസം വരെ വിളവെടുക്കാവുന്നതാണ്.

ഗ്രോബാഗിൽ പച്ചകറി നടുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ ഗ്രോബാഗുകളിലായിരിക്കും മിക്കവരും പച്ചക്കറികള്‍ നടുന്നത്. ഇത്തരത്തില്‍ നടുമ്പോള്‍ നടീല്‍മിശ്രിതത്തിന് ഏറെ പ്രാധാന്യമുണ്ട്. നടീല്‍മിശ്രിതത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളുണ്ട്. ഒന്നാമത്തേത് ചെടിക്കു വേരുപിടിച്ചു വളരുന്നതിനാവശ്യമായ മണ്ണുണ്ടായിരിക്കണം. രണ്ടാമത്, മണ്ണിനടിയിലേക്ക് ചെറിയ തോതിലാണെങ്കിലും വായുസഞ്ചാരത്തിനുള്ള അവസരമുണ്ടായിരിക്കണം. മൂന്നാമത്തേത്, ഒരു വിത്ത് മുളച്ചിറങ്ങുമ്പോള്‍ അതിന്‍റെ വളര്‍ച്ചയ്ക്ക് ആവശ്യമായ മൂലകങ്ങള്‍ യഥേഷ്ടം ലഭിക്കണം.

ഈ മൂന്നു ഘടകങ്ങള്‍ കണക്കിലെടുത്തുള്ള ചേരുവകളാണ് നടീല്‍മിശ്രിതത്തിലുണ്ടാകേണ്ടത്. മേല്‍മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യ അളവിലെടുത്താണ് നടീല്‍മിശ്രിതം തയ്യാറാക്കുന്നത്. ചെടിക്കു വേരു പിടിക്കാനാണ് മണ്ണ് നല്‍കുന്നത്. ഏതു ചെടിയുടെയും വളര്‍ച്ചയ്ക്ക് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ മൂന്നു പ്രധാന മൂലകങ്ങളും നിരവധി ഉപമൂലകങ്ങളും ജൈവസാന്നിധ്യവും ആവശ്യമാണ്. അവ ആവശ്യമായ അളവില്‍ ആരോഗ്യമുള്ള മേല്‍മണ്ണിലുണ്ടാകും. ജൈവസാന്നിധ്യം ഉറപ്പാക്കുന്നത് മേല്‍മണ്ണിലുള്ള സൂക്ഷ്മജീവികളും മറ്റുമാണ്. ഇത്തരം മേല്‍മണ്ണ് തന്നെയായിരിക്കണം ബാഗുകളില്‍ നിറയ്ക്കുന്നതിനായി ശേഖരിക്കേണ്ടത്.

ആറ്റില്‍നിന്നും മറ്റും കിട്ടുന്ന നേര്‍മയേറിയ മണലാണ് മേല്‍മണ്ണിനൊപ്പം ചേര്‍ക്കേണ്ടത്. പഴകിയ ചകിരിച്ചോറ് ചേര്‍ത്താലും മണല്‍ ചേര്‍ക്കുന്ന അതേ പ്രയോജനം കിട്ടും. വേരിന്‍റെ സുഗമമായ സഞ്ചാരംപോലെതന്നെ പ്രധാനമാണ് നീര്‍വാര്‍ച്ചയും. ചെടികള്‍ വളരണമെങ്കില്‍ വെള്ളം വേണം. എന്നാല്‍, വെള്ളം കെട്ടിക്കിടക്കുകയുമരുത്. നല്ല മണ്ണാണെങ്കില്‍ വെള്ളം കെട്ടിക്കിടക്കാതെ ഒഴുകിപ്പോകുകയും അതിനുശേഷം ഈര്‍പ്പം നിലനില്‍ക്കുകയും ചെയ്യും.

ചെടിക്ക് തുടക്കത്തില്‍ വളര്‍ച്ചാസഹായികളായ മൂലകങ്ങള്‍ കിട്ടുന്നതിനാണ് ചാണകപ്പൊടി ചേര്‍ക്കുന്നത്. മണ്ണിനെ തറഞ്ഞു പോകാതെ സൂക്ഷിക്കാനും ചാണകപ്പൊടിക്കു കഴിയും. ചാണകപ്പൊടിക്കു പകരമായി മണ്ണിരക്കമ്പോസ്റ്റോ സാധാരണ കമ്പോസ്റ്റോ ഉപയോഗിച്ചാലും മതി. മണ്ണു കഴിഞ്ഞാല്‍ ചെടിയുടെ വളര്‍ച്ചയ്ക്ക് പ്രധാനമായി വേണ്ടത് ഈര്‍പ്പമാണ്. സ്ഥിരമായി രാത്രിയും പകലും നടീല്‍മാധ്യമത്തില്‍ നിന്ന് ഈര്‍പ്പം കിട്ടിക്കൊണ്ടിരിക്കണം. രാവലെയും വൈകുന്നേരവുമായി ഒരു ദിവസം മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും ഓരോ ചെടിയുടേയും ചുവട്ടില്‍ നല്‍കുന്നതാണ് നല്ലത്. വെയിലില്‍ വെള്ളം ആവയായി പോകുന്നതിനെ തടയാനാണ് ചെടിയുടെ ചുവട്ടില്‍ പുതയിടുന്നത്. ഇതിനായി മണ്ണില്‍ അഴുകിച്ചേരുന്ന ഏതുവസ്തുവും ഉപയോഗിക്കാം. പുതയിട്ടു സംരക്ഷിച്ച മണ്ണില്‍ സദാ ഈര്‍പ്പമുണ്ടാകും. അടുക്കളത്തോട്ടത്തിലെ പച്ചക്കറിച്ചെടികള്‍ക്ക് പുടയിടുന്നതിന് അടുക്കളയിലെ പാഴ്വസ്തുക്കള്‍മാത്രം മതി. പച്ചക്കറിനുറുക്കിന്‍റെ അവശിഷ്ടങ്ങള്‍, പഴങ്കഞ്ഞി, കുറുകിയ കഞ്ഞിവെള്ളം, ചായച്ചണ്ടി എന്നിവയൊക്കെ പുതയിടാന്‍ ഉപയോഗിക്കാം. ഇവകൊണ്ടു പുതയിടുമ്പോള്‍ മുകളിലായി കടലാസ് വിരിച്ചുകൊടുക്കുകയോ ഒന്നോ രണ്ടോ പിടി മണ്ണു തൂളി ഇടുകയോ ചെയ്താല്‍ പക്ഷികളും മറ്റും ചികഞ്ഞുകളയില്ല.

2021 ഓഗസ്റ്റ് 10, ചൊവ്വാഴ്ച

ഇന്ത്യയില്‍നിന്ന്‌ കോവിഷീല്‍ഡ് എടുത്തവര്‍ക്ക് ദുബായിലേക്ക് മടങ്ങാം

 ദുബായ്: ഇന്ത്യയിൽനിന്നു കോവിഷീൽഡ് വാക്സിൻ എടുത്തവർക്ക് ദുബായിയിലേക്ക് മടങ്ങാം. 

ഫ്ളൈ ദുബായ് അധികൃതർ യു.എ.ഇയിലെ ട്രാവൽ ഏജൻസികളെ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യയിൽനിന്നു കോവിഷീൽഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം. 

ഇതോടൊപ്പം യു.എ.ഇയിൽ നിന്നും വാക്സിൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കും മടങ്ങിവരാം.

അതേസമയം, വാക്സിൻ നില പോലും പരിഗണിക്കാതെ ഇന്ത്യയിൽനിന്നു ദുബായിലേക്ക് മടങ്ങാമെന്ന് വിസ്താര വിമാനക്കമ്പനി ഇന്ന് പുറത്തുവിട്ട അറിയിപ്പിലുണ്ട്. 

48 മണിക്കൂറിനകമുള്ള കോവിഡ് ആർ.ടി.പി.സി.ആർ, റാപ്പിഡ് പരിശോധനാ ഫലം എന്നിവ ഉണ്ടായിരിക്കണമെന്നും വിസ്താര അറിയിക്കുന്നു. 

ദുബായ് താമസവിസക്കാർക്ക് മാത്രമാണ് ഇളവ്.

2021 ജൂലൈ 22, വ്യാഴാഴ്‌ച

സൗദി പ്രവാസികളുടെ ഇഖാമ, റീ എൻട്രി, സന്ദർശക വിസ എന്നിവയുടെ കാലാവധി ആഗസ്റ്റ് 31 വരെ സൗജന്യമായി പുതുക്കും.

 സൗദി പ്രവാസികളുടെ ഇഖാമ, റീ എൻട്രി, സന്ദർശക വിസ എന്നിവയുടെ കാലാവധി ആഗസ്റ്റ് 31 വരെ സൗജന്യമായി പുതുക്കും. ഇന്ത്യയടക്കം യാത്രാ വിലക്കുള്ള രാജ്യങ്ങളിലെ പ്രവാസികൾക്കാണ് ആനുകൂല്യം. നേരത്തെ ജൂലൈ 31 വരെ രേഖകൾ സൗജന്യമായി പുതുക്കിയിരുന്നു.

ജിദ്ദ: ഇന്ത്യ അടക്കം സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ-എൻട്രി, സന്ദർശന വിസ എന്നിവയുടെ കാലാവധി സൗജന്യമായി സ്വമേധയാ ആഗസ്റ്റ് 31 വരെ പുതുക്കുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. 

സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ ഉത്തരവ് പ്രകാരം നേരത്തെ രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടിനൽകിയിരുന്നു. ഇതാണിപ്പോൾ അടുത്ത മാസം അവസാനം വരെ വീണ്ടും നീട്ടിനൽകുന്നത്.

യാത്രാ വിലക്ക് പ്രഖ്യാപിച്ച രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് തിരിച്ചെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികളുടെ രേഖകളാണ് പുതുക്കുക. 

ഇവിടങ്ങളിലുള്ള സൗദി പ്രവാസികളുടെ കാലാവധി കഴിഞ്ഞ ഇഖാമ, എക്സിറ്റ് റീ-എൻട്രി വിസ, സന്ദർശക വിസയിൽ സൗദിയിലേക്ക് വരാനായി കാത്തിരിക്കുകയും നിലവിൽ അത്തരം സന്ദർശക വിസകളുടെ കാലാവധി അവസാനിക്കുകയും ചെയ്തവരുടെ വിസാ കാലാവധി എന്നിവയാണ് സൗജന്യമായി പുതുക്കുക.


കോവിഡ് മൂലം വിദേശത്തു മരണമടഞ്ഞ പ്രവാസിക സാമ്പത്തിക സഹായം

പ്രവാസി തണൽ പദ്ധതി 

കോവിഡ് മൂലം വിദേശത്തും, സ്വദേശത്തും മരണമടഞ്ഞ പ്രവാസി മലയാളികളുടെ അവിവാഹിതരായ പെൺമക്കൾക്ക് 25,000 രൂപ ഒറ്റ തവണയായി സാമ്പത്തിക സഹായം നൽകുന്നു. 

കോവിഡ് മൂലം മരണമടഞ്ഞ മടങ്ങി വന്ന പ്രവാസികളുടെ മക്കൾക്കും അപേക്ഷിക്കാം. മരണപ്പെട്ട പ്രവാസിയുടെ മകളായിരിക്കണം അപേക്ഷിക്കേണ്ടത്.

പ്രവാസി തണൽ പദ്ധതിയിൽ www.norkaroots.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ :1800 425 3939. മിസ്ഡ് കോൾ സേവനം വിദേശത്ത് നിന്നും : +91 8802 012345 📞 

2021 ജൂലൈ 21, ബുധനാഴ്‌ച

മഴക്കാലത്ത് ഇരു ചക്ര വാഹനങ്ങൾ ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുക. !!

"മഴക്കാലമാണ്" മഴക്കാലത്ത് വാഹനങ്ങൾ ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങള്‍. കാരണം മഴക്കാലത്ത് ഇരുചക്രവാഹനങ്ങളാണ് ഏറ്റവും കൂടുതൽ അപകടത്തിലാകുന്നത്. ‌മഴ മൂലമുള്ള അവ്യക്തമായ കാഴ്ച്ചയും വെള്ളക്കെട്ട് നിറഞ്ഞ റോഡും തന്നെയാണ് പ്രധാന വെല്ലുവിളി ഉയർത്തുന്നത്. ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.👇🏻

സ്ഥിരമായി പോകുന്ന റോഡാണെങ്കിലും വെള്ളക്കെട്ട് കണ്ടാൽ അതിൽ ഇറക്കാതിരിക്കുവാൻ ശ്രമിക്കുക. കാരണം റോഡിലെ കുഴികൾ കാണാൻ സാധിച്ചെന്ന് വരില്ല, വെള്ളക്കെട്ടിലെ കുഴികൾ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും. 

മഴയത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ നിർബന്ധമായും ഹെൽമറ്റും റെയിൻ കോട്ടും ഉപയോ​ഗിക്കണം. സാധിക്കുമെങ്കിൽ മഞ്ഞ,ഓറഞ്ച് അല്ലെങ്കിൽ വ്യത്യാസ്ഥനിറത്തിലുള്ള റെയിൻ കോട്ടുകൾ ഉപയോ​ഗിക്കുക.

മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ  പിന്നിലിരിക്കുന്ന ആളെക്കൊണ്ട് കുട ചൂടിച്ച് യാതൊരു കാരണവശാലും വാഹനം ഓടിക്കരുത്. അത് അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്. അത് പോലെ തന്നെയാണ് ടൂവീലറിൽ എപ്പോഴും ഒരു നല്ല പ്ലാസ്റ്റിക് കവര്‍ കരുതുക. മഴയത്ത് ഫോണും പേഴ്സുമൊക്കെ അതിലിട്ട് പോക്കറ്റില്‍ സൂക്ഷിക്കാനാവും.

നനഞ്ഞ പ്രതലത്തില്‍ ടൂവീലര്‍ സഡന്‍ ബ്രേക്ക് ചെയ്താല്‍ ടയര്‍ സ്കിഡ് ചെയ്ത് മറിയുമെന്ന് അറിയാമല്ലോ. അതുകൊണ്ടു തന്നെ മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായി ബ്രേക്ക് ചെയ്യാന്‍ വേണ്ട അകലം പാലിക്കുക. വലിയ വാഹനങ്ങളുടെ ടയറുകളില്‍ നിന്ന് തെറിച്ചു വരുന്ന ചെളിവെള്ളത്തെ ഒഴിവാക്കാനും അത് ഉപകരിക്കും. വളവുകള്‍ തിരിയുമ്പോള്‍ വേഗം നന്നേ കുറയ്ച്ച് വേണം തിരിയാൻ.

മഴയത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ടത് കാൽനടയാത്രക്കാരെയാണ്. മഴയത്ത് കാല്‍ നടക്കാർ അശ്രദ്ധമായി റോഡ് മുറിച്ച് കടക്കാന്‍ സാധ്യതയേറെയാണ്. അതിനാല്‍ റോഡിന്റെ ഇരുവശവും കൂടുതല്‍ ശ്രദ്ധിക്കുക.

മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ മറ്റു യാത്രക്കാരുടെ സുരക്ഷയെപ്പറ്റിയും കരുതലുണ്ടാകണം. ബ്രൈറ്റ് മോഡിലെ പ്രകാശം മഴത്തുള്ളികളാല്‍ പ്രതിഫലിച്ച് എതിരെ വരുന്നവരുടെ കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാക്കും. അതിനാല്‍ കഴിവതും ഡിം ലൈറ്റ് പരമാവധി ഉപയോഗിക്കുക. വലിയ വളവുകളെ സമീപിക്കുമ്പോഴും കയറ്റം കയറുമ്പോഴും എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൂചന നല്‍കാന്‍ ബ്രൈറ്റ് മോഡ് ഉപയോഗിക്കുക.

ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാറ്റൊരു കാര്യമാണ് വേ​ഗത.റോഡിൽ ധാരാളം കുഴികളുണ്ട്.അത് കൊണ്ട് തന്നെ വേ​ഗത കുറച്ച് വേണം പോകാൻ. വലിയ കുഴികളോ മൂടിയില്ലാത്ത മാന്‍ഹോളോ ഓടയോ ഒക്കെ വെള്ളത്തിനടിയില്‍ ഒളിഞ്ഞിരിക്കുന്നുണ്ടാവും. റോഡിലുള്ള മാര്‍ക്കിങ്ങുകള്‍ , മാന്‍ഹോള്‍ മൂടി, റെയില്‍ പാളം എന്നിവ മഴയത്ത് തെന്നലുള്ളതാകും. അവയ്ക്ക് മുകളിലൂടെ പോകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

ടൂവീലർ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ചെരിപ്പ് തന്നെയാണ്. ബാക്ക് സ്ട്രാപ്പുള്ള ചെരിപ്പ് ഇടുന്നതാണ് ഉത്തമം. ചെളിയിലെ മണലിലോ റബര്‍ ചെരിപ്പ് തെന്നാന്‍ ഇടയുണ്ട്. അതുമൂലം റൈഡറുടെ ബാലന്‍സ് തെറ്റി വണ്ടി മറിയാൻ സാധ്യതയുണ്ട്.


തർഹീൽ വഴി നാട്ടിലേക്ക് കയറ്റി വിട്ടവർക്ക് പിന്നീട് സൗദിയിലേക്ക് വരാൻ പറ്റുമോ ?

ജവാസാത്ത് വിശദീകരണം 

ജിദ്ദ : തർഹീൽ (ഡിപ്പോർട്ടേഷൻ സെൻ്റർ) വഴി നാട്ടിലേക്ക് കയറ്റി വിട്ടവർക്ക് പിന്നീട് സൗദിയിലേക്ക് വരാൻ പറ്റുമോ എന്ന ചോദ്യത്തിനു സൗദി ജവാസാത്ത് മറുപടി നൽകി.

തർഹീൽ വഴി നാട്ടിലേക്ക് കയറ്റി വിട്ട വിദേശികൾക്ക് ഹജ്ജിനും ഉംറക്കും മാത്രമേ സൗദിയിലേക്ക് തിരികെ വരാൻ അനുമതിയുള്ളൂ എന്നാണു ജവാസാത്ത് മറുപടി നൽകിയത്.

സൗദിയിലെ നിരവധി വിദേശികൾ വിവിധ കാരണങ്ങൾ കൊണ്ട് തർഹീൽ വഴി ഫിംഗർ പ്രിൻ്റ് എടുത്ത് നാട്ടിലേക്ക് കയറ്റി അയക്കപ്പെട്ടവരായുണ്ട്.

ഇഖാമ, തൊഴിൽ നിയമ ലംഘനങ്ങളിൽ ഉൾപ്പെട്ട മലയാളികളടക്കമുള്ള നിരവധി വിദേശികളാണ് ഇത്തരത്തിൽ തർഹീൽ വഴി സൗദിയിൽ നിന്ന് നാടു കടത്തപ്പെട്ടിട്ടുള്ളത്.

ഇപ്പോൾ ബിനാമി ബിസിനസിൽ ഇടപെടുന്നവർക്കും മറ്റു ചില ഗുരുതര നിയമ ലംഘനങ്ങൾക്കുമെല്ലാം സൗദിയിലേക്ക് തിരികെ വരാനാകാത്ത വിധം വിലക്കേർപ്പെടുത്തുന്നുണ്ട്.




കടപ്പാട് ഗൾഫ് മലയാളം ന്യൂസ്‌