- Bahrain Vartha videos
- Australia, Canada migration?
- Exit re entry visa status checking IN KSA
- Jobs Norka
- Kuwait Pravasi
- Malaysian Visa and Work permit Checking
- Marunadanmalayali
- Mathrubhumi NRI News
- Ministry of Qatar [ Qatar govt. ] ?
- Norka Roots
- NRI American news
- NRI Europe News [ Malayalam ]
- Nri News
- Pravasi corner
- Pravasi Shabdam !
- Pravsi..? Any indian goods u need for gulf ?
- Qatar Dept. websites !
- Reporter pravasi news ?
- Saudi Govt. news
- Saudi govt. website.
- Tech news Malayalam
- UAE EMBASSY DELHI
2020 മേയ് 4, തിങ്കളാഴ്‌ച
സൗജന്യ തൊഴിൽ, സംരഭകത്വ പരിശീലനം RSETI യിലൂടെ ?
2020 ഏപ്രിൽ 27, തിങ്കളാഴ്‌ച
നാട്ടിലേക്ക് അത്യാവശ്യമായി മടങ്ങേണ്ട പ്രവാസികള്‍ക്ക് നോര്‍ക്കാ വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു .?
ജന്മനാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ നമ്മുടെ നാട് സർവ സുരക്ഷയും ഒരുക്കങ്ങളും നടത്തി കേന്ദ്ര അനുവാദത്തിനായി കാത്തിരിക്കുകയാണ്. ഇതിനായി ഒരു രജിസ്ട്രേഷൻ സംവിധാനം നോർക്ക ഏർപ്പെടുത്തുകയാണ്.
ഇത് സംസ്ഥാനത്ത് ക്വാറന്റയിൻ ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കാനാണ്.വിമാന ടിക്കറ്റ് ബുക്കിംഗിനോ ഇളവിനോ അല്ലെന്നതും പ്രത്യേകം ശ്രദ്ധിക്കണം.ഗർഭിണികൾ ,കുട്ടികൾ,വയോജനങ്ങൾ ,വിസ നഷ്ടപെട്ടവർ എന്നിങ്ങനെയുള്ളവർക്ക് പ്രഥമ പരിഗണന നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപെട്ടിട്ടുണ്ട് .വരാൻ തീരുമാനിച്ചിട്ടുള്ളവർ പേര് വിവരം രജിസ്റ്റർ ചെയ്യൂ. നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്
Registration Direct Link available👇
https://bit.ly/the-registration-page-for-nrk-returns
ഈ അവസരം നഷ്ടപ്പെടുത്തരുത്..ഇന്ന് തന്നെ അപേക്ഷ സമർപ്പിക്കുക.
2020 ഏപ്രിൽ 23, വ്യാഴാഴ്‌ച
നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് 5000 രൂപ !!
കോവിഡ് 19ന്‍െറ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കായി നോര്‍ക്ക പ്രഖ്യാപിച്ചിട്ടുള്ള വിവിധ ധനസഹായ പദ്ധതികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങി.
എങ്ങനെ അപേക്ഷിക്കാം? വീഡിയോ കാണാം👇🏻
നാട്ടില്‍ എത്തി നിലവില്‍ തിരിച്ചുവരാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് 5000 രൂപ നല്‍കും. ഇതിനുള്ള അപേക്ഷ ഏപ്രില്‍ 30 വരെയാണ് സ്വീകരിക്കുക. 2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാന്‍ സാധിക്കാതെ വരുകയും ചെയ്യുന്നവര്‍ക്കാണ് 5000 രൂപ ധനസഹായം ലഭിക്കുക.
ഇതിന് നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്ന് ഉത്തരവില്‍ പറയുന്നില്ല. കാലവധിയുള്ള പാസ്പോര്‍ട്ട്, വിസ എന്നിവയുള്ളവര്‍ക്കും ഈ കാലയളവില്‍ വിസയുടെ കാലാവധി അധികരിച്ചവര്‍ക്കുമാണിത്
പേര്, വിലാസം, മൊബൈല്‍ നമ്ബര്‍, പാസ്പോര്‍ട്ടിന്‍െറ ഒന്ന്, രണ്ട്, അഡ്രസ് പേജുകള്‍, യാത്രാ വിവരമടങ്ങിയ പേജ്, പാസ്പോര്‍ട്ടില്‍ 2020 ജനുവരി ഒന്നിന് ശേഷം അറൈവല്‍ രേഖപ്പെടുത്തിയ പേജ്, വിസാ പേജ്/ വിസ കോപ്പി, അപേക്ഷകന്‍െറ ബാങ്ക് വിവരങ്ങള്‍ എന്നിവ അപ്ലോഡ് ചെയ്യണം.
ഏപ്രില്‍ 18 മുതലാണ് അപേക്ഷ സ്വീകരിക്കല്‍ തുടങ്ങിയത്. നോര്‍ക്ക റൂട്ട്സിന്‍െറ വെബ്സൈറ്റ് www.norkaroots.org വഴിയാണ് അപേക്ഷ നല്‍കേണ്ടത്.കേരള പ്രവാസി കേരളീയ ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്ക് ഒറ്റത്തവണ സഹായമായി 1,000 രൂപ ലഭിക്കും. കോവിഡ് പോസിറ്റീവായ ക്ഷേമനിധിയിലെ അംഗങ്ങള്‍ക്ക് 10,000 രൂപ അടിയന്തര സഹായമായി ലഭിക്കും. സാന്ത്വന പദ്ധതിയില്‍ കോവിഡ്19 ഉള്‍പ്പെടുത്തിയതിനാല്‍ രോഗം സ്ഥിരീകരിച്ച വിദേശത്തുനിന്നും മടങ്ങിയെത്തിവര്‍ക്കും സാന്ത്വന സഹായ ചട്ടപ്രകാരം 10,000 രൂപ വീതം ലഭിക്കും.
വിദേശരാജ്യത്ത് രണ്ടോ അതിലധികമോ വര്‍ഷം തൊഴിലെടുത്തശേഷം മടങ്ങിയെത്തി പത്ത് വര്‍ഷം കഴിയാത്ത പ്രവാസികള്‍ക്കാണ് സാന്ത്വന പദ്ധതി പ്രകാരം ചികിത്സാസഹായം ലഭിക്കുന്നത്. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും സഹായധനം ലഭിക്കാത്തവര്‍ക്കുമാത്രമേ ഈ ധനസഹായം ലഭിക്കൂ.
വിശദ വിവരം www.norkaroots.org യിലും 04712770515, 2770557 (ഇന്ത്യന്‍ സമയം രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ) നമ്ബറിലും ലഭിക്കും.
[Courtesy: naatile varthakal 77 - https://chat.whatsapp.com/EpZdRNzq51J3YXTc5z86Vr]
2020 ഏപ്രിൽ 22, ബുധനാഴ്‌ച
സൗദി സർക്കാരിന്റെ സൗജന്യ ഭക്ഷണ വിതരണം.
ടോൾ ഫ്രീ നമ്പർ, ലാൻഡ് ലൈൻ, മൊബൈൽ, നിശ്ചിത സമയത്ത് മാത്രം ബന്ധപ്പെടേണ്ടത് :
#ദമ്മാം 0555632282
#ഖോബാർ 0508120100
#ജുബൈൽ 0546999644
#Al ഹസ്സ 0537544440
#ഹഫർ ബാത്ത് 0500658130
#റിയാദ് 920001426 (രാവിലെ എട്ട് മുതല് വൈകീട്ട് ഒമ്പത് മണി വരെ), #മക്ക 920001426 (രാവിലെ എട്ട് മുതല് രാത്രി ഒമ്പത് വരെ ) മദീന 920001737 (രാവിലെ എട്ട് മുതല് വൈകീട്ട്
#ജിസാന് 017232350, 0530678293 (രാവിലെ എട്ട് മുതല് ഉച്ചക്ക് രണ്ട് വരെ ),
#അസീര് 0172323500 (രാവിലെ എട്ട് മുതല് ഉച്ചക്ക് രണ്ട് വരെ ),
#തബൂക് 0559751131 (രാവിലെ പത്ത് മുതല് ഉച്ചക്ക് മൂന്ന് വരെ ),
#ഹായില് 920020127 (രാവിലെ എട്ട് മുതല് രാത്രി എട്ട് വരെ ),
#നജ്‌റാന് 0175221525 (വൈകീട്ട് അഞ്ചു മുതല് ഒന്പത് വരെ വരെ ), #അല്ബഹ 920008372 (രാവിലെ എട്ട് മുതല് വൈകീട്ട് 4 വരെ ), #
ഹുദൂദ് ഷിമാല് 0500554599 (രാവിലെ എട്ട് മുതല് ഉച്ചക്ക് രണ്ട് വരെ ),
അല് ജൗഫ് 0501187059 (ഉച്ചക്ക് ഒരുമണി മുതല് വൈകീട്ട് ആറ് മണി വരെ ).
വിളിക്കുന്നവരുടെ വിവരങ്ങളും ലൊക്കേഷനും വാങ്ങി നിശ്ചിത സമയത്തിനകം ഭക്ഷണ കിറ്റുകൾ താമസകേന്ദ്രങ്ങളിലെത്തുന്ന വിധമാണ് പദ്ധതി ആവിഷ്കരിച്ചത്. ഭക്ഷണ സാധനങ്ങൾ ആവശ്യമുള്ളവർ മുൻകൂട്ടി അതാതു സ്ഥലങ്ങളിൽ ഉള്ള വാട്സാപ്പ് നമ്പറിൽ ലൊക്കേഷൻ നിങ്ങളുടെ മൊബൈൽ നമ്പർ കൂടി അയച്ചു കൊടുക്കണം. നിരവധി ആളുകൾ വിളിക്കുന്നതാണ് പലപ്പോഴും ബിസി കാണിക്കും വീണ്ടും ശ്രമിക്കുക.
ഈ സഹായം ആരും ദുരുപയോഗം ചെയ്യരുത്.
[Courtesy By ഷാജി facebook. വയനാട് ദമാം 0531667879]
2020 ഏപ്രിൽ 20, തിങ്കളാഴ്‌ച
വിദേശത്ത് ജോലി ചെയ്യുന്നവർക്ക 5 പദ്ധതികൾ.?
വിദേശത്ത് ജോലി ചെയ്യുന്നവർക്കും കുടുംബങ്ങൾക്കും ആശ്വാസമായി നോർക്കയുടെ 5 പദ്ധതികൾ. എല്ലാവർക്കും ഉപകാരപ്പെടുന്ന ഈ പദ്ധതികൾ നമുക്കാവശ്യമായ രീതിയിൽ ഉപയോഗിക്കാവുന്നതാണ് . ഇതൊക്കെയല്ലേ ഷേയർ ചെയ്യണ്ടത്...
പ്രവാസികൾ ഇതൊന്നും ഒരിക്കലും മിസ് ചെയ്യരുത്... പതിനായിരം രൂപ മുതൽ മുപ്പത് ലക്ഷം രൂപവരെയുള്ള നോർക്കയുടെ അഞ്ച് പദ്ധതികൾ.
2020 ഏപ്രിൽ 19, ഞായറാഴ്‌ച
പ്രവാസി ഭാരതീയ ഭീമ യോജന (PBBY)
പ്രവാസികൾക്കായി 2017 മുതൽ പ്രവർത്തിച്ചു വരുന്ന കേന്ദ്ര സർക്കാർ ഇൻഷുറൻസ് പദ്ധതിയാണ്. പ്രവാസി ഭാരതീയ ഭീമ യോജന (PBBY) എന്നത് പ്രവാസികളിൽ എത്ര പേർക്കറിയാം?
10 ലക്ഷം രൂപ ഉൾപ്പെടെ അതിശയകരമായ ആനുകൂല്യങ്ങളുള്ള ഈ ഇൻഷുറൻസിന് 3 വർഷത്തേക്ക് 375 രൂപ (ഒരു ദിവസം 35 പൈസ) മാത്രമാണ്.
PBBY - പ്രധാന സവിശേഷതകൾ എന്താണ്?
അപകട മരണമോ സ്ഥിരമായ വൈകല്യമോ ഉണ്ടായാൽ 10 ലക്ഷം രൂപ പരിക്കുകൾ / രോഗം / അസുഖം / രോഗങ്ങൾ ഉൾപ്പെടെയുള്ള മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ 1,00,000 / - രൂപ വരെ ലഭ്യമാണ് . പ്രസവത്തിനു 50,000 രൂപ
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
[courtesy: http://api.whatsapp.com/send?phone=+919496914838&text=Plz_I_want_to_join_In_sivasakthi]
2020 ഏപ്രിൽ 18, ശനിയാഴ്‌ച
നോർക്ക കോവിഡ്-19 ധനസഹായ ഓൺലൈൻ അപേക്ഷകൾ ആരംഭിച്ചു ?
താഴെ പറയുന്ന രേഖകള്‍ അപേക്ഷയോടൊപ്പം അപ്-ലോഡ് ചെയ്യേണ്ടതാണ്.
1.) പാസ്പോര്‍ട്ടില്‍ പേര്, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന പേജുകള്‍.
2.) അവസാനമായി നാട്ടിലേക്ക് വന്ന വിമാന ടിക്കറ്റിന്‍റെ അല്ലെങ്കില്‍ പാസ്പോര്‍ട്ടില്‍ യാത്രയുടെ തീയതി വ്യക്തമാകുന്ന പേജിന്‍റെ കോപ്പി.
3.) വിസ വിവരങ്ങളുടെ അല്ലെങ്കില്‍ ബന്ധപ്പെട്ട പാസ്പോര്‍ട്ട് പേജിന്‍റെ കോപ്പി.
4.) പ്രവര്‍ത്തനത്തിലുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്‍റെ കോപ്പി ( ബാങ്ക്, ബ്രാഞ്ച്, അക്കൗണ്ട് നമ്പർ എന്നിവ തെളിയിക്കുന്നത് ).
5) അപേക്ഷകന്റെ ഫോട്ടോ
സഹായം ആർക്കെല്ലാം ലഭിക്കും
കേരളത്തിലെ നോർക്ക ഓഫീസ് വിലാസങ്ങൾ ഫോൺ നമ്പർ, ഇ-മെയിൽ എന്നീ വിവരങ്ങൾ അറിയുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://bit.ly/kerala-norka-pravasi-welfare-fund-5000
[Courtesy: http://api.whatsapp.com/send?phone=+919496914838&text=Plz_I_want_to_join_In_sivasakthi]
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)