2021, നവംബർ 7, ഞായറാഴ്‌ച

വാക്സിന്‍ സര്‍ട്ടിഫിക്കറ്റുള്ള ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കി ബഹ്റൈന്‍ ?

 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി. 

ബഹ്‌റൈനിലെ പുതുക്കിയ യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം അംഗീകൃത കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് രാജ്യത്ത് എത്തുമ്പോള്‍ ക്വാറന്റീന്‍ ആവശ്യമില്ല. 

ഇതനുസരിച്ച് കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കി.

ലോകാരോഗ്യ സംഘടനയോ ബഹ്‌റൈനോ അംഗീകരിച്ച വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമായി വരുന്ന യാത്രക്കാര്‍ക്ക് ബഹ്‌റൈനിലെത്തുമ്പോള്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. 

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ക്യു ആര്‍ കോഡ് നിര്‍ബന്ധമാണ്. ഇത്തരത്തില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമായി ബഹ്‌റൈനിലേക്ക് പോകുന്നവര്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള ആര്‍ടി പിസിആര്‍ പരിശോധനയും ആവശ്യമില്ല.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ