2021, ഫെബ്രുവരി 25, വ്യാഴാഴ്‌ച

Boarding pass !!

 ബോര്‍ഡിങ് പാസിലേയും ലഗ്ഗേജുകളിലൂടെയും നടത്തുന്ന തട്ടിപ്പിന്റെ തെളിവുകളുമായി പ്രവാസികള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരണം ശക്തമാക്കി. ഒരു പക്ഷേറ് ഒരുപാട് ഗള്‍ഫ് പ്രവാസികള്‍ അറിയാതെ -ചെയ്യാത്ത തെറ്റിന് ഗള്‍ഫ് നാടുകളിലെ ജയിലുകളില്‍ ഇത്തരം ചതിയില്പെട്ട് ജയിലറകളില്‍ ഉണ്ടോ എന്നുകൂടി സംശയിക്കേണ്ട സംഭത്തിന്റെ തെളിവുകളാണ് ബോര്‍ഡിങ് പാസിലേയും ലഗേജിലേയും തട്ടിപ്പിന്റെ കഥ അറിയുന്നത്. സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്ന ഈ ബോര്‍ഡിങ് പാസിന്റെ ചിത്രം ഒരു മുന്‍കരുതല്‍ ആയി വാര്‍ത്തയാക്കുന്നു. പ്രചരണത്തിന്റെ സന്ദേശം അതേ വിധത്തില്‍ താഴെ കൊടുക്കുന്നു. 

ഇത് നിങ്ങളുടെ കൂടി ജീവന് വേണ്ടിയാണു.. ഇത് ഗള്‍ഫില്‍ നിന്ന് കൊച്ചിയിലേയ്ക്ക് പോയ ഒരു യാത്രക്കാരന്‍റ്റെ ബോര്‍ഡിംഗ് പാസുകളാണ് .. 24 KG- 1 പീസ് ലഗേജ്‌ മാത്രം ഉണ്ടായിരുന്ന യാത്രക്കാരന് ബോര്‍ഡിംഗ് പാസില്‍ അടിച്ചു കിട്ടിയത് 3 പീസ്.. 

ഇത് വൈകി മാത്രം തിരിച്ചറിഞ്ഞ യാത്രക്കാരന്‍ കൗണ്ടറില്‍ ചെന്നപ്പോഴാണ് അറിയുന്ന അയ്യാളുടെ പേരില്‍ മറ്റ് 2 പീസ് ലഗേജ്‌ കൂടി ഉണ്ടെന്നുള്ള വിവരം. അയാള്‍ കൗണ്ടറില്‍ വഴക്കു ഉണ്ടാക്കി അത് ഉടന്‍ ..ക്യാന്‍സല്‍ ചെയ്യിപ്പിച്ചു . പുതിയെ ബോര്‍ഡിംഗ് പാസ് വാങ്ങി. 

ഇവിടെ സംഭവിക്കാവുന്നവ ……? കൂടുതല്‍ ലഗേജ് ഉള്ളവരില്‍ നിന്ന് പൈസ വാങ്ങി ലെഗേജ് കുറവുള്ളവരുടെ പേരില്‍ കടത്തി വിട്ട് സാമ്പത്തിക നേട്ടം ഉണ്ടാക്കുക ..നിങ്ങളുടെ പേരില്‍ സ്വര്‍ണ്ണമോ മറ്റ് നിയമ വിരുദ്ധ സാധങ്ങളോ കടത്തുക. പിടിക്കപെട്ടാല്‍ അകത്താകുന്നത് ഇതു തിരിച്ചറിയാന്‍ കഴിയാത്തെ പാവം നിരപരാധിയായ യാത്രക്കാരനായിരിക്കും. പ്രത്യേകിച്ചു നാട്ടില്‍ നിന്ന് ആദ്യമായി ഗള്‍ഫിലേക്ക് വരുന്നവരും , അല്ലാത്തവരും ലഗേജ് കുറവുള്ളവരും നിര്‍ബ്ബന്ധമായി ബോര്‍ഡിംഗ് പാസിലോ / അതില്‍ സ്റ്റിക്ക് ചെയ്യുന്ന സ്റ്റിക്കറിലോ ലഗേജ് പീസുകളുടെ എണ്ണം ചെക്ക് ചെയ്തിരിക്കണം. 

ഇതുപോലുള്ള ചതിയും, വഞ്ചനയും തിരിച്ചറിയാന്‍ കഴിയാതെ പോയത് കാരണവും, പല നിരപരാധികളും മയക്കുമരുന്ന് കടത്തിന്‍റ്റെയും മറ്റും പേരില്‍ ഗള്‍ഫിലെ ജയിലുകളില്‍ മരണവും കാത്തു കഴിയുന്നത്. അതുകൊണ്ട് പ്രവാസികള്‍ ബോര്‍ഡിംഗ് പാസുകള്‍ കയ്യില്‍ കിട്ടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ