2018, നവംബർ 26, തിങ്കളാഴ്‌ച

മലയാളി നാട്ടിൽ പോകുന്നു.............?

മലയാളി നാട്ടിൽ പോകുന്നു
** ** ***

പറഞ്ഞ സമയത്ത്
മലയാളി എത്തിച്ചേരുന്ന ഏക സ്ഥലമാണ് എയർപോർട്ട് എന്ന് തോന്നുന്നു. എയർപോർട്ടിൽ കൊണ്ട് വിട്ട സുഹൃത്തിനോട് തിരിച്ചു പോവല്ലേ ലഗേജ് പോയിട്ട് ഞാൻ വിളിക്കാം. എന്നിട്ടേ നീ പോകാവൂ എന്ന് പറയും.
കൗണ്ടറിൽ ഇരിക്കുന്ന ഓരോ സ്റ്റാഫിന്റെ പെരുമാറ്റം ശ്രദ്ധിക്കും.. ഒന്നോ. രണ്ടോ കിലോ കൂടിയാലും സാരമില്ല.. വലിയ സ്ട്രിക്ട് അല്ലാത്ത സ്റ്റാഫിന്റെ അടുത്ത് ട്രോളിയുമായി പോകും... അതുവരെ ആരോടും ചിരിക്കാത്ത മലയാളി.... വിനീത വിധേയനായി ആ സ്റ്റാഫിന്റെ മുന്നിൽ ചിരിക്കും....

പോകുന്നതിന്റെ തലേന്ന് പോയി വാങ്ങിയ ഫാന്റും ഷർട്ടും ഷൂസും പുത്തനായി വടിപോലെ നിക്കുന്നുണ്ടാകും. അടുത്ത ദിവസം എയർ പോർട്ടിന് പുറത്തു വരുമ്പോഴോ..... നനഞ്ഞ കോഴിയെപോലെ..

കടലാസ് പെട്ടിയിൽ സാധനങ്ങൾ നാട്ടിൽ കൊണ്ട് പോകുന്നതും ലോകത്ത് നമ്മൾ മാത്രമായിരിക്കും. പെട്ടി നമുക്ക് മനസ്സിലാവാൻ മാത്രമാണ് അതിനു മുകളിൽ പേരെഴുതുന്നത് എന്നറിയാത്തതു കൊണ്ടാവാം പലരും അപ്പൂപ്പന്റെ പേര് വരെ പെട്ടിയിൽ എഴുതി വെക്കും.

30 കിലോ ആണ് അനുവദനീയമായ തൂക്കമെങ്കിൽ നമ്മുടെ പെട്ടി 32 കിലോ ആയിരിക്കും. കൂടുതൽ വന്ന രണ്ടു കിലോ കാശ് കൊടുക്കാതെ കൊണ്ട് പോവാൻ കൌണ്ടറിൽ ഇരിക്കുന്ന സ്റ്റാഫിന്റെ മുന്നിൽ വിനീതനാകാൻ നമുക്കൊരു മടിയുമില്ല. അധിക തൂക്കത്തിന് കാശ് കൊടുക്കണം എന്ന് വാശി പിടിച്ചാൽ ഏതെങ്കിലും ഒരു മൂലയിൽ പോയിരുന്ന് പെട്ടി തുറന്നു രണ്ടോ മൂന്നോ കിലോ ഈത്തപഴം എടുത്തു പുറത്തു കളയും.

ഏഴു കിലോ മാത്രം കൊണ്ട് പോവാൻ അനുവാദമുള്ള ഹാൻഡ് ബാഗിൽ പത്തു കിലോ കൊള്ളിച്ച് അത് മൂന്നു കിലോ മാത്രമേ ഉള്ളൂ എന്ന് തോന്നിപ്പികുന്ന രീതിയിൽ കൊണ്ട് നടക്കാൻ നമുക്കൊരു പ്രത്യേക കഴിവുണ്ട്.

സെക്യുരിറ്റി ചെക്ക് പോസ്റ്റിൽ വാച്ചും ബെൽട്ടും ഊരി വെക്കാൻ പോലീസുകാരൻ പറഞ്ഞതിന് ശേഷം മാത്രമേ നമ്മൾ അത് ചെയ്യൂ.

ഡ്യുട്ടി ഫ്രീയിൽ കയറി ഒരു കിലോ 'നിഡോ' മിൽക്ക് പൌഡർ
എങ്കിലും വാങ്ങൽ പലർക്കും നിർബന്ധമാണ്. ആ കാശിനു എത്രയോ ലിറ്റർ ഫ്രഷ്-മിൽക്ക് നാട്ടിൽ കിട്ടും എന്നതാരും ചിന്തിക്കാറില്ല.

എയർ പോർട്ടിലെ ബാത്ത് റൂമിൽ കയറി കാറി തുപ്പുന്നത് കണ്ടാൽ തോന്നും ജോലി ചെയ്തിരുന്ന രാജ്യത്തോടുള്ള ദേഷ്യമാണ് ആ തുപ്പി കളയുന്നതെന്ന്.

വിമാനത്തിൽ കയറുന്നത് സിനിമക്ക് കയറുന്ന പോലെയാണ്. ആദ്യമെത്തിയാൽ ഇഷ്ട്ടമുള്ള സീറ്റ് കിട്ടുമെന്ന് തോന്നും ആ തിരക്ക് കണ്ടാൽ.

സീറ്റ് ബെൽട്ട് ഇടാനും മൊബൈൽ ഓഫ് ചെയ്യാനും എയർ ഹോസ്റ്റെസ് വന്നു പറയണം.

എയർ ഹൊസ്റ്റസൊ അല്ലെങ്കിൽ ടിവി സ്ക്രീനോ സുരക്ഷാ നിർദേശങ്ങൾ നൽകുമ്പോൾ പറയുന്നത്..... മനസിലാകും എങ്കിലും.... എയർ ഹോസ്റ്റസിന്റെയ് അംഗ ച ല നങ്ങൾ, സൗനരിയം.. ശ്രദ്ധിക്കുന്നതിലായിരിക്കും..... കൂടുതൽ ശ്രദ്ധ....... ഏതെങ്കിലും ഒരു യാത്രയിലെങ്കിലുo ആ കാര്യങ്ങളെല്ലാം ഒന്ന് മനസ്സിലാക്കി വയ്ക്കാൻ ശ്രമിക്കാറില്ല... ...പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഇങ്ങനെ ശ്രദ്ധിച്ചിരുന്നെങ്കിൽ...?

വിമാനം നാട്ടിലെ എയർ പോർട്ടിൽ ടച്ച് ചെയതാലപ്പോൾ തന്നെ ബെൽറ്റ് ഊരിയിടണം. രണ്ടു വർഷം കാത്തിരുന്നവർക്ക് ഒരു പത്തു മിനുട്ട് കൂടി കാത്തിരിക്കാൻ ക്ഷമയുണ്ടാവാറില്ല. ലാൻഡ് ആകും മുൻപ് സീറ്റിൽ നിന്ന് ആര് ആദ്യ എണീക്കും എന്ന് നോക്കിയിരിക്കും...........  പിന്നെ ഹാൻഡ്ബാഗ് വലിച്ചു അടുത്ത നിൽക്കുന്ന ആളിന്റെ തോളിൽ ഇറക്കും......അപ്പോഴും.. Sorry....

ലാൻഡ് ചെയ്ത ഉടൻ വിളിക്കും...... അല്ലെങ്കിൽ വിളി വന്നോളും..... 
പിന്നെ ഒരു ഓട്ടമാണ്...... എമിഗ്രേഷൻ കൌണ്ടർ വരെ.... പിന്നെ കോൺവെർ ബെൽറ്റിലൂടെ വരുന്ന ഓരോ ലഗേജ് പെട്ടികളും എന്റേതാണ്... എന്ന ആവേശത്തിൽ വലിച്ചു അടുത്ത് നിൽക്കുന്നയാളിന്റെ കാലിലേക്ക് വലിച്ചിടും....... എന്നിട്ടു sorry.....പറയും

പുറത്തു കാത്തു നിൽക്കുന്നവരുടെ കണ്ണുകൾ എല്ലാം പുറത്തേക്കു കൊണ്ടുവരുന്ന പെട്ടിയിൽ...................എന്റെ കണ്ണുകൾ ഉറ്റവരെ തേടിയും... ...

അനുഭവം...ഗുരു

(ഗൾഫ് മേഖലകളിൽ യാത്ര ചെയ്ത മലയാളികൾക്ക് ഇത് വായിച്ചാൽ മനസിലാകും )

2018, ജൂലൈ 27, വെള്ളിയാഴ്‌ച

Passport New informations............?

ഇനി മുതൽ പാസ്പോര്ട്ടിൽ  നിങ്ങളുടെ ഇണയുടെ പേര് ചേർക്കാൻ മാരേജ് സെര്ടിഫിക്കറ്റ് ആവിശ്യമില്ല . കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ പാസ്പോര്ട്ട് ഓൺലൈനിൽ അപേക്ഷിക്കുമ്പോൾ മേരേജ് സെര്ടിഫിക്കറ്റ് ഇല്ലാതെ തന്നെ നിങ്ങളുടെ ഇണയുടെ പേര് ചേർത്ത് കഴിഞ്ഞാൽ പാസ്സ്പോർട്ടിൽ പ്രിന്റ് ചെയ്തു വരുന്നതാണ് .
 എന്താണ്  ECR  പാസ്പോര്ട്ട് ECRN പാസ്സ്‌പോർട്ട് : വിദേശ തൊഴിൽ അവസരങ്ങൾ തേടുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒന്നും ഇന്ന് തൊഴിൽ അനേഷകരും തൊഴിൽ ദാദാക്കളും ഒരു പോലെ ആശയ കുഴപ്പം ഉളവാക്കുന്നതുമായ ഒന്നാണ് പാസ്പോർട്ടിലെ ECRECRN വിഷയം
 ECR പാസ്പോര്ട്ട് :എന്നത് (Emigration Check Not Required ) ഈ പാസ്പോര്ട്ട് ഉള്ളവർക്ക് വിദേശത്ത് ജോലിക്ക് പോകുമ്പോൾ എമിഗ്രേഷൻ ക്ലീറൺസ്  നിര്ബന്ധമാണ് .
ECRN പാസ്സ്‌പോർട്ട് :പത്താം ക്ലാസ് പാസായവർക്ക് ,അമ്പത് വയസ്സിനു മുകളിലുള്ളവർക്ക് , 18 നു താഴെയുള്ളവർക്ക് ലഭിക്കുന്ന പാസ്പോര്ട്ട് ആണ് , ഈ പാസ്സ്പോർട്ടിന് എമിഗ്രേഷൻ ക്ലിറൺസ് ആവിശ്യമില്ല .കൂടുതൽ വിശദംശങ്ങൾ താഴെ കാണുന്ന വീഡിയോ കണ്ടു മനസ്സിലാക്കുക . പൊതു സമൂഹത്തിന്റെ അറിവിലേക്കായി ഷെയർ ചെയ്യുക ..


(Courtesy: gadgetmalayalam)

സൗദിയില്‍ ''നാഷണല്‍ അഡ്രസ് രജിസ്ട്രേഷന്‍ ''എങ്ങിനെ ചെയ്യാം ?



കൂടുതല്‍ വീഡിയോകള്‍ക്കായി ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ