2016, ഡിസംബർ 25, ഞായറാഴ്‌ച

പ്രവാസികളേ നിങ്ങളുടെ മരുന്ന് നാട്ടിൽ നിന്നും എങ്ങനെ കിട്ടും ? കൂടുതൽ അറിയാൻ ....?

പാസ്പോർട്ട് നിയമത്തിൽ മാറ്റങ്ങൾ......................?

അറിയാം ബാഗേജ് നിയമങ്ങള്‍: ഒരു കിലോ സ്വര്‍ണത്തിന് 10.3% തീരുവ; വിദേശമദ്യത്തിന് 154.5%


കണ്ണൂര്‍∙ വിദേശത്തു നിന്നു വരുന്നവര്‍ക്കു കസ്റ്റംസ് തീരുവ അടയ്ക്കാതെ എന്തൊക്കെ കൊണ്ടുവരാം? ഏതൊക്കെ സാധനങ്ങള്‍ക്കു തീരുവ ഇളവു ലഭിക്കും? ഇതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്? തീരുവ ഇളവുകളെയും നിയന്ത്രണങ്ങളെയും കുറിച്ചു പ്രവാസികള്‍ക്കും വിദേശയാത്രികര്‍ക്കും സംശയങ്ങള്‍ ഏറെയാണ്. വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ചൂഷണത്തിനു വിധേയരാവുകയും അര്‍ഹമായ ആനുകൂല്യം നിഷേധിക്കപ്പെടുകയും ചെയ്ത സംഭവങ്ങള്‍ ഒട്ടേറെയുണ്ട്.

ആനുകൂല്യങ്ങളെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും യാത്രക്കാര്‍ക്ക് അറിവുണ്ടെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാം.എല്‍സിഡി, എല്‍ഇഡി ടിവി കൊണ്ടുവരുന്നതിനെ പറ്റിയാണു പ്രവാസികളുടെ പ്രധാന സംശയം. ഇവ കൊണ്ടുവരുന്നതില്‍ നിയമതടസമില്ല. പക്ഷേ, വിലയുടെ 36.5% കസ്റ്റംസ് തീരുവ അടക്കേണ്ടി വരും.

യാത്രക്കാര്‍ക്കു കൂടുതല്‍ പ്രയോജനം ലഭിക്കുന്ന തരത്തില്‍ ബാഗേജ് ചട്ടങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയിട്ടുണ്ട് ആനുകൂല്യങ്ങള്‍ രണ്ടു വിഭാഗങ്ങളിലായാണു ക്രമീകരിച്ചിരിക്കുന്നത് - യാത്രക്കാര്‍ ഒപ്പം കരുതുന്ന ബാഗേജുകള്‍ക്കും ട്രാന്‍സ്ഫര്‍ ഓഫ് റസിഡന്‍സ് പദ്ധതിയില്‍ നാട്ടിലെത്തിക്കാവുന്ന അണ്‍ അക്കംപനീഡ് ബാഗേജുകള്‍ക്കും.

പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

*രണ്ടു വയസിനു താഴെയുള്ളവര്‍ക്ക് അവരുടെ സ്വന്തം ഉപയോഗത്തിനുള്ള സാധനങ്ങള്‍ക്കു മാത്രമേ തീരുവ ഇളവു ലഭിക്കൂ. *തീരുവ ഇളവുകള്‍ രണ്ടു വയസിനു മുകളിലുള്ളവര്‍ക്കു മാത്രം. *യാത്രയില്‍ ഒപ്പം കരുതുന്ന ബാഗേജുകള്‍ക്കുള്ള പരമാവധി തീരുവ ഇളവ് 50,000 രൂപയാണ്. *തീരുവ അടയ്‌ക്കേണ്ട സാധനങ്ങള്‍ കൈയിലില്ലെന്നു ബോധ്യമുള്ളവര്‍ക്കു കസ്റ്റംസിന്റെ ഗ്രീന്‍ ചാനല്‍ ഉപയോഗിക്കാം. സംശയകരമായ സാഹചര്യത്തിലല്ലാതെ പരിശോധനയുണ്ടാവില്ല. *കൊണ്ടുവരുന്ന സാധനങ്ങള്‍ എല്ലാം കസ്റ്റംസിനെ അറിയിച്ചിരിക്കണമെന്നായിരുന്നു നേരത്തയുണ്ടായിരുന്ന നിബന്ധന. ഇപ്പോള്‍, തീരുവ ഇളവു പരിധിക്കു പുറത്തുള്ള സാധനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം കസ്റ്റംസിനെ അറിയിച്ചാല്‍ മതി. *തീരുവ ഇളവുകള്‍ യാത്രക്കാര്‍ പരസ്പരം വച്ചുമാറാനോ ഒരുമിച്ചു കണക്കാക്കാനോ അനുവദിക്കില്ല. *വിദേശത്തു പോകുമ്പോള്‍ ധരിച്ച അതേ ആഭരണങ്ങള്‍ക്കു തിരിച്ചു വരുമ്പോള്‍ തീരുവ അടയ്‌ക്കേണ്ടതില്ല. ഇതിന്, വിദേശത്തു പോകുമ്പോള്‍ തന്നെ വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫിസറുടെ എക്‌സ്‌പോര്‍ട്ട് സര്‍ട്ടിഫിക്കറ്റ് വാങ്ങി സൂക്ഷിച്ചു വയ്ക്കുകയും തിരിച്ചു വരുമ്പോള്‍ ഹാജരാക്കുകയും വേണം.

യാത്രയില്‍ ഒപ്പം കരുതുന്ന ഹാന്‍ഡ്, റജിസ്റ്റേഡ് ബാഗേജുകള്‍ അഥവാ അക്കംപനീഡ് ബാഗേജുകള്‍ക്കുള്ള തീരുവ സൗജന്യങ്ങള്‍

*നേപ്പാള്‍, മ്യാന്മര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നൊഴിച്ചുള്ള രാജ്യങ്ങളില്‍ നിന്നു വരുന്ന ഇന്ത്യക്കാരന്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ താമസിക്കുന്ന വിദേശി എന്നിവര്‍ക്ക് അര ലക്ഷം രൂപ വരെയുള്ള സാധനങ്ങള്‍ക്കു തീരുവ വേണ്ട. വിദേശിയായ വിനോദസഞ്ചാരിക്ക് 15,000 രൂപ വരെ വിലയുള്ള സാധനങ്ങള്‍ക്കു തീരുവ അടയ്‌ക്കേണ്ട. *നേപ്പാള്‍, മ്യാന്മര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നു വരുന്ന ഇന്ത്യക്കാരന്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ താമസിക്കുന്ന വിദേശി, വിദേശ വിനോദസഞ്ചാരി എന്നിവര്‍ ആകാശമാര്‍ഗമാണു യാത്രയെങ്കില്‍ 15,000 രൂപ വരെ വിലയുള്ള സാധനങ്ങള്‍ക്കു തീരുവ വേണ്ട. *നേപ്പാള്‍, മ്യാന്മര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നു വരുന്ന ഇന്ത്യക്കാരന്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ താമസിക്കുന്ന വിദേശി, വിദേശ വിനോദസഞ്ചാരി എന്നിവര്‍ കര മാര്‍ഗമാണു യാത്രയെങ്കില്‍ തീരുവ സൗജന്യം ലഭിക്കില്ല. ഇവര്‍ വ്യക്തിപരമായി ഉപയോഗിക്കുന്ന സാധനങ്ങള്‍ മാത്രമേ തീരുവയില്ലാതെ കൊണ്ടുവരാന്‍ അനുവാദമുള്ളു.

ഇതിനു പുറമെ, ഏതു രാജ്യത്തു നിന്നു വരുന്നയാള്‍ക്കും നിബന്ധനയ്ക്കു വിധേയമായി തീരുവ പൂര്‍ണമായി ഒഴിവുള്ള സാധനങ്ങള്‍: (അക്കംപനീഡ് ബാഗേജിനു മാത്രമാണ് ഈ ഇളവുകള്‍ ലഭിക്കുക.)

*പതിനെട്ടില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് ഒരു ലാപ്‌ടോപ്. *രണ്ടു ലീറ്റര്‍ മദ്യം അല്ലെങ്കില്‍ വൈന്‍. *100 സിഗരറ്റ് അല്ലെങ്കില്‍ 25 ചുരുട്ട് അല്ലെങ്കില്‍ 125 ഗ്രാം പുകയില. *ഒരു വര്‍ഷത്തില്‍ അധികം വിദേശത്തു കഴിഞ്ഞവര്‍ക്കു നിശ്ചിത അളവില്‍ സ്വര്‍ണാഭരണം. *ഇതില്‍ സ്വര്‍ണാഭരണം ഒഴിച്ചുള്ളവയുടെ ഇളവു ലഭിക്കുന്നതിനു വിദേശതാമസപരിധി ബാധകമല്ല. *തീരുവ ഇളവു പരിധിക്കു പുറത്തുള്ള സാധനങ്ങള്‍ക്ക് 36.05% തീരുവ ചുമത്തും. ഇതു വിദേശ കറന്‍സിയിലാണ് അടക്കേണ്ടത്. എന്നാല്‍, 25,000 രൂപ വരെയാണെങ്കില്‍ ഇന്ത്യന്‍ കറന്‍സിയില്‍ അടക്കാന്‍ അനുവാദമുണ്ട്. ക്രഡിറ്റ്, ഡബിറ്റ് കാര്‍ഡുകള്‍ അനുവദനീയമല്ല.

തീരുവ നിയന്ത്രണമുള്ള സാധനങ്ങളും അളവും

*രണ്ടു ലീറ്റലിധികം മദ്യം, വൈന്‍ *ഫ്‌ളാറ്റ് പാനല്‍ എല്‍സിഡി, എല്‍ഇഡി, പ്ലാസ്മ ടിവി *100 ല്‍ ഏറെ സിഗരറ്റുകള്‍, 25ല്‍ ഏറെ ചുരുട്ടുകള്‍, 125 ഗ്രാമില്‍ ഏറെ പുകയില.

നിശ്ചിത പരിധിക്കപ്പുറത്തുള്ള അളവില്‍ ഇവ കൊണ്ടുവന്നാല്‍ അടക്കേണ്ട തീരുവ നിരക്ക്:

*രണ്ടു ലീറ്റലിധികം ബീയര്‍ - 103% *രണ്ടു ലീറ്ററിലധികം വിദേശമദ്യം, വൈന്‍ - 154.5% *ഫ്‌ളാറ്റ് പാനല്‍ എല്‍സിഡി, എല്‍ഇഡി, പ്ലാസ്മ ടിവി - 36.5% *നൂറിലേറെ സിഗരറ്റുകള്‍, 25ല്‍ ഏറെ ചുരുട്ടുകള്‍, 125 ഗ്രാമില്‍ ഏറെ പുകയില - 103%

സ്വര്‍ണം

മലയാളികളുടെ ഇഷ്ടപ്പെട്ട സ്വര്‍ണം കൊണ്ടുവരുന്നതിനുള്ള സൗജന്യങ്ങളും നിബന്ധനകളും എന്തൊക്കെ?

*കുറഞ്ഞത് ആറു മാസം വിദേശത്തു താമസിച്ചവര്‍ക്ക്, ആഭരണ രൂപത്തിലോ അല്ലാതെയോ ഒരു കിലോ വരെ സ്വര്‍ണമോ പത്തു കിലോ വരെ വെള്ളിയോ 10.3% തീരുവ അടച്ചു കൊണ്ടുവരാം. തീരുവ, വിദേശ കറന്‍സിയില്‍ തന്നെ അടയ്ക്കണം. വരുമാനം സംബന്ധിച്ച വ്യക്തമായ വിവരം കസ്റ്റംസിനു നല്‍കുകയും വേണം. *ഒരു വര്‍ഷത്തിലധികം വിദേശത്തു താമസിച്ച ഇന്ത്യന്‍ വനിതയ്ക്ക് 40 ഗ്രാം വരെ സ്വര്‍ണാഭരണവും (പരമാവധി വില ഒരു ലക്ഷം രൂപ) ഇന്ത്യന്‍ പുരുഷന് 20 ഗ്രാം വരെ സ്വര്‍ണാഭരണവും (പരമാവധി അര ലക്ഷം രൂപ) തീരുവയടക്കാതെ കൊണ്ടുവരാം. ഈ ഇളവ് യാത്ര ചെയ്യുമ്പോള്‍ ഒപ്പം കരുതുന്ന (അക്കംപനീഡ് ബാഗേജ്) സ്വര്‍ണാഭരണങ്ങള്‍ക്കു മാത്രമേ ലഭിക്കൂ. ഇളവു പരിധിക്കപ്പുറത്ത് ആഭരണ രൂപത്തിലോ അല്ലാതെയോ സ്വര്‍ണമുണ്ടെങ്കില്‍ 10.3% തീരുവ അടക്കണം *ആറു മാസത്തില്‍ താഴെ വിദേശത്തു കഴിഞ്ഞവര്‍ക്കു സ്വര്‍ണമോ വെള്ളിയോ കൊണ്ടുവരാന്‍ അനുവാദമില്ല.

കറന്‍സി

ഇന്ത്യന്‍, വിദേശ കറന്‍സികള്‍ യാത്ര ചെയ്യുമ്പോള്‍ ഒപ്പം കരുതേണ്ടി വരും. ഇതു സംബന്ധിച്ച നിബന്ധനകളും ഇളവുകളും ഇങ്ങനെ:

*ഇന്ത്യയില്‍ നിന്നു പുറത്തേക്ക് പോകുമ്പോള്‍ 25,000 രൂപ വരെ കൈയില്‍ വയ്ക്കാം. *ഇന്ത്യയില്‍ താമസിക്കുന്നവര്‍ വിദേശ സന്ദര്‍ശനത്തിനു പോയി മടങ്ങുമ്പോള്‍ 25,000 രൂപ വരെ കൈയില്‍ വയ്ക്കാം. *വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് എത്ര അളവിലും വിദേശ കറന്‍സി കൊണ്ടുവരാം. *5000 യുഎസ് ഡോളറില്‍ കൂടുതല്‍ വിദേശ കറന്‍സി കൊണ്ടുവരുന്നവര്‍ കസ്റ്റംസിനെ അറിയിച്ചു സര്‍ട്ടിഫിക്കറ്റ് വാങ്ങണം. വിദേശ കറന്‍സി, ട്രാവലേഴ്‌സ് ചെക്ക്, ബാങ്ക് നോട്ടുകള്‍ തുടങ്ങിയവയെല്ലാം ചേര്‍ത്ത് 10,000 യുഎസ് ഡോളറില്‍ കൂടതല്‍ വിദേശനാണ്യം കൈയിലുള്ളവരും കസ്റ്റംസിനെ അറിയിച്ചു സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഈ സര്‍ട്ടിഫിക്കറ്റ് കൈയിലുണ്ടെങ്കില്‍, ഇത്രയും വിദേശ കറന്‍സി തിരിച്ചു കൊണ്ടുപോകാന്‍ കഴിയും. ഇന്ത്യയിലെ താമസത്തിനിടെ പരിശോധനയുണ്ടായാല്‍ കസ്റ്റംസിന്റെ സര്‍ട്ടിഫിക്കറ്റ് കാണിക്കുകയും കേസ് ഒഴിവാക്കുകയും ചെയ്യാം. * അംഗീകൃത ഏജന്‍സിയില്‍ നിന്നു വാങ്ങിയതാണെന്ന രേഖ ഹാജരാക്കിയാല്‍, എത്ര തുകയ്ക്കുള്ള വിദേശനാണ്യവും ഇന്ത്യക്കാര്‍ക്കു വിദേശത്തേക്കു കൊണ്ടുപോകാം.
(courtesy: Manorama)

2016, നവംബർ 29, ചൊവ്വാഴ്ച

നാട്ടിൽനിന്നു ഉപ്പുതൊട്ട് കർപ്പൂരം വരെ Gulfil കിട്ടു ഈസി ആയി.


നാട്ടിൽനിന്നു ഉപ്പുതൊട്ട് കർപ്പൂരം വരെ കിട്ടു ഈസി ആയി. ഷെയർ ചെയ്യുക ആർകെങ്കിലും ഉപകാരപ്പെടും. Whatsapp : 0091 8089073801 (Nejumudheen)


2016, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

ഒരപകടം: തിരികെ മടങ്ങുമ്പോള്‍ ?

ഗള്‍ഫ് നാടുകളില്‍ കിടന്ന് കഷ്ടപ്പെട്ട് അവധിദിനങ്ങള്‍ ആഘോഷിക്കാന്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ അറിഞ്ഞിരിക്കണം. തിരിച്ചു പോകുന്ന നിങ്ങളെ കാത്ത് ഒരപകടം പതിഞ്ഞിരിക്കാം. സന്തോഷത്തോടെ നിങ്ങള്‍ക്ക് തിരിച്ചു പോകണമെങ്കില്‍ കുറച്ച് ജാഗ്രത പാലിക്കേണ്ടതാണ്. കൈനിറയെ സാധനങ്ങളുമായിട്ടാണ് എല്ലാവരും ഗള്‍ഫില്‍ നിന്നും നാട്ടിലെത്തുന്നത്.
അവധി ആഘോഷിച്ച് ഗള്‍ഫിലേക്ക് മടങ്ങുമ്പോഴും കൈനിറയെ സാധനങ്ങള്‍ കാണാം. എന്നാല്‍, നിങ്ങള്‍ എന്തൊക്കെയാണ് കൊണ്ടു പോകുന്നതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. തിരികെ മടങ്ങുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കോ, അല്ലെങ്കില്‍ അവിടെ ജോലി ചെയ്യുന്ന മറ്റു അപരിചിതര്‍ക്കോ നല്‍കാനായി തന്നു വിടുന്ന പൊതികളില്‍ നിരോധിത മയക്കു മരുന്നുകളും കഞ്ചാവും പോലുള്ളവ ഒളിപ്പിച്ചു വയ്ക്കുന്നു. നന്നായി പൊതിഞ്ഞു സീല്‍ ചെയ്താവും മിക്കവരും നിങ്ങളെ ഓരോ സാധനങ്ങള്‍ ഏല്‍പ്പിക്കുന്നത്.
നാട്ടിലെ വിമാനത്താവളത്തില്‍ വെച്ചോ ചെന്നിറങ്ങുന്നിടത്തോ വെച്ച് പിടിച്ചാല്‍ കുടുങ്ങുന്നത് നിങ്ങള്‍ മാത്രം. പിടിച്ചില്ലങ്കില്‍ അതിന്റെ ലാഭം മറ്റുള്ളവര്‍ക്ക്. നിങ്ങളറിയാതെ നിങ്ങള്‍ക്ക് ഒരു പ്രയോജനവുമില്ലാത്ത കള്ളക്കടത്തുകാരായി മാറുന്നു. മറ്റുള്ളവരെ സഹായിച്ച് ഒടുക്കം ജയിലില്‍ പോകേണ്ടി വരുന്ന അവസ്ഥയിലേക്കെത്തരുത്. അതിന് നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1.അപരിചിതരുമായി നിന്നും ഇത്തരം പാഴ്സല്‍ സര്‍വീസ് ഏര്‍പ്പാട് ഒരു കാരണവശാലും നടത്തരുത്.

2. അപരിചിതര്‍ക്ക് വേണ്ടി ഒരു സാധനവും വിദേശങ്ങളിലേക്ക് കൊണ്ടുപോകരുത്.
3. എത്ര പരിചയക്കാരാണെങ്കിലും കൊണ്ടുപോകുന്ന സാധനങ്ങള്‍ പാക്ക് ചെയ്യാതെ കൊണ്ട് വരാന്‍ പറയണം.

4. പാക്ക് ചെയ്ത സാധനങ്ങള്‍ ആയാലും നിങ്ങള്‍ പൊട്ടിച്ച് ബോധ്യപ്പെട്ട് വീണ്ടും പാക്ക് ചെയ്യുക.
5. മരുന്ന് ആണ് പാക്കിലെങ്കില്‍ അതിന്റെ ബില്ല്, ഡോക്ടറുടെ കുറിപ്പടി എന്നിവ ഒപ്പം വയ്ക്കാന്‍ ആവശ്യപ്പെടുക.
6. ആഹാര സാധനങ്ങള്‍ കഴിവതും ഒഴിവാക്കുക.
7. ആയുധങ്ങളുടെ ഗണത്തില്‍ വരാവുന്ന ഒരു ഉല്പന്നവും കൊണ്ട് പോകരുത്.
8. വളര്‍ത്തു മൃഗങ്ങള്‍, പക്ഷികള്‍ എന്നിവ ഒഴിവാക്കുക.
9. ഫെങ്ഷൂയി വിശ്വാസങ്ങളില്‍ ഉള്ള മുള പോലുള്ള ചെടികള്‍ എന്നിവ ഒഴിവാക്കുക.
10. അന്ധവിശ്വാസം ആകുന്ന യന്ത്രങ്ങള്‍, തകിടുകള്‍ എന്നിവ കൊണ്ട് പോകരുത്.
11. വസ്ത്രങ്ങള്‍ ആണെങ്കില്‍ അതിലെ തയ്യലുകള്‍ക്കിടയില്‍ ഒന്നും ഒളിപ്പിച്ചിട്ടില്ലന്ന് ഉറപ്പു വരുത്തുക


കടപ്പാട് : ഡെയിലി ഹെറാള്‍ഡ്

2016, സെപ്റ്റംബർ 24, ശനിയാഴ്‌ച

മകനെ രക്ഷപെടുത്താൻ അച്ഛൻ 'പാസ് പോർട്ട്' വെച്ച്, ജീവിതം തുലച്ച കഥ കേട്ടിട്ടുണ്ടോ ...............?

മകനെ രക്ഷപെടുത്താൻ അച്ഛൻ 'പാസ് പോർട്ട്' വെച്ച്, ജീവിതം തുലച്ച കഥ കേട്ടിട്ടുണ്ടോ ?... സ്വന്തം പാസ് പോർട്ടിന്റെ ഒരു ഫോട്ടോ കോപ്പി നഷ്ടപ്പെട്ടാൽ പോലും ഭയക്കണം
'നിയമ-സഭ' on Gupshup..സാമ്പത്തികവും , നിയമപരവുമായ 
(ഇന്ത്യ , ജിസിസി, UAE എല്ലാ നിയമങ്ങളും )എല്ലാ സംശയങ്ങൾക്കും Advocate Abdul Azeez മറുപടി തരും .... നിങ്ങളുടെ സംശയങ്ങൾ അയക്കൂ SMS format NS<space>name to 3939 (uae)

വീട് വാടകയ്ക്ക് എടുക്കുന്ന സമയത്തു കൊടുത്ത അഡ്വാൻസ് തിരിച്ചു കിട്ടാറുണ്ടോ ?..

വീട് വാടകയ്ക്ക് എടുക്കുന്ന സമയത്തു കൊടുത്ത അഡ്വാൻസ് തിരിച്ചു കിട്ടാറുണ്ടോ ?.... കൊടുത്ത അഡ്വാൻസ് തിരിച്ചു കിട്ടാൻ എന്തൊക്കെ നമ്മൾ അറിഞ്ഞിരിക്കണം ..ഒപ്പം ടെൻഡൻസി കോൺഡ്രാക്റ്റിൽ ഒപ്പിടും മുന്നേ ഓരോ പ്രവാസിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വിഷയം 

2016, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

സൗദിയില്‍ നിന്നും തിരിച്ചു പോരുന്നവര്‍ ലഭിക്കേണ്ട സേവനാനന്തര ആനുകൂല്യം മനസ്സിലാക്കിയിരിക്കണം.?

  1. സൗദിയിലെ തൊഴിലാളിക്ക് നിര്‍ബന്ധമായും ലഭിക്കേണ്ട ഒരുആനുകൂല്യമാണ് ഇ.എസ്.ബി (END OF SERVICE BENEFIT). സൗദിയില്‍ നിന്നും തിരിച്ചു പോരുന്നവര്‍ നിര്‍ബന്ധമായും തങ്ങള്‍ക്ക് ലഭിക്കേണ്ട സേവനാനന്തര ആനുകൂല്യം എന്താണെന്നും അത് എത്രയാണെന്നും എങ്ങിനെ കണക്കാക്കാമെന്നും മനസ്സിലാക്കിയിരിക്കണം. സങ്കീര്‍ണ്ണമായ കണക്കു കൂട്ടലിലൂടെ സാധാരണ തൊഴിലാളിക്ക് ആശയകുഴപ്പം ഉണ്ടാകുന്ന രീതിയില്‍ സേവനാനന്തര ആനുകൂല്യം കണക്കാക്കുന്നതാണ് കമ്പനികളുടെ പതിവ്. ഇതിനെതിരെ ജാഗ്രത പാലിക്കാന്‍. ലീവ് സാലറിയും ഇ.എസ്.ബിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍.... Read More: http://pravasicorner.com/?p=19224

2016, ജൂലൈ 7, വ്യാഴാഴ്‌ച

വിമാന കമ്പനികള്‍ക്ക് കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി സൗദി അറേബ്യ.............?

വിമാന കമ്പനികള്‍ക്ക് കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി സൗദി അറേബ്യ. വിമാനം വൈകിയാലും ലഗേജുകള്‍ നഷ്ടമായാലും യാത്രക്കാര്‍ക്ക് വിമാനകമ്പനികള്‍ നഷ്ട പരിഹാരം നല്‍കണം. Read More:

2016, ജൂലൈ 6, ബുധനാഴ്‌ച

ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ തിരികെ ലഭിക്കും.....?

പ്രവാസികൾക്ക് വളരെ ഉപകാരപ്പെടുന്ന ഒരു പോസ്റ്റ്,എല്ലാവരിലേക്കും ഷെയർ ചെയ്യൂ....
ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ തിരികെ ലഭിക്കും.. എല്ലാ യാത്രക്കാരും അറിഞ്ഞിരിക്കേണ്ടത്, അറിയേണ്ട നിയമങ്ങള്‍
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 102 കോടി രൂപ മൂല്യം വരുന്ന ലഗേജുകളും വസ്തു വകകളുമാണ് ഇന്ത്യയിലെ 55 എയര്‍പോര്‍ട്ടുകളിലായി ഉടമസ്ഥര്‍ ഇല്ലാത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ സംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.
ഇതില്‍ മൊബൈല്‍ ഫോണ്‍, ഐപാഡ്, ലാപ്ടോപ്, കാമറകള്‍, പേഴ്സുകള്‍, വില പിടിച്ച ആഭരണങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയും ഉണ്ട്. ഇത് വിമാന യാത്രക്കാര്‍ മറന്നു പോയതോ, വിമാന ജോലിക്കാര്‍ ലോഡ് ചെയ്യാന്‍ മറന്നതോ, മാറിപ്പോയതോ ആയിരിക്കാം.

ഇതില്‍ 28 കോടി രൂപ മൂല്യം വരുന്ന ബാഗേജുകള്‍ക്ക് മാത്രമാണ് തിരികെ ആവശ്യപ്പെട്ട് ഉടമസ്ഥന്മാര്‍ അധികൃതരെ സമീപിച്ചതും തിരിച്ചു വാങ്ങിയതും.
വിമാന താവളങ്ങളില്‍ സുരക്ഷാ ജോലി ചെയ്യുന്ന കേന്ദ്ര സേനയായ സി.ഐ.എസ്.എഫ് (സെന്‍ട്രല്‍ ഇന്റസ്ട്രിയാല്‍ സെക്യൂരിറ്റി ഫോഴ്സ്) വൃത്തങ്ങള്‍ വെളിപ്പെടുത്തിയ കണക്കാണിത്.

ഒരിക്കലം ലഗേജ് നഷ്ടപ്പെട്ടാല്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന മനോഭാവമാണ് പല യാത്രക്കാരുടെതും എന്ന് സി.ഐ.എസ്.എഫ് വൃത്തങ്ങള്‍ വിലയിരുത്തുന്നു.
ഇത്തരത്തില്‍ ലഭിക്കുന്ന സാധനങ്ങള്‍ സി.ഐ.എസ്.എഫ് എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറും. ഇവ കണ്ടു കിട്ടുന്ന തിയ്യതി മുതല്‍ ഒരു വര്‍ഷം വരെ സൂക്ഷിക്കും. അതിനു ശേഷം ലേലം ചെയ്തു വില്‍ക്കുകയാണ് ചെയ്യുക.

മറന്നു പോയതോ മറ്റു സാങ്കേതിക കാരണങ്ങളാല്‍ ലഭിക്കാതെ പോയതോ ആയ ലഗേജുകള്‍ എങ്ങിനെയാണ് തിരിച്ചു ലഭിക്കുക? ആരോടാണ് പരാതിപ്പെടുക ?
ഇതിനു കൃത്യമായ ഉത്തരമുണ്ട്. അതിനായി എയര്‍പോര്‍ട്ട് അധികൃതരെയാണ് ബന്ധപ്പെടേണ്ടത്. എന്നാല്‍ ഓരോ ദിവസവും എയര്‍പോര്‍ട്ടുകളില്‍ നിന്നും ഇത്തരത്തില്‍ ലഭിക്കുന്ന യാത്രക്കാരുടെ ലഗേജുകളുടെയും മറ്റു വസ്തുക്കളുടെയും വിശദ വിവരങ്ങള്‍ സി.ഐ.എസ്.എഫ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.
നഷ്ടപ്പെട്ടു പോയ വസ്തുക്കള്‍ തിരിച്ചു കിട്ടുന്നതിനായി സി.ഐ.എസ്.എഫ് വെബ്സൈറ്റിലെ “lost-and-found” എന്ന ഓപ്ഷന്‍ ഉപയോഗിക്കാം.

http://www.cisf.gov.in/ എന്ന അഡ്രസ്സില്‍ സി.ഐ.എസ്.എഫ് വെബ്സൈറ്റിലേക്ക് പ്രവേശിക്കുക. അതിനു ശേഷം ഇടത്തേ അറ്റത്ത്‌ രണ്ടാമതായി കാണുന്ന ‘Lost & Found at Airports and Delhi Metro’ എന്ന മെനു ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ‘Lost and Found Items’ എന്ന പേജിലേക്ക് പ്രവേശിക്കാം. അതില്‍ ‘Airport, DMRC’ എന്ന രണ്ടു ബട്ടണുകള്‍ കാണാം. അതില്‍ ‘Airport’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ‘Airport – Lost and Found Items’ എന്ന ഓപ്ഷനിലേക്ക് പ്രവേശിക്കാം. അതില്‍ ‘Airport’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്‌താല്‍ രാജ്യത്ത് സി.ഐ.എസ്.എഫ് ന് സുരക്ഷാ ചുമതലയുള്ള എല്ലാ എയര്‍പോര്‍ട്ടുകളുടെയും ലിസ്റ്റ് വരും.
ലഗേജ് കൊണ്ടുപോകാൻ നമ്മൾ വരുന്ന ടാക്സി വാടകവരെ കിട്ടും നമ്മൾ വന്ന ഫ്ലൈറ്റ് ഏതാണോ അതിന്റെ ഓഫീസുമായി ബന്ധപെടുക.ടാക്സി
ട്രിപ്പ്‌ഷീറ്റ് നിർബന്ദമാണ്. ഉപകാരപ്പെടുമെങ്കിൽ ഷെയർ ചെയ്യൂ...

2016, ജൂലൈ 5, ചൊവ്വാഴ്ച

പാവപ്പെട്ട മലയാളി കുടുംബത്തിന് പരമ്പരാഗത ശൈലിയിലുള്ള മനോഹരമായ വീട് നിർമിച്ചു നൽകി മാതൃകയാവുകയാണ് യൂ എ ഇ


കടൽ കടന്ന കാരുണ്യം 
കണ്ണിനു കാഴ്ച ശക്തിയില്ലാത്ത ഒരു സ്ത്രീ അടക്കമുള്ള പാവപ്പെട്ട മലയാളി കുടുംബത്തിന് പരമ്പരാഗത ശൈലിയിലുള്ള മനോഹരമായ വീട് നിർമിച്ചു നൽകി മാതൃകയാവുകയാണ് യൂ എ ഇ യിലെ‪#‎EmiratesRedCrescent‬ പ്രവർത്തകരും, പ്രമുഖ ടി വി ചാനൽ ‪#‎EmaratTV‬യും...!!

2016, ജൂലൈ 2, ശനിയാഴ്‌ച

സൗദിയിൽ തൊഴിൽ കരാർ മാറുന്നു. ?

തൊഴിലാളികളുമായി കമ്പനികളും സ്ഥാപനങ്ങളും ഒപ്പ് വെക്കുന്ന തൊഴില്‍ കരാര്‍ നിബന്ധനകളില്‍ മാറ്റം വരുത്താന്‍ സൗദി തൊഴില്‍ മന്താലയതിന്റെ നിര്‍ദ്ദേശം. തൊഴില്‍ മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന നിബന്ധനകള്‍ കരാറില്‍ ഉള്‍പ്പെടുത്തണം. നേട്ടം തൊഴിലാളികള്‍ക്ക്. Read More: http://pravasicorner.com/?p=18972

2016, ജൂൺ 22, ബുധനാഴ്‌ച

3 വർഷം തിരിച്ചടവ് വേണ്ടാത്ത, 15ശതമാനം സൗജന്യമായ പ്രവാസി ലോൺ,?

3 വർഷം തിരിച്ചടവ് വേണ്ടാത്ത, 15ശതമാനം സൗജന്യമായ പ്രവാസി ലോൺ,എങ്ങനെ അപേക്ഷിക്കണമെന്ന് അറിയുമോ?
വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിനൊടുവിൽ നാടണയാനൊരുങ്ങി. ഇനി എന്താണ് ചെയ്യാൻ പോകുന്നത്?. ജീവിതത്തിന്റെ നല്ല നാളുകളിൽ കഷ്ടപ്പെട്ട് സമ്പാദിച്ച പണം മക്കളുടെ വിവാഹത്തിനും വീടുപണിക്കുംമറ്റും ചെലവിട്ടശേഷം അധികമൊന്നും അവശേഷിക്കുന്നുമുണ്ടാവില്ല. പെട്ടെന്ന് ഒരു നാൾ പ്രവാസ ജീവിതം അവസാനിക്കുമ്പോൾ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചുപോകുക സ്വാഭാവികം. എന്നാൽ വിഷമിക്കേണ്ട.

നിതാഖതും മറ്റും കാരണം ഇങ്ങനെ നാട്ടിലെത്തുന്ന പ്രവാസികൾക്ക് കൈത്താങ്ങുമായി നോർക്കയുടെ വിവിധ പദ്ധതികളുണ്ട്. അ‌തിലൊന്നാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റസ്[NDPREM]. തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സുസ്ഥിര വരുമാനം ഉറപ്പുവരുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

20 ലക്ഷം രൂപവരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 15% മൂലധന സബ്സിഡി (പരമാവധി 3 ലക്ഷം രൂപ വരെ) നൽകുകയാണ് നൽകും. ഇതിൽ 15%തുക സർക്കാർ തിരിച്ചടക്കും. ലോൺ എടുക്കുന്നവർക്ക് സബ്സിഡിയായി സർക്കാർ നല്കുന്നതാണ്‌ ലോൺതുകയുടെ 15%. അവശേഷിക്കുന്ന തുക കുറഞ്ഞ പലിശയിൽ തിരിച്ചടച്ചാൽ മതികാകും. അതിനു 3 വർഷം വരെ തിരിച്ചടവ് ആവശ്യമില്ല.
ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവരായ പ്രവാസികളും, അത്തരം പ്രവാസികള്‍ ഒത്തുചേര്‍ന്ന് ആരംഭിക്കുന്ന സംഘങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. 3 വർഷത്തേക്ക് തിരിച്ചടവ് വേണ്ടാത്ത, 15ശതമാനം സൗജന്യമായ പ്രവാസി ലോണിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം-
ഏതൊക്കെ മേഖലകളിലാണ് വ്യവസായം ആരംഭിക്കാനാവുന്നത്.
1. കാര്‍ഷിക - വ്യവസായം (കോഴി വളര്‍ത്തല്‍ (മുട്ടക്കോഴി, ഇറച്ചിക്കോഴി), മത്സ്യകൃഷി (ഉള്‍നാടന്‍ മത്സ്യ കൃഷി, അലങ്കാര മത്സ്യ കൃഷി), ക്ഷീരോല്പാദനം, ഭക്ഷ്യ സംസ്കരണം, സംയോജിത കൃഷി, ഫാം ടൂറിസം, ആടു വളര്‍ത്തല്‍, പച്ചക്കറി കൃഷി, പുഷ്പകൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവ)

2. കച്ചവടം (പൊതു വ്യാപാരം - വാങ്ങുകയും വില്‍ക്കുകയും ചെയ്യല്‍, കടകള്‍)

3. സേവനങ്ങള്‍ (റിപ്പേയര്‍ ഷോപ്പ്, റസ്റ്റോറന്‍റുകള്‍, ടാക്സി സര്‍വ്വീസുകള്‍, ഹോംസ്റ്റേ തുടങ്ങിയവ)

4. ഉത്പാദനം - ചെറുകിട - ഇടത്തരം സംരംഭങ്ങള്‍ (പൊടിമില്ലുകള്‍, 

ബേക്കറി ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചറും തടിവ്യവസായവും, സലൂണുകള്‍, പേപ്പര്‍ കപ്പ്, പേപ്പര്‍ റീസൈക്ളിംഗ്, ചന്ദനത്തിരി, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ തുടങ്ങിയവ)
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍:
1. അപേക്ഷകന്‍റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ [.JPG format]

2. പാസ്പോര്‍ട്ടിന്‍റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ് (വിദേശത്ത് തൊഴില്‍ ചെയ്തിരുന്ന കാലയളവ് വ്യക്തമാകേണ്ടതാണ്) [PDF format]
3. തങ്ങളുടെ സംരംഭത്തിന്‍റെ സംക്ഷിപ്ത വിവരണം [in .PDF format]
പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനായി– http://registernorka.net/ndprem/ എന്ന വെബ്സൈറ്റ് സഹായകമാകും

ആരോഗ്യ സംബന്ധമായ എന്ത് സംശയങ്ങള്‍ക്കും മറുപടി ലഭിക്കുവാന്‍ ഈ പേജ് ലൈക്‌ ചെയാന്‍ മറക്കല്ലേ 

2016, ജൂൺ 5, ഞായറാഴ്‌ച

പ്രവാസികൾക്ക് ഇന്ത്യയിലേക്ക് കൊണ്ടുവരാവുന്ന സ്വർണ്ണത്തിന്റെ അളവ് വർധിപ്പിക്കുന്നു...........?

പ്രവാസികൾക്ക് നികുതിയില്ലാതെ ഇന്ത്യയിലേക്ക് കൊണ്ടുവരാവുന്ന സ്വർണ്ണത്തിന്റെ അളവ് വർധിപ്പിക്കുന്നു. for more details click here 


പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത: എയര്‍കേരള യാഥാര്‍ത്ഥ്യമാവുന്നു...!!!

2016, മേയ് 2, തിങ്കളാഴ്‌ച

നിങ്ങളുടേതായ രീതിയില്‍ സമ്പന്നനാകാം...............!!


സമ്പന്നനാകാന്‍ ആഗ്രഹിക്കാത്തവരായി ലോകത്താരുമില്ല. ജീവിതത്തില്‍ ആഗ്രഹിച്ചതെന്തും നേടിത്തരാനും ഏത് പ്രശ്‌നങ്ങളില്‍നിന്നും രക്ഷിക്കുവാനും സമ്പത്തിന് സാധിക്കുന്നു.

നിങ്ങള്‍ക്ക് നിങ്ങളുടേതായ രീതിയില്‍ പണമുണ്ടാക്കാനുള്ള സാധ്യതകള്‍ മുന്‍പൊരിക്കലുമില്ലാത്തവിധം ഇന്നു ലോകത്ത് നിരവധിയാണ്. ലോക മാര്‍ക്കറ്റ് നിങ്ങള്‍ക്ക് അതിനുള്ള കൡട്ടാണ്.

ഒന്നുമില്ലായ്മയില്‍നിന്നും അതിസമ്പന്നരായിത്തീര്‍ന്ന നിരവധി ആളുകളുടെ ജീവിതം അപഗ്രഥിച്ച് അവയില്‍നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ട് എഴുതിയ പുത്തന്‍തന്ത്രങ്ങള്‍ നിങ്ങളെ സമ്പത്തിന്റെ മടിത്തട്ടിലെത്തിക്കുന്നു.
സമ്പത്ത് ലഭിക്കുന്നത് അദ്ഭുതങ്ങളിലൂടെയോ ഭാഗ്യംകൊണ്ടോ അല്ല, ലളിതമായ കര്‍മകുശലതകൊണ്ടാണ്. അത് ആര്‍ജിച്ചെടുക്കാനുള്ള നിരവധി മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് ഈ പുസ്തകം പറഞ്ഞുതരുന്നു.

ഈ പുസ്തകത്തിലെ ഓരോ പേജും നിങ്ങളെ സമ്പന്നനാകാനുള്ള പുതിയ വഴികളിലൂടെ കൈപിടിച്ച് കൊണ്ടുപോകുന്നു. 

ഗള്‍ഫില്‍ ജോലിതേടി പോകുന്നവരെ അപകടത്തിലാക്കും വിധം വീണ്ടും ലഹരിമരുന്ന് കടത്തിന് ശ്രമം !!

ഗള്‍ഫില്‍ ജോലിതേടി പോകുന്നവരെ അപകടത്തിലാക്കും വിധം വീണ്ടും ലഹരിമരുന്ന് കടത്തിന് ശ്രമം. തിരുവനന്തപുരത്ത് നിന്നുള്ള പ്രവാസി മലയാളി തലനാരിഴയ്ക്ക് രക്ഷപെ‌ട്ടു. മാങ്ങ അച്ചാറില്‍ ഒളിപ്പിച്ച് അതീവരഹസ്യമായി കഞ്ചാവ് കടത്താനാണ് ശ്രമിച്ചത്. കഞ്ചാവ് കൊടുത്തുവിടാന്‍ ശ്രമിച്ചവരില്‍ ഒരാളെ തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു
അറിഞ്ഞോ അറിയതെയോ ലഹരിമരുന്നുമായി ഗള്‍ഫ് രാജ്യങ്ങളില്‍ വിമാനമിറങ്ങിയ മലയാളി നേരിട്ട,, ജയില്‍വാസം അടക്കം ദുരന്തം അടുത്തയിടെ വാര്‍ത്തയായതാണ്. ഇതെല്ലാം അറിയുന്ന തിരുവനന്തപുരം കിളിമാനൂരിലെ അന്‍ഷറിന്‍റെ ബന്ധുക്കള്‍, അതുകൊണ്ട് തന്നെ ഇപ്പോള്‍ പറയുന്നത് ദൈവാനുഹഗ്രഹത്തെക്കുറിച്ചാണ്. ഈ അച്ചാര്‍ ഇവിടെ ഉപേക്ഷിച്ച് പോകാന്‍ അന്‍ഷറിന് തോന്നിയ സമയത്തെയോര്‍ത്ത്. കഴിഞ്ഞ 27ന് കുവൈറ്റിലേക്ക് പോകും മുന്‍പാണ് അവിടുത്തെ സുഹൃത്തായ നൗഫലിന്‍റെ അമ്മയും ചിലരും ചേര്‍ന്ന് ഇതടക്കം ചില സാധനങ്ങള്‍ ഏല്‍പിച്ചത്. ഒടുവില്‍ ലഗേജിന്‍റെ ഭാരം അധികമായപ്പോള്‍ അച്ചാറടക്കം ചിലത് മാറ്റുകയായിരുന്നു.
പിന്നീ‌‌ട് അച്ചാറെ‌ടുത്ത് ഉപയോഗിക്കാന്‍ തീരുമാനിച്ച് വീട്ടുകാര്‍ തുറന്നപ്പോഴാണ് പൊതി കണ്ടത്. പരിശോധനയില്‍ കഞ്ചാവാണെന്ന് വ്യക്തമായി. ഇതോടെ അച്ചാര്‍ സ്വീകരിക്കാനായി കുവൈറ്റില്‍ കാത്തുനിന്ന സുഹൃത്തിനെ അന്‍ഷറും കൂട്ടരും ചോദ്യം ചെയ്തു. ചിത്രം വ്യക്തമായി. സുഹൃത്തിന്‍റെ കുറ്റസമ്മതം വാട്സാപ്പിലെടുത്ത് അന്‍ഷര്‍ അയച്ച ഈ സംഭാഷണമടക്കം വട്ടപ്പാറ പൊലീസിന് കൈമാറി. സ്വന്തം ഉപയോഗത്തിനാണ് കഞ്ചാവ് എത്തിക്കാന്‍ ശ്രമിച്ചത് എന്നാണ് പറയുന്നത്. കടപ്പാട് : ‪#‎മലയാള‬ ‪#‎മനോരമ‬ ‪#‎ന്യൂസ്‌‬

2016, ഏപ്രിൽ 19, ചൊവ്വാഴ്ച

നാട്ടിൽ നിന്നും ഗൾഫിലേക്ക് വരുന്ന പ്രവാസികൾ സൂക്ഷിക്കുക ??


നാട്ടിൽ നിന്നും ഗൾഫിലേക്ക് വരുന്ന പ്രവാസികൾ സൂക്ഷിക്കുക 
കോഴിക്കോട് നിന്നും ദോഹയിലേക്ക് വന്ന യുവാവ് രക്ഷപ്പെട്ടത് തല നാരിഴയക്ക്

2016, ഏപ്രിൽ 10, ഞായറാഴ്‌ച

സൗദിയിലെ വിദേശ ജീവനക്കാരുടെ ലെവി പ്രതിമാസം ആയിരം റിയാലാക്കി ഉയര്‍ത്തണമെന്ന് ?



സൗദിയിലെ തൊഴിലില്ലായ്മ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന്‍െറ ഭാഗമായി വിദേശ ജീവനക്കാരുടെ ലെവി പ്രതിമാസം ആയിരം റിയാലാക്കി ഉയര്‍ത്തണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. സൌദി പരമോന്നത സഭയായ മജ് ലിസ് ശൂറക്ക് മുന്നില്‍ തൊഴില്‍ വകുപ്പ് നിര്‍ദേശം സമര്‍പ്പിച്ചതാി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

2016, ഏപ്രിൽ 6, ബുധനാഴ്‌ച

പ്രവാസികളുടെ അറിവിലേക്കായി .........?

പ്രവാസികളുടെ അറിവിലേക്കായി ഈ ഇൻഫർമേഷൻ ഷെയർ ചെയ്യുക..
പ്രിയ സുഹൃത്തുക്കളെ നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിൽ ഉറപ്പായും ഒന്നോ രണ്ടോ പ്രവാസി സുഹൃത്തുക്കൾ ഉണ്ടാവുമല്ലോ.. അവരുടെയും മറ്റു സുഹൃത്തുക്കളുടെയും അറിവിലേക്കായി ഷെയർ ചെയ്യൂ

2016, മാർച്ച് 27, ഞായറാഴ്‌ച

ബെയ്പൂരിൽ നിന്നും 3 കോടി രൂപയുടെ ഉരു ഖത്തർലേക്ക് !!

ബെയ്പൂരിൽ  നിന്നും 3 കോടി രൂപയുടെ ഉരു ഖത്തർലേക്ക്   കൊണ്ട് പോകുന്ന ദ്രിശ്യങ്ങൾ കാണൂ ! Qatar രാജാ കുടുംബാങ്ങങ്ങല്കായി ട്ടാണ്  ഉരു കൊണ്ടുപോകുന്നത്.

യു.എ.ഇ വിമാന യാത്രക്കാര്‍ക്ക് ഇ-വിസ നിര്‍ബന്ധമാക്കുന്നു ?


മസ്കത്ത്: ജി.സി.സി രാജ്യങ്ങളിലെ വിദേശികള്‍ യു.എ.ഇയിലേക്ക് കടക്കുന്നതിന് ഇലക്ട്രോണിക് വിസ നിര്‍ബന്ധമാക്കുന്നു. അടുത്ത മാസം 29 മുതല്‍ ഇ-വിസ കൈവശമുള്ളവരെ മാത്രമേ വിമാനത്തില്‍ സഞ്ചരിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് ഒമാന്‍ എയര്‍ അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 29 മുതല്‍ യു.എ.ഇയിലേക്ക് വിമാനത്തില്‍പോവുന്ന എല്ലാ യാത്രക്കാര്‍ക്കും ഇ-വിസ നിര്‍ബന്ധമാണെന്ന് ഒമാന്‍ എയര്‍ മസ്കത്ത് വിമാനത്താവളത്തിലെ ഓപറേഷന്‍ വിഭാഗവും അറിയിച്ചു. ഫൈ്ള ദുബൈ അധികൃതര്‍ നേരത്തേ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍, ഇതുസംബന്ധമായ വിവരം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ളെന്നാണ് എയര്‍ അറേബ്യ അധികൃതര്‍ പറയുന്നത്. എമിറേറ്റ് എയര്‍ലൈന്‍സിലെ ചില ഉദ്യോഗസ്ഥരും ഓണ്‍ലൈന്‍ വിസ നിര്‍ബന്ധമാണെന്ന് അറിയിച്ചിരുന്നു. ജി.സി.സി രാജ്യങ്ങളില്‍ ജോലിചെയ്യുന്ന ഉയര്‍ന്ന തസ്തികയിലുള്ളവര്‍ക്ക് അനുവദിച്ച ഓണ്‍ അറൈവല്‍ വിസയാണ് ഇതോടെ ഇല്ലാതാകുന്നത്. പുതിയ നിയമമനുസരിച്ച് ഈ ആനുകൂല്യമുള്ള ഒരു ദശലക്ഷത്തിലധികം വിദേശികള്‍ ഇനി ഓണ്‍ ലൈന്‍ വഴി വിസക്ക് അപേക്ഷ നല്‍കേണ്ടിവരും. എന്നാല്‍, ഓണ്‍ അറൈവല്‍ വിസാ ആനുകൂല്യമുള്ള 46 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇത് ബാധകമല്ല. റോഡ് മാര്‍ഗം യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. റോഡ് വഴി പോയ ചിലരെ കടത്തിവിടുകയും ചിലരെ തടഞ്ഞുവെക്കുകയും ചെയ്യുന്നുണ്ട്. വിമാന കമ്പനികള്‍ക്ക് യു.എ.ഇ അധികൃതര്‍ നല്‍കിയ പുതിയ അറിയിപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, നിലവിലുള്ള നിയമമനുസരിച്ച് ജി.സി.സി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് 30 ദിവസം യു.എ.ഇയില്‍ തങ്ങാനുള്ള എന്‍ട്രി പെര്‍മിറ്റാണ് നല്‍കുന്നത്. എന്‍ട്രി പെര്‍മിറ്റ് നല്‍കി 30 ദിവസത്തിനുള്ളില്‍ യാത്ര ചെയ്തിരിക്കണം. ഇത് 60 ദിവസം വരെ നീട്ടാന്‍ കഴിയും. എന്നാല്‍, ജി.സി.സി രാജ്യങ്ങളിലെ വിസാ കാലാവധി കഴിയുകയോ റദ്ദാക്കുകയോ ചെയ്തവര്‍ക്ക് യു.എ.ഇയിലേക്ക് പ്രവേശം ലഭിക്കില്ല. വിസ ലഭിച്ചതിനുശേഷം ജോലിമാറി വിസ ആനുകൂല്യമില്ലാത്ത ജോലി സ്വീകരിച്ചാലും വിസ ലഭിക്കില്ല. യു.എ.ഇയിലേക്ക് കടക്കുമ്പോള്‍ പാസ്പോര്‍ട്ടിന് ആറുമാസവും വിസക്ക് മൂന്നുമാസവും കാലാവധി വേണം. ഏതായാലും റോഡ് മാര്‍ഗം യു.എ.ഇയിലേക്ക് പോകുന്നവര്‍ക്ക് ഓണ്‍ലൈന്‍ വിസ വേണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. 
വിമാനത്താവളങ്ങളിലെ നടപടി ക്രമങ്ങള്‍ സാധാരണഗതിയിലാവുന്നതുവരെ റോഡ് മാര്‍ഗം നിയമം നടപ്പാവാന്‍ സാധ്യതയില്ല. എന്നാല്‍, ക്രമേണ നിയമം കരമാര്‍ഗം യാത്രചെയ്യുന്നവര്‍ക്കും നടപ്പാക്കാനാണ് സാധ്യത. ഒമാനില്‍നിന്ന് വാണിജ്യ ആവശ്യങ്ങള്‍ക്കും മറ്റും നിരവധി വിദേശികളാണ് ദിവസവും റോഡ് മാര്‍ഗം യു.എ.ഇയിലേക്ക് സഞ്ചരിക്കുന്നത്. മേഖലയിലെ പ്രധാന മാര്‍ക്കറ്റ് ദുബൈ ആയതിനാല്‍ ദുബൈയില്‍നിന്ന് ഉല്‍പന്നങ്ങള്‍ എത്തിക്കുന്നവരും നിരവധിയാണ്. 
നിലവിലെ ഓണ്‍അറൈവല്‍ വിസ ഇത്തരക്കാര്‍ക്ക് ഏറെ സൗകര്യവും എളുപ്പവുമാണ്. എന്നാല്‍, റോഡ് യാത്രക്കാര്‍ക്കും ഇ-വിസ നിര്‍ബന്ധമാക്കുകയാണെങ്കില്‍ ഇത്തരക്കാര്‍ക്ക് ഇത് പ്രയാസം സൃഷ്ടിക്കുമെന്ന് വിലയിരുത്തുന്നു. നിയമം നടപ്പാവുമ്പോള്‍ മാത്രമേ ഇതുസംബന്ധമായി കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ.

 

2016, മാർച്ച് 13, ഞായറാഴ്‌ച

ഗൾഫിൽ നിന്നും നാട്ടിലേക്ക്‌ എത്ര സ്വർണ്ണം കൊണ്ടുപോകാം???....LED TV ക്ക്‌ Tax ഉണ്ടോ ?

ഗൾഫിൽ നിന്നും നാട്ടിലേക്ക്‌ എത്ര സ്വർണ്ണം കൊണ്ടുപോകാം???....LE...
ഗൾഫിൽ നിന്നും നാട്ടിലേക്ക്‌ എത്ര സ്വർണ്ണം കൊണ്ടുപോകാം???....LED Tv ക്ക്‌ Tax ഉണ്ടോ??... ഇതറിയാൻ വീഡിയോ കാണുകഷൈർ ചെയിത്‌ എല്ലവരിലും എത്തിക്കുകപുതിയ കേന്ദ്ര ബജറ്റിൽ പ്രവാസികൾക്ക് നാട്ടിലേക്ക് കൊണ്ടുവരാവുന്ന ബാഗേജിൽ എന്തൊക്കെ മാറ്റങ്ങൾ ??