2021, ഓഗസ്റ്റ് 31, ചൊവ്വാഴ്ച

ദുബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്.

♦️തൊഴില്‍ വിസ, ഷോര്‍ട്ട് സ്റ്റേ / ലോങ് സ്റ്റേ വിസകള്‍, വിസിറ്റ് വിസ, താമസ വിസ, പുതിയതായി ഇഷ്യൂ ചെയ്‍ത വിസകള്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തിലുമുള്ള വിസകളുള്ളവര്‍ക്ക് ദുബൈയിലേക്ക് യാത്ര ചെയ്യാമെന്നാണ് വിമാനക്കമ്പനികളുടെ അറിയിപ്പില്‍ പറയുന്നത്.  

♦️സാധുതയുള്ള താമസ വിസയുള്ളവര്‍ ഫെഡറല്‍ അതിരോറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെയോ (ഐ.സി.എ) അല്ലെങ്കില്‍ ജി.ഡി.ആര്‍.എഫ്.എയുടെയോ വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‍ത് അനുമതി നേടണം.

♦️വിമാനം പുറപ്പെടുന്ന സമയത്തിന് 48 മണിക്കൂനകം സാമ്പിള്‍ ശേഖരിച്ച് നടത്തിയ ആര്‍.ടി.പി.സി.ആര്‍ കൊവിഡ് പരിശോധനാ ഫലം ഹാജരാക്കണം. പരിശോധനാ ഫലം അംഗീകൃത പരിശോധനാ കേന്ദ്രത്തില്‍ നിന്നുള്ളതായിരിക്കുകയും അതില്‍ ക്യൂ.ആര്‍ കോഡ് ഉണ്ടായിരിക്കുകയും വേണം.

♦️യാത്ര പുറപ്പെടുന്ന വിമാനത്താവളത്തില്‍ വെച്ച്, വിമാനം പുറപ്പെടുന്നതിന് ആറ് മണിക്കൂറിനിടെ നടത്തിയ റാപ്പിഡ് കൊവിഡ് പരിശോധനാ ഫലവും ഹാജരാക്കണം. ഈ പരിശോധനാ ഫലത്തിലും ക്യൂ.ആര്‍ കോഡ് ഉണ്ടായിരിക്കണം.

♦️എല്ലാത്തരം വിസകളുള്ളവര്‍ക്കും ദുബൈയിലേക്ക് യാത്ര ചെയ്യാമെന്ന് വിവിധ വിമാനക്കമ്പനികള്‍ ചൊവ്വാഴ്‍ച പുറത്തിറക്കിയ അറിയിപ്പുകളില്‍ വ്യക്തമാക്കുന്നു. 

♦️ഓഗസ്റ്റ് 30 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും ദുബൈയിലേക്ക് പ്രവേശന അനുമതി നല്‍കിയ സാഹചര്യത്തിലാണ് വിമാനക്കമ്പനികള്‍ പുതിയ നിര്‍ദേശങ്ങള്‍ നല്‍കുന്നത്.

♦️അതേസമയം ഇന്ത്യയില്‍ നിന്ന് സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തിയ യാത്രക്കാരോട് കൊവിഡ് വാക്സിനേഷന്‍ സംബന്ധിച്ച രേഖകളൊന്നും അധികൃതര്‍ ആവശ്യപ്പെട്ടില്ലെന്ന് യാത്രക്കാരില്‍ ചിലര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

♦️ദുബൈ യാത്രക്കാര്‍ക്ക് മൂന്ന് നിബന്ധനകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നത്.


2021, ഓഗസ്റ്റ് 29, ഞായറാഴ്‌ച

സൗദിയിൽ ആഗസ്​റ്റ്​ 29 മുതൽ സ്​കൂളുകൾ തുറക്കുന്നു; ഒരുക്കങ്ങൾക്കായി അധ്യാപകരെത്തി !!

ജിദ്ദ: സൗദിയിലെ ​പൊതുവിദ്യാഭ്യാസ മേഖലയിലെ ഇൻറർ മീഡിയറ്റ്​, സെക്കൻഡറി സ്​കൂളിൽ അധ്യാപകർ ഇന്നലെ മുതൽ എത്തി തുടങ്ങി. കോവിഡിനെ തുടർന്ന്​ ഒന്നര വർഷത്തോളം അടച്ചിട്ട സ്​കൂളുകൾ ആഗസ്​റ്റ്​ 29 ഞായറാഴ്​ച മുതൽ തുറക്കാൻ പോകുന്നതിന്റെ മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാനാണ്​​ ഒരാഴ്​ച മുമ്പ്​ അധ്യാപകർ സ്​കൂളുക​ളിലെത്തിയത്​. ആഗസ്​റ്റ്​ 22 ഞായറാഴ്​ച മുതൽ അധ്യാപകർ സ്​കൂളുകളിൽ ഹാജരാകണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചിരുന്നു.

ചില സ്​കൂളിൽ അധ്യാപകരെ പൂക്കളും ഉപഹാരങ്ങളും നൽകിയാണ്​ സ്വീകരിച്ചത്​. കർശനമായ ആരോഗ്യ മുൻകരുതലുകൾക്കിടയിലാണ്​ സ്​കൂളുകൾ തുറക്കാൻ ഒരുങ്ങുന്നത്​. രാജ്യത്തെ മുഴുവൻ മേഖലയിലെയും സർവകലാശാലകൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇൻറർ മീഡിയറ്റ്​, സെക്കന്ററി സ്​കൂളുകൾ എന്നിവിടങ്ങളിൽ നടപ്പിലാക്കേണ്ട പ്രോട്ടോക്കോളുകൾ സംബന്ധിച്ച അറിയിപ്പ്​ കഴിഞ്ഞ ദിവസം വിദ്യാഭ്യസ മന്ത്രി പുറപ്പെടുവിച്ചിരുന്നു.

സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷത്തിൽ സ്​കൂളുകൾ തുറക്കുന്നതിനു വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയ വക്താവ്​ ഇബ്​തിസാം ശഹ്​രി പറഞ്ഞു. മാസ്​കുകൾ, തെർമൽ കാമറകൾ തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്​. ജീവനക്കാരുടെയും അധ്യാപകരുടെയും തിരിച്ചുവരവ്​ സുരക്ഷിതമാക്കാൻ ആരോഗ്യമന്ത്രാലയവും പൊതു ആരോഗ്യ അതോറിറ്റി (വിഖായ) യുമായി പൂർണമായ സഹകരണമുണ്ടെന്നും വിദ്യാഭ്യസ മന്ത്രാലയ വക്താവ്​ പറഞ്ഞു.

ജീവനക്കാർ, അധ്യാപകർ, 12 വയസ്സിൽ കൂടുതലുള്ള വിദ്യാർഥികൾ എന്നിവർക്ക്​ സ്​കൂളുകളിൽ ഹാജരാകുന്നതിന്​ രണ്ട്​ ഡോസ്​ വാക്സിനെടുത്തിരിക്കണമെന്ന്​ നിബന്ധന നിശ്ചയിച്ചിട്ടുണ്ട്​. വാക്​സിനെടുക്കാത്തവരെ സ്​ക്കൂളുകളിൽ പ്രവേശിപ്പിക്കുകയില്ല. അവരെ ഹാജരില്ലാത്തവരായി കണക്കാക്കുമെന്നും വക്താവ്​ പറഞ്ഞു.

കേരളത്തില്‍ നിന്ന് സൗദിയിലേക്ക് സര്‍വീസുകള്‍; ബുക്കിങ് ആരംഭിച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ?

കേരളത്തില്‍ നിന്ന് സൗദിയിലേക്ക് സര്‍വീസുകള്‍; ബുക്കിങ് ആരംഭിച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 

ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ ബുക്കിങ് ആരംഭിച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. 

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇക്കാര്യം വ്യക്തമാക്കിയത്.

ബുധനാഴ്ചകളില്‍ കോഴിക്കോട് നിന്ന് റിയാദിലേക്കും വ്യാഴാഴ്ചകളില്‍ തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്കും സര്‍വീസുകള്‍ ഉണ്ടാകും. 

കൊച്ചി-റിയാദ്-കണ്ണൂര്‍-കൊച്ചി സര്‍വീസുകള്‍ ശനിയാഴ്ചയും കൊച്ചി-റിയാദ് സര്‍വീസുകള്‍ തിങ്കളാഴ്ചയും ആയിരിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

വെള്ളിയാഴ്ചകളില്‍ കോഴിക്കോട്-ദമ്മാം-മംഗളൂരു-കോഴിക്കോട്, ഞായറാഴ്ചകളില്‍ തിരുവനന്തപുരം-ദമ്മാം, ചൊവ്വാഴ്ചകളില്‍ കൊച്ചി-ദമ്മാം എന്നീ റൂട്ടുകളിലേക്കുള്ള വിമാനങ്ങളും സര്‍വീസ് നടത്തും. ഇന്ത്യയില്‍ നിന്ന് റിയാദിലേക്കും, ദമ്മാമിലേക്കുമുള്ള സര്‍വീസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 

ഇഖാമ ഉടമകള്‍, സാധുതയുള്ള എക്‌സിറ്റ് റീ എന്‍ട്രി വിസയുള്ളവര്‍ എന്നിവര്‍ക്കാണ് പ്രവേശനാനുമതിയുള്ളത്. ഇവര്‍ സൗദിയില്‍ നിന്ന് കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും എടുത്തവരാകണം എന്ന നിബന്ധനയും നിലവിലുണ്ട്.

Tourist visa holders can also travel to the UAE; Permission including Indians.

Visitors from all countries are allowed to travel to the UAE. Those who have received two doses of Kovid Wax approved by the World Health Organization are allowed to enter the UAE on a tourist visa. 

This is stated in a statement issued jointly by the Federal Authority for Identity and Citizenship (ICA) and the National Emergency Crisis and Disaster Management Authority. The new decision will take effect on August 30.

This applies to visitor visas from countries that have previously banned travel to the UAE, officials said on Saturday. With this, travelers from all over India who have been vaccinated can apply for a tourist visa. 

Those traveling to the country on a visitor visa must undergo a Rapid PCR test upon arrival at the airport. Vaccination certificates can be registered through the ICA website and the Al Hussein app. 

For those who do not receive the vaccine in the banned countries, the existing rules will remain unchanged. 

ടൂറിസ്റ്റ് വിസക്കാര്‍ക്കും യുഎഇയിലേക്ക് യാത്ര ചെയ്യാം; ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ അനുമതി.

എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള  സന്ദർശക വിസക്കാര്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി. ലോകാരോഗ്യ സംഘടന അംഗീകരിച്ച കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കാണ് ടൂറിസ്റ്റ് വിസയില്‍ യുഎഇയിലെത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. 

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്(ഐസിഎ), നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി എന്നിവ സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ തീരുമാന പ്രകാരം ഓഗസ്റ്റ് 30 മുതല്‍ പ്രാബല്യത്തില്‍ വരും.

യുഎഇയിലേക്ക് യാത്ര ചെയ്യുന്നതിന് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള  സന്ദർശക വിസക്കാര്‍ക്കും ഇത് ബാധകമാണെന്ന് അധികൃതര്‍ ശനിയാഴ്ച അറിയിച്ചു. ഇതോടെ വാക്സിന്‍ സ്വീകരിച്ച, ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. 

സന്ദര്‍ശക വിസയില്‍ രാജ്യത്തേക്ക് യാത്ര ചെയ്യുന്നവര്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ റാപിഡ് പിസിആര്‍ ടെസ്റ്റിന് വിധേയമാകണം. ഐസിഎ വെബ്‌സൈറ്റ് വഴിയും അല്‍ ഹുസ്ന്‍ ആപ്പ് വഴിയും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യാം. 

വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലെ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് നേരത്തെ നിലവിലുള്ള നിയമങ്ങള്‍ മാറ്റമില്ലാതെ തുടരും. 


2021, ഓഗസ്റ്റ് 11, ബുധനാഴ്‌ച

ടെറസില്‍ പച്ചക്കറി കൃഷിചെയ്യുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ടെറസിന്‍റെ ബലവും നടാനുപയോഗിക്കുന്ന മിശ്രിതം തയ്യാറാക്കുന്ന രീതിയുമാണ്. വീടുപണിയുമ്പോള്‍തന്നെ ഇതിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ ശക്തമായ പില്ലറുകളും ബീമുകളും വാര്‍ത്ത് കൃഷിക്കായി ടെറസിന്‍റെ ബലം കൂട്ടാന്‍ കഴിയും. 20 കി.ഗ്രാം. നടീല്‍ മിശ്രിതം വീതം നിറച്ച 100 ചാക്കുകള്‍ ടെറസിന്‍റെ മുകളില്‍ വച്ചാല്‍ ടെറസിനു താങ്ങേണ്ടി വരുന്നത് രണ്ടു ടണ്‍ മണ്ണിന്‍റെ ഭാരമാണ്. ഇതിനു തക്ക ബലം മിക്ക പുതിയ വീടിന്‍റെ ടെറസുകള്‍ക്കുമുണ്ട്. ഒരു ചുവട്ടില്‍ മൂന്നു ലിറ്റര്‍ വെള്ളം ഒരു ദിവസം ഒഴിക്കുകകൂടി ചെയ്താല്‍ ടെറസ് ചുമക്കേണ്ട ഭാരം 3 ടണ്ണോളം എത്തും. അതിനാല്‍ ചുവടെ ഭിത്തികളോ ബീമുകളോ വരുന്ന ഭാഗത്തു നിരയായി ചാക്കുകള്‍ അടുക്കുന്നതാണ് നല്ലത്. ഇതേ രീതിയില്‍ ഭിത്തികളും ബീമുകളും വരുന്ന ഭാഗത്തിന് മുകളിലായി ടെറസില്‍ രണ്ടു സിമന്‍റ് ഇഷ്ടികയുടെ ഉയരത്തില്‍ തടങ്ങള്‍ നിര്‍മ്മിച്ച് അതില്‍ നടീല്‍മിശ്രിതം നിറച്ചും കൃഷി ചെയ്യാവുന്നതാണ്. ഈ രീതിയിലാണ് കൃഷി ചെയ്യുന്നതെങ്കില്‍ വീടുപണിയുമ്പോള്‍തന്നെ ടെറസിനു വാര്‍ക്കയുടെ കനം കൂടുതല്‍ നല്‍കണം. കാരണം ചാക്കുകളില്‍ നിറയ്ക്കുന്നതിനേക്കാള്‍ നാലിരട്ടി വരെ നടീല്‍മിശ്രിതമാണ് ചെടിനടാന്‍ തയ്യാറാക്കുന്ന തടങ്ങളില്‍ കൊള്ളിക്കുന്നത്. എട്ടോ പത്തോ ടണ്‍ ഭാരം സ്ഥിരമായി ടെറസിനു മുകളില്‍ ഉള്ളതിനാല്‍ ടെറസിനു നല്ല ബലം ആവശ്യമാണ്.

പച്ചക്കറികൾ

പാവല്‍

കേരളത്തില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഒരു വെള്ളരിവര്‍ഗ്ഗ വിളയാണ് പാവല്‍. ചില പ്രദേശങ്ങളില്‍ കയ്പ എന്നും വിളിപ്പേരുണ്ട്. ഇന്ത്യയുടെ സ്വന്തം പച്ചക്കറിവിളയായ പാവലിന് വര്‍ദ്ധിച്ച പോഷകമൂല്യത്തോടൊപ്പം ഔഷധഗുണങ്ങളുമുണ്ട്. പ്രമേഹത്തിനു മുതല്‍ ആസ്ത്മ, വിളര്‍ച്ച എന്നിവയ്ക്ക് എതിരായും പാവല്‍ ഉപയോഗിക്കപ്പെടുന്നു. നനയ്ക്കുന്നതിനുള്ള സൗകര്യമുണ്ടെങ്കില്‍ വര്‍ഷത്തില്‍ ഏതുസമയത്തും പാവല്‍ കൃഷി ചെയ്യാവുന്നതാണ്. എന്നിരുന്നാലും, ഏപ്രില്‍-മെയ്, ആഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളില്‍ നടുന്നവയ്ക്കാണ് കൂടുതല്‍ വിളവ് ലഭിക്കുന്നത്. ഈ സമയങ്ങളില്‍ തുടങ്ങുന്ന പാവല്‍കൃഷിയില്‍ കീട -രോഗ ശല്യവും താരതമ്യേന കുവായിട്ടാണ് കാണുന്നത്.

ഒരു സെന്‍റ് പാവല്‍ കൃഷിചെയ്യുന്നതിന് 25 ഗ്രാം വിത്ത് ആവശ്യമുണ്ട്. ഒരു സെന്‍റില്‍ 10 കുഴികള്‍ എടുക്കാവുന്നതാണ്. രണ്ടു ചെടികള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അഥവാ ആറടിയുടെ ഇടയകലം വേണം. ഒരു കുഴിയില്‍ നാലഞ്ച് വിത്തുകള്‍ നട്ട് വളര്‍ന്നുവരുമ്പോള്‍ ആരോഗ്യമുള്ള രണ്ടെണ്ണം മാത്രം നിലനിര്‍ത്തിയാല്‍ മതിയാകും. മൂന്നു സെന്‍റിമീറ്റര്‍ ആഴത്തിലാണ് വിത്തുകള്‍ നടേണ്ടത്.ചെടി നട്ട് 45 - 50 ദിവസത്തിനുള്ളില്‍ പൂവിടുന്ന പാവല്‍ 60 - 70 ദിവസത്തിനുള്ളില്‍ വിളവെടുപ്പിന് പാകമാകുന്നു. കൃത്യമായി പരിപാലിക്കുന്ന ചെടികളില്‍നിന്ന് 3-4 മാസം വരെ വിളവെടുക്കാവുന്നതാണ്.

ഗ്രോബാഗിൽ പച്ചകറി നടുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ ഗ്രോബാഗുകളിലായിരിക്കും മിക്കവരും പച്ചക്കറികള്‍ നടുന്നത്. ഇത്തരത്തില്‍ നടുമ്പോള്‍ നടീല്‍മിശ്രിതത്തിന് ഏറെ പ്രാധാന്യമുണ്ട്. നടീല്‍മിശ്രിതത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളുണ്ട്. ഒന്നാമത്തേത് ചെടിക്കു വേരുപിടിച്ചു വളരുന്നതിനാവശ്യമായ മണ്ണുണ്ടായിരിക്കണം. രണ്ടാമത്, മണ്ണിനടിയിലേക്ക് ചെറിയ തോതിലാണെങ്കിലും വായുസഞ്ചാരത്തിനുള്ള അവസരമുണ്ടായിരിക്കണം. മൂന്നാമത്തേത്, ഒരു വിത്ത് മുളച്ചിറങ്ങുമ്പോള്‍ അതിന്‍റെ വളര്‍ച്ചയ്ക്ക് ആവശ്യമായ മൂലകങ്ങള്‍ യഥേഷ്ടം ലഭിക്കണം.

ഈ മൂന്നു ഘടകങ്ങള്‍ കണക്കിലെടുത്തുള്ള ചേരുവകളാണ് നടീല്‍മിശ്രിതത്തിലുണ്ടാകേണ്ടത്. മേല്‍മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യ അളവിലെടുത്താണ് നടീല്‍മിശ്രിതം തയ്യാറാക്കുന്നത്. ചെടിക്കു വേരു പിടിക്കാനാണ് മണ്ണ് നല്‍കുന്നത്. ഏതു ചെടിയുടെയും വളര്‍ച്ചയ്ക്ക് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ മൂന്നു പ്രധാന മൂലകങ്ങളും നിരവധി ഉപമൂലകങ്ങളും ജൈവസാന്നിധ്യവും ആവശ്യമാണ്. അവ ആവശ്യമായ അളവില്‍ ആരോഗ്യമുള്ള മേല്‍മണ്ണിലുണ്ടാകും. ജൈവസാന്നിധ്യം ഉറപ്പാക്കുന്നത് മേല്‍മണ്ണിലുള്ള സൂക്ഷ്മജീവികളും മറ്റുമാണ്. ഇത്തരം മേല്‍മണ്ണ് തന്നെയായിരിക്കണം ബാഗുകളില്‍ നിറയ്ക്കുന്നതിനായി ശേഖരിക്കേണ്ടത്.

ആറ്റില്‍നിന്നും മറ്റും കിട്ടുന്ന നേര്‍മയേറിയ മണലാണ് മേല്‍മണ്ണിനൊപ്പം ചേര്‍ക്കേണ്ടത്. പഴകിയ ചകിരിച്ചോറ് ചേര്‍ത്താലും മണല്‍ ചേര്‍ക്കുന്ന അതേ പ്രയോജനം കിട്ടും. വേരിന്‍റെ സുഗമമായ സഞ്ചാരംപോലെതന്നെ പ്രധാനമാണ് നീര്‍വാര്‍ച്ചയും. ചെടികള്‍ വളരണമെങ്കില്‍ വെള്ളം വേണം. എന്നാല്‍, വെള്ളം കെട്ടിക്കിടക്കുകയുമരുത്. നല്ല മണ്ണാണെങ്കില്‍ വെള്ളം കെട്ടിക്കിടക്കാതെ ഒഴുകിപ്പോകുകയും അതിനുശേഷം ഈര്‍പ്പം നിലനില്‍ക്കുകയും ചെയ്യും.

ചെടിക്ക് തുടക്കത്തില്‍ വളര്‍ച്ചാസഹായികളായ മൂലകങ്ങള്‍ കിട്ടുന്നതിനാണ് ചാണകപ്പൊടി ചേര്‍ക്കുന്നത്. മണ്ണിനെ തറഞ്ഞു പോകാതെ സൂക്ഷിക്കാനും ചാണകപ്പൊടിക്കു കഴിയും. ചാണകപ്പൊടിക്കു പകരമായി മണ്ണിരക്കമ്പോസ്റ്റോ സാധാരണ കമ്പോസ്റ്റോ ഉപയോഗിച്ചാലും മതി. മണ്ണു കഴിഞ്ഞാല്‍ ചെടിയുടെ വളര്‍ച്ചയ്ക്ക് പ്രധാനമായി വേണ്ടത് ഈര്‍പ്പമാണ്. സ്ഥിരമായി രാത്രിയും പകലും നടീല്‍മാധ്യമത്തില്‍ നിന്ന് ഈര്‍പ്പം കിട്ടിക്കൊണ്ടിരിക്കണം. രാവലെയും വൈകുന്നേരവുമായി ഒരു ദിവസം മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും ഓരോ ചെടിയുടേയും ചുവട്ടില്‍ നല്‍കുന്നതാണ് നല്ലത്. വെയിലില്‍ വെള്ളം ആവയായി പോകുന്നതിനെ തടയാനാണ് ചെടിയുടെ ചുവട്ടില്‍ പുതയിടുന്നത്. ഇതിനായി മണ്ണില്‍ അഴുകിച്ചേരുന്ന ഏതുവസ്തുവും ഉപയോഗിക്കാം. പുതയിട്ടു സംരക്ഷിച്ച മണ്ണില്‍ സദാ ഈര്‍പ്പമുണ്ടാകും. അടുക്കളത്തോട്ടത്തിലെ പച്ചക്കറിച്ചെടികള്‍ക്ക് പുടയിടുന്നതിന് അടുക്കളയിലെ പാഴ്വസ്തുക്കള്‍മാത്രം മതി. പച്ചക്കറിനുറുക്കിന്‍റെ അവശിഷ്ടങ്ങള്‍, പഴങ്കഞ്ഞി, കുറുകിയ കഞ്ഞിവെള്ളം, ചായച്ചണ്ടി എന്നിവയൊക്കെ പുതയിടാന്‍ ഉപയോഗിക്കാം. ഇവകൊണ്ടു പുതയിടുമ്പോള്‍ മുകളിലായി കടലാസ് വിരിച്ചുകൊടുക്കുകയോ ഒന്നോ രണ്ടോ പിടി മണ്ണു തൂളി ഇടുകയോ ചെയ്താല്‍ പക്ഷികളും മറ്റും ചികഞ്ഞുകളയില്ല.

2021, ഓഗസ്റ്റ് 10, ചൊവ്വാഴ്ച

ഇന്ത്യയില്‍നിന്ന്‌ കോവിഷീല്‍ഡ് എടുത്തവര്‍ക്ക് ദുബായിലേക്ക് മടങ്ങാം

 ദുബായ്: ഇന്ത്യയിൽനിന്നു കോവിഷീൽഡ് വാക്സിൻ എടുത്തവർക്ക് ദുബായിയിലേക്ക് മടങ്ങാം. 

ഫ്ളൈ ദുബായ് അധികൃതർ യു.എ.ഇയിലെ ട്രാവൽ ഏജൻസികളെ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യയിൽനിന്നു കോവിഷീൽഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം. 

ഇതോടൊപ്പം യു.എ.ഇയിൽ നിന്നും വാക്സിൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കും മടങ്ങിവരാം.

അതേസമയം, വാക്സിൻ നില പോലും പരിഗണിക്കാതെ ഇന്ത്യയിൽനിന്നു ദുബായിലേക്ക് മടങ്ങാമെന്ന് വിസ്താര വിമാനക്കമ്പനി ഇന്ന് പുറത്തുവിട്ട അറിയിപ്പിലുണ്ട്. 

48 മണിക്കൂറിനകമുള്ള കോവിഡ് ആർ.ടി.പി.സി.ആർ, റാപ്പിഡ് പരിശോധനാ ഫലം എന്നിവ ഉണ്ടായിരിക്കണമെന്നും വിസ്താര അറിയിക്കുന്നു. 

ദുബായ് താമസവിസക്കാർക്ക് മാത്രമാണ് ഇളവ്.