2019, ഒക്‌ടോബർ 26, ശനിയാഴ്‌ച

സൗദി വിസിറ്റ് വിസ അറിയേണ്ടതെല്ലാം....?


ആതിഥേയ ഉംറ വിസ: 90 ദിവസം, 500 റിയാലിന്....?


അടുത്ത ദിവസങ്ങളിൽ ഉംറതു മുളീഫ് (ആതിഥേയ ഉംറ) വരുന്നതായി ന്യൂസ് ഉണ്ട്

ഇന്നലെ അൽ അറബിയ ന്യൂസിൽ വന്ന റിപ്പോർട്ട് !!

പുതിയ സൗദി വിസ ഉടൻ ..

പൗരന്മാർക്കും വിദേശികൾക്കും 90 ദിവസം വരെ വ്യക്തിഗത സ്പോൺസർഷിപ്പിൽ അനുവദിക്കുന്ന ആതിഥേയ ഉംറ വിസ അബ്ഷിർ സംവിധാനത്തിലൂടെ ലഭ്യമാക്കാൻ പാസ്‌പോർട്ട് ഡയറക്ടറേറ്റ് ജനറലും സൗദി മന്ത്രാലയവും പരിഗണിക്കുന്നു, വരും ദിവസങ്ങളിൽ ഇത് ലഭ്യമാകും.

ജവാസാതും ഹജ്ജ് മന്ത്രാലയവും പുതിയ വിസയുടെ പ്രവർത്തന സംവിധാനം അംഗീകരിക്കാനാവശ്യമായ നടപടികൾ ചെയ്തു കൊണ്ടിരിക്കുന്നു. ആതിഥേയ വിസയിൽ വരുന്നവർക്ക് ഹോട്ടലിലോ അപ്പാർട്ടുമെന്റുകളിലോ ആതിഥേയന്റെ വസതിയിലോ ആകട്ടെ, താമസ സ്വാതന്ത്ര്യം അനുവദിക്കുന്നതായി "ഓകാസ്" പത്രം പറയുന്നു.

വിസയുടെ പ്രാരംഭ പതിപ്പ് സൂചിപ്പിക്കുന്നത് പ്രകാരം അബ്ഷിർ ആപ്ലിക്കേഷൻ വഴി അതിഥിയുടെ എല്ലാ ഡാറ്റയും വിവരങ്ങളും നൽകി ഒരു വ്യക്തിയെ 500 റിയാൽ ചിലവിൽ വർഷത്തിൽ 3 പ്രാവശ്യം കൊണ്ടുവരാൻ കഴിയും.

ആതിഥേയ ഉംറ വിസയിലുള്ളവർക്ക് രാജ്യം മുഴുവൻ സഞ്ചരിക്കാനും വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സ്വാതന്ത്ര്യം നൽകുന്നു.

സ്വദേശികൾക്ക് ആരേയും വിദേശികൾക്ക് അടുത്ത ബന്ധുക്കളേയും
3 മുതൽ 5 വരെ പേരെ ആതിഥേയത്വം നൽകാൻ കഴിയും. അതിഥി പോകുന്നത് വരെ അവരെ പരിപാലിക്കലും സേവിക്കലും ആതിഥേയന് നിർബന്ധമാണ്.

കഴിഞ്ഞ ദിവസത്തിൽ
440 റിയാലിന് ടൂറിസ്റ്റ് വിസ സേവനം സൗദി അറേബ്യ അടുത്തിടെ ലഭ്യമാക്കിയിരുന്നു. ഇത് ഇഷ്യു ചെയ്ത തീയതി മുതൽ ഒരു വർഷത്തേക്ക് സാധുതയുള്ളതാണ്, 18 വയസ്സ് തികഞ്ഞവർക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്. 18 വയസ്സിൽ താഴെ ഉള്ളവർക്ക് രക്ഷാധികാരി ഉണ്ടായിരിക്കൽ നിർബന്ധമാണ്. ടൂറിസ്റ്റ് വിസയിൽ വരുന്നവർക്ക് പ്രതിവർഷം 90 ദിവസം മാത്രമേ താമസം അനുവദിക്കൂ.

കടപ്പാട്: Alarabia News