2021, ജൂലൈ 22, വ്യാഴാഴ്‌ച

സൗദി പ്രവാസികളുടെ ഇഖാമ, റീ എൻട്രി, സന്ദർശക വിസ എന്നിവയുടെ കാലാവധി ആഗസ്റ്റ് 31 വരെ സൗജന്യമായി പുതുക്കും.

 സൗദി പ്രവാസികളുടെ ഇഖാമ, റീ എൻട്രി, സന്ദർശക വിസ എന്നിവയുടെ കാലാവധി ആഗസ്റ്റ് 31 വരെ സൗജന്യമായി പുതുക്കും. ഇന്ത്യയടക്കം യാത്രാ വിലക്കുള്ള രാജ്യങ്ങളിലെ പ്രവാസികൾക്കാണ് ആനുകൂല്യം. നേരത്തെ ജൂലൈ 31 വരെ രേഖകൾ സൗജന്യമായി പുതുക്കിയിരുന്നു.

ജിദ്ദ: ഇന്ത്യ അടക്കം സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ-എൻട്രി, സന്ദർശന വിസ എന്നിവയുടെ കാലാവധി സൗജന്യമായി സ്വമേധയാ ആഗസ്റ്റ് 31 വരെ പുതുക്കുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. 

സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ ഉത്തരവ് പ്രകാരം നേരത്തെ രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടിനൽകിയിരുന്നു. ഇതാണിപ്പോൾ അടുത്ത മാസം അവസാനം വരെ വീണ്ടും നീട്ടിനൽകുന്നത്.

യാത്രാ വിലക്ക് പ്രഖ്യാപിച്ച രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് തിരിച്ചെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികളുടെ രേഖകളാണ് പുതുക്കുക. 

ഇവിടങ്ങളിലുള്ള സൗദി പ്രവാസികളുടെ കാലാവധി കഴിഞ്ഞ ഇഖാമ, എക്സിറ്റ് റീ-എൻട്രി വിസ, സന്ദർശക വിസയിൽ സൗദിയിലേക്ക് വരാനായി കാത്തിരിക്കുകയും നിലവിൽ അത്തരം സന്ദർശക വിസകളുടെ കാലാവധി അവസാനിക്കുകയും ചെയ്തവരുടെ വിസാ കാലാവധി എന്നിവയാണ് സൗജന്യമായി പുതുക്കുക.


കോവിഡ് മൂലം വിദേശത്തു മരണമടഞ്ഞ പ്രവാസിക സാമ്പത്തിക സഹായം

പ്രവാസി തണൽ പദ്ധതി 

കോവിഡ് മൂലം വിദേശത്തും, സ്വദേശത്തും മരണമടഞ്ഞ പ്രവാസി മലയാളികളുടെ അവിവാഹിതരായ പെൺമക്കൾക്ക് 25,000 രൂപ ഒറ്റ തവണയായി സാമ്പത്തിക സഹായം നൽകുന്നു. 

കോവിഡ് മൂലം മരണമടഞ്ഞ മടങ്ങി വന്ന പ്രവാസികളുടെ മക്കൾക്കും അപേക്ഷിക്കാം. മരണപ്പെട്ട പ്രവാസിയുടെ മകളായിരിക്കണം അപേക്ഷിക്കേണ്ടത്.

പ്രവാസി തണൽ പദ്ധതിയിൽ www.norkaroots.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ :1800 425 3939. മിസ്ഡ് കോൾ സേവനം വിദേശത്ത് നിന്നും : +91 8802 012345 📞 

2021, ജൂലൈ 21, ബുധനാഴ്‌ച

മഴക്കാലത്ത് ഇരു ചക്ര വാഹനങ്ങൾ ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുക. !!

"മഴക്കാലമാണ്" മഴക്കാലത്ത് വാഹനങ്ങൾ ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങള്‍. കാരണം മഴക്കാലത്ത് ഇരുചക്രവാഹനങ്ങളാണ് ഏറ്റവും കൂടുതൽ അപകടത്തിലാകുന്നത്. ‌മഴ മൂലമുള്ള അവ്യക്തമായ കാഴ്ച്ചയും വെള്ളക്കെട്ട് നിറഞ്ഞ റോഡും തന്നെയാണ് പ്രധാന വെല്ലുവിളി ഉയർത്തുന്നത്. ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.👇🏻

സ്ഥിരമായി പോകുന്ന റോഡാണെങ്കിലും വെള്ളക്കെട്ട് കണ്ടാൽ അതിൽ ഇറക്കാതിരിക്കുവാൻ ശ്രമിക്കുക. കാരണം റോഡിലെ കുഴികൾ കാണാൻ സാധിച്ചെന്ന് വരില്ല, വെള്ളക്കെട്ടിലെ കുഴികൾ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും. 

മഴയത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ നിർബന്ധമായും ഹെൽമറ്റും റെയിൻ കോട്ടും ഉപയോ​ഗിക്കണം. സാധിക്കുമെങ്കിൽ മഞ്ഞ,ഓറഞ്ച് അല്ലെങ്കിൽ വ്യത്യാസ്ഥനിറത്തിലുള്ള റെയിൻ കോട്ടുകൾ ഉപയോ​ഗിക്കുക.

മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ  പിന്നിലിരിക്കുന്ന ആളെക്കൊണ്ട് കുട ചൂടിച്ച് യാതൊരു കാരണവശാലും വാഹനം ഓടിക്കരുത്. അത് അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്. അത് പോലെ തന്നെയാണ് ടൂവീലറിൽ എപ്പോഴും ഒരു നല്ല പ്ലാസ്റ്റിക് കവര്‍ കരുതുക. മഴയത്ത് ഫോണും പേഴ്സുമൊക്കെ അതിലിട്ട് പോക്കറ്റില്‍ സൂക്ഷിക്കാനാവും.

നനഞ്ഞ പ്രതലത്തില്‍ ടൂവീലര്‍ സഡന്‍ ബ്രേക്ക് ചെയ്താല്‍ ടയര്‍ സ്കിഡ് ചെയ്ത് മറിയുമെന്ന് അറിയാമല്ലോ. അതുകൊണ്ടു തന്നെ മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായി ബ്രേക്ക് ചെയ്യാന്‍ വേണ്ട അകലം പാലിക്കുക. വലിയ വാഹനങ്ങളുടെ ടയറുകളില്‍ നിന്ന് തെറിച്ചു വരുന്ന ചെളിവെള്ളത്തെ ഒഴിവാക്കാനും അത് ഉപകരിക്കും. വളവുകള്‍ തിരിയുമ്പോള്‍ വേഗം നന്നേ കുറയ്ച്ച് വേണം തിരിയാൻ.

മഴയത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ടത് കാൽനടയാത്രക്കാരെയാണ്. മഴയത്ത് കാല്‍ നടക്കാർ അശ്രദ്ധമായി റോഡ് മുറിച്ച് കടക്കാന്‍ സാധ്യതയേറെയാണ്. അതിനാല്‍ റോഡിന്റെ ഇരുവശവും കൂടുതല്‍ ശ്രദ്ധിക്കുക.

മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ മറ്റു യാത്രക്കാരുടെ സുരക്ഷയെപ്പറ്റിയും കരുതലുണ്ടാകണം. ബ്രൈറ്റ് മോഡിലെ പ്രകാശം മഴത്തുള്ളികളാല്‍ പ്രതിഫലിച്ച് എതിരെ വരുന്നവരുടെ കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാക്കും. അതിനാല്‍ കഴിവതും ഡിം ലൈറ്റ് പരമാവധി ഉപയോഗിക്കുക. വലിയ വളവുകളെ സമീപിക്കുമ്പോഴും കയറ്റം കയറുമ്പോഴും എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൂചന നല്‍കാന്‍ ബ്രൈറ്റ് മോഡ് ഉപയോഗിക്കുക.

ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാറ്റൊരു കാര്യമാണ് വേ​ഗത.റോഡിൽ ധാരാളം കുഴികളുണ്ട്.അത് കൊണ്ട് തന്നെ വേ​ഗത കുറച്ച് വേണം പോകാൻ. വലിയ കുഴികളോ മൂടിയില്ലാത്ത മാന്‍ഹോളോ ഓടയോ ഒക്കെ വെള്ളത്തിനടിയില്‍ ഒളിഞ്ഞിരിക്കുന്നുണ്ടാവും. റോഡിലുള്ള മാര്‍ക്കിങ്ങുകള്‍ , മാന്‍ഹോള്‍ മൂടി, റെയില്‍ പാളം എന്നിവ മഴയത്ത് തെന്നലുള്ളതാകും. അവയ്ക്ക് മുകളിലൂടെ പോകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

ടൂവീലർ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ചെരിപ്പ് തന്നെയാണ്. ബാക്ക് സ്ട്രാപ്പുള്ള ചെരിപ്പ് ഇടുന്നതാണ് ഉത്തമം. ചെളിയിലെ മണലിലോ റബര്‍ ചെരിപ്പ് തെന്നാന്‍ ഇടയുണ്ട്. അതുമൂലം റൈഡറുടെ ബാലന്‍സ് തെറ്റി വണ്ടി മറിയാൻ സാധ്യതയുണ്ട്.


തർഹീൽ വഴി നാട്ടിലേക്ക് കയറ്റി വിട്ടവർക്ക് പിന്നീട് സൗദിയിലേക്ക് വരാൻ പറ്റുമോ ?

ജവാസാത്ത് വിശദീകരണം 

ജിദ്ദ : തർഹീൽ (ഡിപ്പോർട്ടേഷൻ സെൻ്റർ) വഴി നാട്ടിലേക്ക് കയറ്റി വിട്ടവർക്ക് പിന്നീട് സൗദിയിലേക്ക് വരാൻ പറ്റുമോ എന്ന ചോദ്യത്തിനു സൗദി ജവാസാത്ത് മറുപടി നൽകി.

തർഹീൽ വഴി നാട്ടിലേക്ക് കയറ്റി വിട്ട വിദേശികൾക്ക് ഹജ്ജിനും ഉംറക്കും മാത്രമേ സൗദിയിലേക്ക് തിരികെ വരാൻ അനുമതിയുള്ളൂ എന്നാണു ജവാസാത്ത് മറുപടി നൽകിയത്.

സൗദിയിലെ നിരവധി വിദേശികൾ വിവിധ കാരണങ്ങൾ കൊണ്ട് തർഹീൽ വഴി ഫിംഗർ പ്രിൻ്റ് എടുത്ത് നാട്ടിലേക്ക് കയറ്റി അയക്കപ്പെട്ടവരായുണ്ട്.

ഇഖാമ, തൊഴിൽ നിയമ ലംഘനങ്ങളിൽ ഉൾപ്പെട്ട മലയാളികളടക്കമുള്ള നിരവധി വിദേശികളാണ് ഇത്തരത്തിൽ തർഹീൽ വഴി സൗദിയിൽ നിന്ന് നാടു കടത്തപ്പെട്ടിട്ടുള്ളത്.

ഇപ്പോൾ ബിനാമി ബിസിനസിൽ ഇടപെടുന്നവർക്കും മറ്റു ചില ഗുരുതര നിയമ ലംഘനങ്ങൾക്കുമെല്ലാം സൗദിയിലേക്ക് തിരികെ വരാനാകാത്ത വിധം വിലക്കേർപ്പെടുത്തുന്നുണ്ട്.




കടപ്പാട് ഗൾഫ് മലയാളം ന്യൂസ്‌