2025, ജനുവരി 16, വ്യാഴാഴ്‌ച

എയർ കേരളയുടെ ആഭ്യന്തര സർവീസ് ജൂൺമുതൽ ; ആദ്യസർവീസ് !!

നെടുമ്പാശേരി എയർ കേരള ജൂണിൽ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കും. കൊച്ചിയിൽനിന്നായിരിക്കും ആദ്യ സർവീസ്. കൊച്ചി വിമാനത്താവളമാണ് എയർ കേരളയുടെ ഹബ്ബ്. 76 സീറ്റുകളുള്ള വിമാനമായിരിക്കും സർവീസ് നടത്തുക. പാട്ടത്തിനെടുത്ത അഞ്ച് വിമാനങ്ങൾ ആദ്യഘട്ടത്തിൽ ഉണ്ടാകും. വിമാനങ്ങൾ ലഭ്യമാക്കാൻ ഐറിഷ് കമ്പനിയുമായി കരാർ ഒപ്പിട്ടു.


രണ്ടുവർഷത്തിനുള്ളിൽ 20 വിമാനങ്ങൾ സ്വന്തമാക്കുകയാണ് എയർ കേരളയുടെ ലക്ഷ്യം. വിമാനങ്ങൾ ലഭിക്കാനല്ല, പൈലറ്റുമാർക്കാണ് ദൗർലഭ്യമെന്ന് എയർ കേരള സാരഥികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ദക്ഷിണേന്ത്യയിലെ ചെറുനഗരങ്ങളിലേക്കുകൂടി പറന്നെത്തുകയാണ് ലക്ഷ്യം. ഏറ്റവും കുറഞ്ഞനിരക്കായിരിക്കും ഈടാക്കുകയെന്നും അധികൃതർ അറിയിച്ചു.

കൊച്ചി വിമാനത്താവളത്തിൽ നടന്ന ഹബ്ബ് പ്രഖ്യാപനച്ചടങ്ങിൽ മന്ത്രി പി രാജീവ് അധ്യക്ഷനായി. എംപിമാരായ ഹൈബി ഈഡൻ, ഹാരിസ് ബീരാൻ, അൻവർ സാദത്ത് എംഎൽഎ, സിയാൽ ഡയറക്ടർ ജി മനു, എയർ കേരള ചെയർമാൻ അഫി അഹമ്മദ്, വൈസ് ചെയർമാൻ അയൂബ് കല്ലട, സിഇഒ ഹരീഷ്‌കുട്ടി, ആഷിഖ് എന്നിവർ പങ്കെടുത്തു.

2024, ജനുവരി 9, ചൊവ്വാഴ്ച

തൊഴില്‍ വിസാ സ്റ്റാമ്പിങിനും ഇനി വിരലടയാളം നിര്‍ബന്ധം; ജനുവരി 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയിപ്പ്.

സൗദി അറേബ്യയിലേക്കുള്ള തൊഴില്‍ വിസകളുടെ സ്റ്റാമ്പിങിനും വിരലടയാളം നിര്‍ബന്ധമാക്കുന്നു. ജനുവരി 15 മുതലുള്ള വിസാ സ്റ്റാമ്പിങുകള്‍ക്ക് ഇത് ബാധകമായിരിക്കുമെന്ന് മുംബൈയിലെ സൗദി അറേബ്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. നേരത്തെ ടൂറിസ്റ്റ്, സന്ദര്‍ശക വിസകള്‍ക്ക് വിരലടയാളം നിര്‍ബന്ധമാക്കിയിരുന്നു.

മുംബൈയിലെ സൗദി കോണ്‍സുലേറ്റ് ട്രാവല്‍ ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ജനുവരി 15 മുതല്‍ തൊഴില്‍ വിസകളുടെ സ്റ്റാമ്പിങിനും വിരലടയാളം നിര്‍ബന്ധമാണെന്ന അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇനി മുതല്‍ വിസ സര്‍വീസിങ് നടപടികളുടെ കരാറെടുത്തിരിക്കുന്ന ഏജന്‍സിയായ വി.എഫ്.എസിന്റെ ഓഫീസില്‍ ആവശ്യമായ രേഖകളുമായി നേരിട്ട് എത്തി വിരലടയാളം നല്‍കേണ്ടിവരും.

2022ല്‍ തൊഴില്‍ വിസകള്‍ക്ക് വിരലടയാളം നിര്‍ബന്ധമാക്കുന്ന അറിയിപ്പ് സൗദി അധികൃതര്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വി.എഫ്.എസ് ശാഖകളുടെ എണ്ണം കുറവായതിനാല്‍ അവിടങ്ങളില്‍ തിരക്കേറുമെന്നും പെട്ടെന്ന് മാറ്റം കൊണ്ടുവരുമ്പോള്‍ മറ്റ് പ്രായോഗിക പ്രയാസങ്ങളുണ്ടാകുമെന്നും ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്ന് സര്‍ക്കുലര്‍ പിന്‍വലിച്ചത്. പ്രാബല്യത്തില്‍ വരുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് അന്ന് സര്‍ക്കുലര്‍ പിന്‍വലിച്ചത്. എന്നാല്‍ പിന്നീട് വിസിറ്റ്, ടൂറിസ്റ്റ് വിസകള്‍ക്ക് മാത്രമായി വിരലടയാളം നിര്‍ബന്ധമാക്കി. 

അടുത്തയാഴ്ചയോടെ തൊഴില്‍ വിസകള്‍ക്കും കൂടി വിരലടയാളം നിര്‍ബന്ധമാക്കുന്നതോടെ ഉംറ വിസ ഒഴികെ സൗദി അറേബ്യയിലേക്കുള്ള എല്ലാത്തരം വിസകള്‍ക്കും വിരലടയാളം നിര്‍ബന്ധമായി മാറിയിരിക്കുകയാണ്. ഉംറ വിസയ്ക്ക് ഇലക്ട്രോണിക് വിസയാണ് നല്‍കുന്നത് എന്നതിനാല്‍ വിസ ലഭിച്ചാല്‍ ഉടനെ യാത്ര സാധ്യമാവും. അതേസമയം പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ വി.എഫ്.എസ് കേന്ദ്രങ്ങളില്‍ തിരക്കേറുകയും വിസാ സ്റ്റാമ്പിങ് നടപടികള്‍ക്ക് കാലതാമസം വരികയും ചെയ്യുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. രാജ്യത്ത് ആകെ 10 നഗരങ്ങളിലാണ് വി.എഫ്.എസ് ശാഖകളുള്ളത്. ഇവയില്‍ രണ്ടെണ്ണമാണ് കേരളത്തിലുള്ളത്. കൊച്ചിയിലും കോഴിക്കോടും. 

___________________________________

2023, സെപ്റ്റംബർ 24, ഞായറാഴ്‌ച

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം*


പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാകുളത്ത് സംഘടിപ്പിക്കുന്നു. തീയതിയും വേദിയും പിന്നീട് അറിയിക്കും. കേരളത്തിൽ നിക്ഷേപം നടത്തുന്നതിന് താല്പര്യമുള്ള പ്രവാസി കേരളീയര്‍ക്ക് ഒരു വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപ സംഗമം.  നിലവിൽ സംരംഭങ്ങൾ ആരംഭിച്ചവര്‍ക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ അവസരമുണ്ടാകും.


ആവശ്യമായ നിക്ഷേപം ലഭ്യമാകാത്തതിനാൽ സംരംഭങ്ങൾ  ആരംഭിക്കാൻ കഴിയാത്തവര്‍ക്ക് തങ്ങളുടെ ബിസിനസ്സ് ആശയം നിക്ഷേപകർക്ക് മുൻപാകെ അവതരിപ്പിക്കാനും  വേദിയുണ്ട്. പങ്കെടുക്കാൻ താല്പര്യമുള്ള നിക്ഷേപകരും സംരംഭകരും ഒക്ടോബര്‍ 15 നു മുൻപായി NBFC യിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനായി 04712770534, 8592958677 എന്നീ നമ്പറുകളിലോ, nbfc.norka@kerala.gov.in, nbfc.coordinator@gmail.com ഇമെയിലുകളിലോ  ബന്ധപ്പെടാം. ‌പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററിലാണ് നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ (NBFC) പ്രവര്‍ത്തിവരുന്നത്.


കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാം.

[24/09, 9:21 pm] +91 6282 930 921: *ലോജിസ്റ്റിക് ജോലി ഉറപ്പ്, കോഴ്സ് പഠിക്കാം*


*ലക്ഷങ്ങളും വർഷങ്ങളും ഇല്ലാതെ ഇന്റർനാഷണൽ കോഴ്സ് കഴിഞ്ഞ ഉടൻ 100% ജോലി ഞങ്ങൾ ഉറപ്പ് നൽകുന്നു* 


*ഇനി International Advanced Diploma in Logistics & SCM കോഴ്സ് പഠിക്കാം.*


*International Training കൂടാതെ  Canadian SDC council certificate with internship മിതമായ കോഴ്സ് ഫീസിൽ നേടാം*

*ജോലി നേടാം ഇനി ഇന്ത്യയിലും വിദേശത്തും Axionz Logistics കോഴ്സിലൂടെ*

*100% ജോലി,കോഴ്സ്‌ കഴിഞ്ഞയുടൻ,ജോലി ഉറപ്പാണ് വാഗ്ദാനമല്ല*

*നിങ്ങൾ ഒരു ജോലി നോക്കുന്ന വിദ്യാർഥിയോ രക്ഷിതാവോ ആണോ?എങ്കിൽ ഇത് വായിക്കാതെ പോകരുത്*

നമ്മുടെ നാട്ടിൽ ഒട്ടനവധി കോഴ്സുകൾ ലഭ്യമായ ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്.

എന്നാൽ എത്ര സ്ഥാപനങ്ങൾ കൃത്യമായി കോഴ്സിനു ശേഷം ജോലി നേടിക്കൊടുക്കുന്നു എന്ന് ചോദിച്ചാൽ ഒരു ഉത്തരം കിട്ടില്ല.

വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നില്ല....

*ഇവിടെയാണ് കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ 13 വർഷമായി 100% ജോലി നേടി കൊടുക്കുന്ന Axionz സ്ഥാപനത്തിൻറെ പ്രത്യേകത നിങ്ങൾ മനസ്സിലാക്കേണ്ടത്*

*ഈ വർഷകാലങ്ങളിൽ ഏകദേശം 5550ൽ പരം വിദ്യാർത്ഥികളെ പരിശീലനം നൽകി അവരുടെ തിരഞ്ഞെടുത്ത മേഖലകളിൽ ജോലിയിലേക്ക് എത്തിക്കുവാൻ സാധിച്ചു*

*ലൈഫ് ടൈം പ്ലേസ്മെന്റ് സപ്പോർട്ടും Axionz ന്റെ പ്രത്യേകതയാണ്*

*പരസ്യം കണ്ട് നിങ്ങൾ വിശ്വസിക്കേണ്ടതില്ല നിങ്ങൾ നേരിട്ട് വന്ന് സ്ഥാപനം കണ്ട് മനസ്സിലാക്കി ജോലി കിട്ടിയ കുട്ടികളോട് ചോദിച്ച് മാത്രം തീരുമാനമെടുക്കു*

നിങ്ങളുടെ തീരുമാനം ഏറ്റവും മികച്ചതാകട്ടെ

കൂടുതൽ വിവരങ്ങൾക്: 

Watsapp more 🪀

*http://wa.me/918129008877*

*NEW BATCH ADMISSIONS OPEN*

*100% ജോലി, കൂടാതെ ഇൻ്റർനാഷണൽ VALID ആയ CANADA CERTIFICATION നും ലഭിക്കും*


*0% പലിശ രഹിത വായ്പ* 

*Axionz- COCHIN CALICUT KANNUR*


*Our courses*

⭕️OIL AND GAS COURSES 

⭕️INTERNATIONAL ACCOUNTING SAP,MFA SDC CANADA CERTIFICATE

⭕️LOGISTICS & SCM

⭕️INTERIOR DESIGNING 

⭕️FASHION DESIGNING

⭕️INSTITUTE OF MEP

⭕️CIVIL QC QS COURSES 

*കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :* 

Cochin: 8129008877

Calicut: 9809443300

Kannur: 7510660010

Instagram link : https://instagram.com/axionzinstitute?igshid=YmMyMTA2M2Y=

2023, ജൂലൈ 6, വ്യാഴാഴ്‌ച

സൗദിയിലേക്ക് വിസ സ്റ്റാപിംഗിനുള്ള വി.എഫ്.എസ് കേന്ദ്രം കോഴിക്കോട്ട് തുടങ്ങി.

 *സൗദിയിലേക്ക് വിസ സ്റ്റാപിംഗിനുള്ള വി.എഫ്.എസ് കേന്ദ്രം കോഴിക്കോട്ട് തുടങ്ങി. കോഴിക്കോട് മിനി ബൈപ്പാസ് റോഡിലെ സെൻട്രൽ ആർക്കേഡിലാണ് വി.എഫ്.എസ് കേന്ദ്രം പ്രവർത്തിക്കുന്നത്.  വി.എഫ്.എസ് ഗ്ലോബലിന്റെ കോഴിക്കോട് കേന്ദ്രത്തിൽനിന്ന് അപ്പോയിൻമെന്റ് നൽകിത്തുടങ്ങി. vc.tasheer.com എന്ന വെബ്‌സൈറ്റിൽ നിന്നാണ് അപ്പോയിന്റ്മെന്റ് എടുക്കേണ്ടത്. നേരത്തെ കൊച്ചിയിൽ മാത്രമാണ് കേരളത്തിൽ വി.എഫ്.എസ് കേന്ദ്രമുണ്ടായിരുന്നത്. വിസിറ്റ് വിസ അടക്കമുള്ള വിസകൾക്കായി അപേക്ഷിക്കുന്നവർ കൊച്ചിയിൽ നേരിട്ടെത്തി വിരലടയാളം നൽകണമായിരുന്നു. ഇനി ഇതെല്ലാം കോഴിക്കോട് നൽകാം.

2022, ഡിസംബർ 1, വ്യാഴാഴ്‌ച

സൗദി പൗരന്മാരുടെ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും സൗദി സന്ദര്‍ശനത്തിന് പേഴ്‌സണല്‍ വിസിറ്റ് വിസകള്‍ അനുവദിക്കും.

സൗദി പൗരന്മാരുടെ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും സൗദി സന്ദര്‍ശനത്തിന്  പേഴ്‌സണല്‍ വിസിറ്റ് വിസകള്‍ അനുവദിക്കും. വിദേശ മന്ത്രാലയത്തിന്റെ വിസാ പ്ലാറ്റ്‌ഫോം വഴിയാണ് പേഴ്‌സണല്‍ വിസിറ്റ് വിസക്ക് സൗദി പൗരന്മാര്‍ അപേക്ഷ നല്‍കേണ്ടത്. സൗദി സന്ദര്‍ശനത്തിന് ക്ഷണിക്കുന്നവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയും സത്യവാങ്മൂലം അംഗീകരിച്ചും അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിസകള്‍ അനുവദിക്കും. ഇതിനു ശേഷം ക്ഷണിക്കപ്പെടുന്നവര്‍ എന്‍ട്രി വിസാ അപേക്ഷ പൂരിപ്പിച്ച് വിസാ പ്ലാറ്റ്‌ഫോം വഴി ഫീസുകളും മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിരക്കും അടച്ച് അപേക്ഷയും പാസ്‌പോര്‍ട്ടും തങ്ങളുടെ രാജ്യങ്ങളിലെ സൗദി എംബസിയിലോ കോണ്‍സുലേറ്റിലോ സമര്‍പ്പിക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് രാജ്യത്തെങ്ങും സ്വതന്ത്രമായി സഞ്ചരിക്കാനും ഉംറ നിര്‍വഹിക്കാനും മദീന സിയാറത്ത് നടത്താനും ചരിത്ര, മത കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും സാംസ്‌കാരിക പരിപാടികളില്‍ ഹാജരാകാനും സാധിക്കും.

2022, ഒക്‌ടോബർ 11, ചൊവ്വാഴ്ച

ലോകകപ്പ് ഫുട്‌ബോള്‍ വീക്ഷിക്കാന്‍ ഖത്തറിലെത്തുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സൗദിയിലേക്ക് വിസ സൗജന്യം.

 ലോകകപ്പ് ഫുട്‌ബോള്‍ വീക്ഷിക്കാന്‍ ഖത്തറിലെത്തുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സൗദിയിലേക്ക് വിസ സൗജന്യം. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ഇന്നലെ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ലക്ഷക്കണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സൗദി സന്ദര്‍ശനത്തിന് അവസരമൊരുക്കുന്ന സുപ്രധാന തീരുമാനം കൈക്കൊണ്ടത്. മത്സരങ്ങള്‍ വീക്ഷിക്കാന്‍ എത്തുന്നവര്‍ക്ക് ഖത്തര്‍ അനുവദിക്കുന്ന ഹയ്യാ കാര്‍ഡ് നേടുന്നവര്‍ക്കാണ് സൗദി അറേബ്യ സൗജന്യ വിസകള്‍ അനുദിക്കുക. വിദേശ മന്ത്രാലയത്തിലെ ഇ-വിസ പ്ലാറ്റ്‌ഫോം വഴി ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് വിസകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഇ-സേവനങ്ങള്‍ക്കുള്ള മുഴുവന്‍ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രിസഭാ തീരുമാനം.

2022, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

സൗദിയിലെ വിദേശ തൊഴിലാളികളുടെ സ്പോണ്സർഷിപ്പ്


സൗദിയിൽ സ്‌പോണ്‍സര്‍മാർ കുടിശിക വരുത്തുന്ന ഇഖാമ, ലെവി ഫീസുകൾ അടക്കാതെ തന്നെ തൊഴിലാളികൾക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. ഇത്തരം കുടിശികകൾ പഴയ സ്പോണ്‍സറുടെ പേരിൽ തന്നെ നിലനിര്‍ത്തും. തൊഴിൽ പരിവർത്തന പദ്ധതിയുടെ രണ്ടാംഘട്ട ഭേദഗതിയിലാണ് മന്ത്രാലയത്തിൻ്റെ പുതിയ പ്രഖ്യാപനം. മലയാളികളുൾപ്പെടെയുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസമേകുന്നതാണ് പുതിയ തീരുമാനം.

സ്പോണ്‍സർമാർ കുടിശിക വരുത്തുന്ന ഇഖാമ, ലെവി തുടങ്ങിയവ അടച്ച് തീർക്കാതെ തന്നെ വിദേശ തൊഴിലാളികൾക്ക് സ്പോണ്‍സർഷിപ്പ് മാറാമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. നേരത്തെ ഈ സൗകര്യം വ്യക്തിഗത സ്പോൺസർഷിപ്പിലുള്ള തൊഴിലാളികൾക്ക് മാത്രമായിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ തൊഴിൽ ചട്ടങ്ങളിലെ പുതിയ പരിഷ്കാരമനുസരിച്ച് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഈ ആനുകൂല്യം ലഭിക്കും. ഇതനുസരിച്ച് സ്പോണ്‍സര്‍മാര്‍ ഇഖാമ പുതുക്കി നൽകാത്ത തൊഴിലാളികൾക്ക് സ്വന്തംനിലയിൽ തൊഴില്‍മന്ത്രാലയത്തിന്‍റെ 'ഖിവ' പോർട്ടലിൽ പ്രവേശിച്ച് പുതിയ തൊഴിലുടമയുടെ പേരിലേക്ക് മാറാവുന്നതാണ്. ഇപ്രകാരം തൊഴിലാളി സ്‌പോൺസർഷിപ്പ് മാറുന്നതോടെ നേരത്തെ ഉണ്ടായിരുന്ന മുഴുവൻ ലെവി കുടിശ്ശികയും പഴയ സ്പോൺസർ തന്നെ അടക്കേണ്ടിവരും.


സ്‌പോൺസർഷിപ്പ് മാറിയത് മുതലുള്ള ലെവിയും മറ്റ് ഫീസുകളും മാത്രമേ പുതിയ തൊഴിലുടമ അടക്കേണ്ടതുള്ളൂ. സ്‌പോൺസർഷിപ്പ് മാറുന്നതിന് പുതിയ തൊഴിലുടമ തൊഴില്‍ മന്ത്രാലയത്തിന്‍റഫെ ഖിവ പോർട്ടൽ വഴി തൊഴിലാളിയെ ആവശ്യമുണ്ടെന്ന അപേക്ഷ അയക്കണം. ഖിവ പോർട്ടൽ വഴി തൊഴിലാളി ഈ അപേക്ഷ സ്വീകരിക്കുന്നതോടെ സ്പോണ്സർഷിപ്പ് മാറ്റം സാധ്യമാകും. പഴയ തൊഴിലുടമ വരുത്തിയ കുടിശ്സികഅദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിലനിര്‍ത്തി പുതിയ തൊഴിലുടമയിലേക്ക് മാറുന്നു എന്ന ഒപ്ഷനാണ് ഇതിനായി ഖിവ പോർട്ടലിൽ തൊഴിലാളികൾ തെരഞ്ഞെടുക്കേണ്ടത്. സ്പോണ്സർമാർ ലെവി കുടിശ്ശിക അടക്കാത്തതിനാലും ഇഖാമ പുതുക്കി നൽകാത്തതിനാലും വർഷങ്ങളായി നാട്ടിലേക്ക് പോകാനാകാതെയും തൊഴിൽ മാറാനാകാതെയും പ്രയാസപ്പെടുന്ന നിരവധി പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം.