മസ്കത്ത്: ജി.സി.സി രാജ്യങ്ങളിലെ വിദേശികള്‍ യു.എ.ഇയിലേക്ക് കടക്കുന്നതിന് ഇലക്ട്രോണിക് വിസ നിര്‍ബന്ധമാക്കുന്നു. അടുത്ത മാസം 29 മുതല്‍ ഇ-വിസ കൈവശമുള്ളവരെ മാത്രമേ വിമാനത്തില്‍ സഞ്ചരിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് ഒമാന്‍ എയര്‍ അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 29 മുതല്‍ യു.എ.ഇയിലേക്ക് വിമാനത്തില്‍പോവുന്ന എല്ലാ യാത്രക്കാര്‍ക്കും ഇ-വിസ നിര്‍ബന്ധമാണെന്ന് ഒമാന്‍ എയര്‍ മസ്കത്ത് വിമാനത്താവളത്തിലെ ഓപറേഷന്‍ വിഭാഗവും അറിയിച്ചു. ഫൈ്ള ദുബൈ അധികൃതര്‍ നേരത്തേ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍, ഇതുസംബന്ധമായ വിവരം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ളെന്നാണ് എയര്‍ അറേബ്യ അധികൃതര്‍ പറയുന്നത്. എമിറേറ്റ് എയര്‍ലൈന്‍സിലെ ചില ഉദ്യോഗസ്ഥരും ഓണ്‍ലൈന്‍ വിസ നിര്‍ബന്ധമാണെന്ന് അറിയിച്ചിരുന്നു. ജി.സി.സി രാജ്യങ്ങളില്‍ ജോലിചെയ്യുന്ന ഉയര്‍ന്ന തസ്തികയിലുള്ളവര്‍ക്ക് അനുവദിച്ച ഓണ്‍ അറൈവല്‍ വിസയാണ് ഇതോടെ ഇല്ലാതാകുന്നത്. പുതിയ നിയമമനുസരിച്ച് ഈ ആനുകൂല്യമുള്ള ഒരു ദശലക്ഷത്തിലധികം വിദേശികള്‍ ഇനി ഓണ്‍ ലൈന്‍ വഴി വിസക്ക് അപേക്ഷ നല്‍കേണ്ടിവരും. എന്നാല്‍, ഓണ്‍ അറൈവല്‍ വിസാ ആനുകൂല്യമുള്ള 46 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇത് ബാധകമല്ല. റോഡ് മാര്‍ഗം യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. റോഡ് വഴി പോയ ചിലരെ കടത്തിവിടുകയും ചിലരെ തടഞ്ഞുവെക്കുകയും ചെയ്യുന്നുണ്ട്. വിമാന കമ്പനികള്‍ക്ക് യു.എ.ഇ അധികൃതര്‍ നല്‍കിയ പുതിയ അറിയിപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, നിലവിലുള്ള നിയമമനുസരിച്ച് ജി.സി.സി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് 30 ദിവസം യു.എ.ഇയില്‍ തങ്ങാനുള്ള എന്‍ട്രി പെര്‍മിറ്റാണ് നല്‍കുന്നത്. എന്‍ട്രി പെര്‍മിറ്റ് നല്‍കി 30 ദിവസത്തിനുള്ളില്‍ യാത്ര ചെയ്തിരിക്കണം. ഇത് 60 ദിവസം വരെ നീട്ടാന്‍ കഴിയും. എന്നാല്‍, ജി.സി.സി രാജ്യങ്ങളിലെ വിസാ കാലാവധി കഴിയുകയോ റദ്ദാക്കുകയോ ചെയ്തവര്‍ക്ക് യു.എ.ഇയിലേക്ക് പ്രവേശം ലഭിക്കില്ല. വിസ ലഭിച്ചതിനുശേഷം ജോലിമാറി വിസ ആനുകൂല്യമില്ലാത്ത ജോലി സ്വീകരിച്ചാലും വിസ ലഭിക്കില്ല. യു.എ.ഇയിലേക്ക് കടക്കുമ്പോള്‍ പാസ്പോര്‍ട്ടിന് ആറുമാസവും വിസക്ക് മൂന്നുമാസവും കാലാവധി വേണം. ഏതായാലും റോഡ് മാര്‍ഗം യു.എ.ഇയിലേക്ക് പോകുന്നവര്‍ക്ക് ഓണ്‍ലൈന്‍ വിസ വേണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
വിമാനത്താവളങ്ങളിലെ നടപടി ക്രമങ്ങള്‍ സാധാരണഗതിയിലാവുന്നതുവരെ റോഡ് മാര്‍ഗം നിയമം നടപ്പാവാന്‍ സാധ്യതയില്ല. എന്നാല്‍, ക്രമേണ നിയമം കരമാര്‍ഗം യാത്രചെയ്യുന്നവര്‍ക്കും നടപ്പാക്കാനാണ് സാധ്യത. ഒമാനില്‍നിന്ന് വാണിജ്യ ആവശ്യങ്ങള്‍ക്കും മറ്റും നിരവധി വിദേശികളാണ് ദിവസവും റോഡ് മാര്‍ഗം യു.എ.ഇയിലേക്ക് സഞ്ചരിക്കുന്നത്. മേഖലയിലെ പ്രധാന മാര്‍ക്കറ്റ് ദുബൈ ആയതിനാല്‍ ദുബൈയില്‍നിന്ന് ഉല്‍പന്നങ്ങള്‍ എത്തിക്കുന്നവരും നിരവധിയാണ്.
നിലവിലെ ഓണ്‍അറൈവല്‍ വിസ ഇത്തരക്കാര്‍ക്ക് ഏറെ സൗകര്യവും എളുപ്പവുമാണ്. എന്നാല്‍, റോഡ് യാത്രക്കാര്‍ക്കും ഇ-വിസ നിര്‍ബന്ധമാക്കുകയാണെങ്കില്‍ ഇത്തരക്കാര്‍ക്ക് ഇത് പ്രയാസം സൃഷ്ടിക്കുമെന്ന് വിലയിരുത്തുന്നു. നിയമം നടപ്പാവുമ്പോള്‍ മാത്രമേ ഇതുസംബന്ധമായി കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ