ഗള്‍ഫില്‍ ജോലിതേടി പോകുന്നവരെ അപകടത്തിലാക്കും വിധം വീണ്ടും ലഹരിമരുന്ന് കടത്തിന് ശ്രമം. തിരുവനന്തപുരത്ത് നിന്നുള്ള പ്രവാസി മലയാളി തലനാരിഴയ്ക്ക് രക്ഷപെട്ടു. മാങ്ങ അച്ചാറില്‍ ഒളിപ്പിച്ച് അതീവരഹസ്യമായി കഞ്ചാവ് കടത്താനാണ് ശ്രമിച്ചത്. കഞ്ചാവ് കൊടുത്തുവിടാന്‍ ശ്രമിച്ചവരില്‍ ഒരാളെ തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു
അറിഞ്ഞോ അറിയതെയോ ലഹരിമരുന്നുമായി ഗള്‍ഫ് രാജ്യങ്ങളില്‍ വിമാനമിറങ്ങിയ മലയാളി നേരിട്ട,, ജയില്‍വാസം അടക്കം ദുരന്തം അടുത്തയിടെ വാര്‍ത്തയായതാണ്. ഇതെല്ലാം അറിയുന്ന തിരുവനന്തപുരം കിളിമാനൂരിലെ അന്‍ഷറിന്‍റെ ബന്ധുക്കള്‍, അതുകൊണ്ട് തന്നെ ഇപ്പോള്‍ പറയുന്നത് ദൈവാനുഹഗ്രഹത്തെക്കുറിച്ചാണ്. ഈ അച്ചാര്‍ ഇവിടെ ഉപേക്ഷിച്ച് പോകാന്‍ അന്‍ഷറിന് തോന്നിയ സമയത്തെയോര്‍ത്ത്. കഴിഞ്ഞ 27ന് കുവൈറ്റിലേക്ക് പോകും മുന്‍പാണ് അവിടുത്തെ സുഹൃത്തായ നൗഫലിന്‍റെ അമ്മയും ചിലരും ചേര്‍ന്ന് ഇതടക്കം ചില സാധനങ്ങള്‍ ഏല്‍പിച്ചത്. ഒടുവില്‍ ലഗേജിന്‍റെ ഭാരം അധികമായപ്പോള്‍ അച്ചാറടക്കം ചിലത് മാറ്റുകയായിരുന്നു.
പിന്നീട് അച്ചാറെടുത്ത് ഉപയോഗിക്കാന്‍ തീരുമാനിച്ച് വീട്ടുകാര്‍ തുറന്നപ്പോഴാണ് പൊതി കണ്ടത്. പരിശോധനയില്‍ കഞ്ചാവാണെന്ന് വ്യക്തമായി. ഇതോടെ അച്ചാര്‍ സ്വീകരിക്കാനായി കുവൈറ്റില്‍ കാത്തുനിന്ന സുഹൃത്തിനെ അന്‍ഷറും കൂട്ടരും ചോദ്യം ചെയ്തു. ചിത്രം വ്യക്തമായി. സുഹൃത്തിന്‍റെ കുറ്റസമ്മതം വാട്സാപ്പിലെടുത്ത് അന്‍ഷര്‍ അയച്ച ഈ സംഭാഷണമടക്കം വട്ടപ്പാറ പൊലീസിന് കൈമാറി. സ്വന്തം ഉപയോഗത്തിനാണ് കഞ്ചാവ് എത്തിക്കാന്‍ ശ്രമിച്ചത് എന്നാണ് പറയുന്നത്. കടപ്പാട് : #മലയാള #മനോരമ #ന്യൂസ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ