2021, ജൂൺ 28, തിങ്കളാഴ്‌ച

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഇനി പാസ്‌പോര്‍ട്ട് നമ്പറും ചേര്‍ക്കാം ?

 എങ്ങനെയെന്ന് അറിയാം...

ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇനിമുതൽ പാസ്പോർട്ടുമായി ബന്ധിപ്പിക്കാം. കേന്ദ്രസർക്കാരിന്റെ കോവിഡ് വാക്സിനേഷൻ പോർട്ടലായ കോവിൻ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയത്. ഇതോടെ വിദേശത്തേക്ക് യാത്ര തിരിക്കുന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പറും ചേർക്കാൻ സാധിക്കും.

പാസ്പോർട്ട് നമ്പർ എങ്ങനെ ചേർക്കാം:

1. cowin.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക

2. മുകളിലുള്ള Raise an Issue ടാബിൽ ക്ലിക്ക് ചെയ്ത ശേഷം പാസ്പോർട്ട് ഓപ്ഷൻ തിരഞ്ഞെടുക്കുക

3. പാസ്പോർട്ട് ബന്ധിപ്പിക്കേണ്ട അംഗത്തെ തിരഞ്ഞെടുത്ത് അവരുടെ പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക

4. സെക്കൻഡുകൾക്കകം പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തിയ പുതിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.

അഥവാ പാസ്പോർട്ടിലെ പേരും സർട്ടിഫിക്കറ്റിലെ പേരും വ്യത്യസ്തമാണെങ്കിൽ ഇതു തിരുത്താനുള്ള സൗകര്യവും വെബ്സൈറ്റിലുണ്ട്. നേരത്തെ ചെയ്തതിന് സമാനമായി Raise an Issue ടാബിൽ ക്ലിക്ക് ചെയ്ത് സർട്ടിഫിക്കറ്റ് കറക്ഷൻ ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം പേര് ശരിയാക്കാം. അതേസമയം ഒരുതവണ മാത്രമേ ഇതിനുള്ള സൗകര്യമുള്ളുവെന്നും നൽകുന്ന വിവരങ്ങൾ തെറ്റാതെ സൂക്ഷിക്കണമെന്നും ആരോഗ്യ സേതു ആപ്പ് അധികൃതർ ട്വീറ്റ് ചെയ്തു.


കാലാവധി തീരുന്നതിന് മൂന്നു ദിവസം മുൻപ് ഇഖാമ പുതുക്കണം ?

റിയാദ് : സൗദിയിലെ സ്ഥിര താമസരേഖ (ഇഖാമ) കാലാവധി തീരുന്നതിന്റെ മൂന്ന് ദിവസം മുൻപ് പുതുക്കണമെന്ന് സൗദി പാസ്പോർട് വിഭാഗം ജവാസാത്ത് ട്വിറ്ററിലൂടെ അറിയിച്ചു. മുഴുവൻ താമസക്കാരും ഇഖാമയുടെ സാധുത നഷ്‌ടപ്പെടുന്നതിന് മുമ്പേ പുതുക്കേണ്ടതിന്റെ പ്രാധാന്യവും ഇതിൽ വീഴ്ച വരുത്തുന്നവർക്ക് നാടുകടത്തൽ ഉൾപ്പെടെയുള്ള ശിക്ഷയായിരിക്കും ഫലമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നേരത്തെ കാലാവധി തീരുന്നതിന് ശേഷവും മൂന്നു ദിവസത്തെ ഇളവ് ലഭിച്ചിരുന്നു, ഈ ആനുകൂല്യമാണ് ഇപ്പോൾ നഷ്ടമാകുന്നത്.  


ഇഖാമ പുതുക്കുന്നത് ആദ്യ തവണ ലംഘിച്ചാൽ 500 റിയാലും രണ്ടാം തവണ ആവർത്തിച്ചാൽ ഇത് ഇരട്ടിച്ച് 1000 റിയാലും മൂന്നാമതും ഇതേ കുറ്റം ആവർത്തിക്കുന്ന പക്ഷം നാടുകടത്തൽ ശിക്ഷയും ലഭിക്കുമെന്ന് ജവാസാത്ത് വ്യക്തമാക്കി. അഭ്യന്തര മന്ത്രാലയത്തിന്റെ 'അബ്ഷിർ' ആപ്ലികേഷൻ വഴിയോ 'മുഖീം' പോർട്ടൽ മുഖേനയോ ഇഖാമയുടെ കാലാവധി പരിശോധിക്കാനും പുതുക്കാനും കഴിയുമെന്ന് അധികൃതർ വിശദീകരിച്ചു . 

ശിക്ഷാനടപടികൾ ഒഴിവാക്കുന്നതിനാണ് ഇങ്ങനെ മുന്നറിയിപ്പ് നൽകുന്നതെന്നും സന്ദേശത്തിൽ പറയുന്നു. ഓൺലൈൻ വഴി ഇഖാമ പുതുക്കിയാൽ മുഖീം പോർട്ടലിൽ ഇഖാമ ഡെലിവറി സേവനവും ലഭ്യമാണെന്ന് ജവാസാത്ത് അറിയിച്ചു. ഇഖാമ പുതുതായി ഇഷ്യു ചെയ്യുമ്പോഴോ പുതുക്കുമ്പോഴോ സ്‌പോൺസർഷിപ് മാറുമ്പോഴോ തൊഴിൽ പരിഷ്ക്കരിക്കുമ്പോഴോ 'ഡോക്യുമെന്റ് ഡെലിവറി' സേവനം നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഒമാനിലേക്ക് യാത്ര ചെയ്യുന്നവർ മരുന്ന് കുറിപ്പടി കരുതണമെന്ന് ഒമാൻ പോലീസ് ?

മസ്‍കത്ത്: ഒമാനിലേക്ക് വരുന്ന യാത്രക്കാര്‍ തങ്ങള്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കൊപ്പം കുറിപ്പടിയും കരുതണമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. രാജ്യത്തേക്ക് യാത്ര ചെയ്യുമ്ബോള്‍ നിയമ നടപടികള്‍ ഒഴിവാക്കാന്‍ ഇക്കാര്യം ഉറപ്പാക്കണമെന്ന് പൊലീസ് ഇന്ന് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ പറയുന്നു.

മയക്കുമരുന്ന് അടങ്ങിയ രാസവസ്തുക്കളുടെ അളവ് കൂടുതല്‍ ഉള്ള ചില ഔഷധങ്ങള്‍ക്ക് ഒമാനില്‍ നിയന്ത്രണം നിലനില്‍ക്കുന്നുണ്ട്. ഇക്കാരണത്താലാണ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ അവയുടെ കുറിപ്പടി ഒപ്പം കരുതാന്‍ ആവശ്യപ്പെടുന്നതെന്നും റോയല്‍ ഒമാന്‍ പോലീസ് അറിയിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്.

2021, ജൂൺ 26, ശനിയാഴ്‌ച

ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്ന് വിമാന സര്‍വീസ് ഉണ്ടാവില്ലെന്ന് എമിറേറ്റ്സ് ?

ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ ആറ് വരെ വിമാന സര്‍വീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്. സര്‍വീസുകള്‍ ഏഴിന് പുനഃരാരംഭിക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. യാത്രാക്കാരുടെ ട്വിറ്ററിലൂടെയുള്ള അന്വേഷണത്തിന് മറുപടിയായാണ് എമിറേറ്റ്സ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് ഇന്ത്യയില്‍ നിന്ന് പ്രവേശന അനുമതി നല്‍കിയതിന് പിന്നാലെ 23 മുതല്‍ സര്‍വീസ് തുടങ്ങുമെന്നായിരുന്നു നേരത്തെ എമിറേറ്റ്സ് അറിയിച്ചിരുന്നത്. എന്നാല്‍ സര്‍വീസ് തുടങ്ങാത്തത് സംബന്ധിച്ച് യാത്രക്കാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് അധികൃതര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുയാണെന്നും പ്രോട്ടോക്കോളുകളിലും മാര്‍ഗനിര്‍ദേശങ്ങളിലും മാറ്റങ്ങളുണ്ടാകുമ്പോള്‍ അവ യാത്രക്കാരെ യഥാസമയം അറിയിക്കുമെന്നും എമിറേറ്റ്സിന്റെ വിശദീകരണത്തില്‍ പറയുന്നു. ജൂലൈ ആറ് വരെ യുഎഇയിലേക്ക് വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യയും അറിയിച്ചിരുന്നു.

2021, ജൂൺ 24, വ്യാഴാഴ്‌ച

കോവിഡ് വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്ക് 10% വരെ ഡിസ്‌കൗണ്ടുമായി ഇന്‍ഡിഗോ

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്ത് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. 

വാക്‌സിന്റെ ഒരു ഡോസ് അല്ലെങ്കില്‍ രണ്ടു ഡോസും സ്വീകരിച്ച യാത്രക്കാര്‍ക്ക്, ടിക്കറ്റ് നിരക്കിന്റെ പത്തുശതമാനം വരെയാണ് ഡിസ്‌കൗണ്ട് ലഭ്യമാവുക. ഇന്നു മുതലാണ് ഡിസ്‌കൗണ്ട് ഓഫര്‍ നിലവില്‍ വരികയെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. 

പതിനെട്ടു വയസ്സിനു മുകളില്‍ പ്രായമുള്ള യാത്രക്കാര്‍ക്കാണ് ഡിസ്‌കൗണ്ട് ആനുകൂല്യം ലഭിക്കുക. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഇന്ത്യയിലുണ്ടായിരിക്കണം, കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടായിരിക്കണം തുടങ്ങിയവയാണ് മറ്റ് നിബന്ധനകള്‍. 

ഡിസ്‌കൗണ്ട് ലഭിച്ച യാത്രക്കാര്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കില്‍ തങ്ങളുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് ആരോഗ്യസേതു മൊബൈല്‍ ആപ്പില്‍ വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൗണ്ടര്‍/ ബോര്‍ഡിങ് ഗേറ്റില്‍ കാണിച്ചാല്‍ മതിയാകും. 

2021, ജൂൺ 21, തിങ്കളാഴ്‌ച

പ്രവാസികൾക്ക് ആശ്വാസം ഇന്ത്യയുൾപ്പെടെ 75 രാജ്യങ്ങളില്‍ തവക്കല്‍നാ ആപ്ലിക്കേഷന്‍ സേവനം ലഭ്യമാകും.

റിയാദ്: പ്രവാസികൾക്ക് ഏറെ ആശ്വാസമേകുന്ന നടപടികളുമായി സഊദി അറേബ്യ. ഇന്ത്യയുൾപ്പെടെ 75 രാജ്യങ്ങളില്‍ തവക്കല്‍നാ ആപ്ലിക്കേഷന്‍ സേവനം ലഭ്യമാകും. തവക്കൽന അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ ഗള്‍ഫ് രാജ്യങ്ങൾക്ക് പുറമെ മിക്ക അറബ് രാജ്യങ്ങളും ഇതിന്റെ പരിധിയില്‍ വരുന്നുണ്ട്. കൂടാതെ, ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്തോനേഷ്യ, അമേരിക്ക, മാലിദ്വീപ് തുടങ്ങി 75 രാജ്യങ്ങളിലാണ് തവക്കൽന സേവനം ലഭ്യമാകുക.

പ്രവാസികള്‍ക്ക് ആശ്വാസം; പിഴ കൂടാതെ രാജ്യം വിടാനുള്ള സമയപരിധി വീണ്ടും നീട്ടി. !!

മസ്‍കത്ത്: മതിയായ രേഖകളില്ലാതെ ഒമാനിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാൻ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം (എക്സിറ്റ് പദ്ധതി) 2021 ഓഗസ്റ്റ് 31 വരെ നീട്ടിയതായി ഒമാൻ തൊഴിൽ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ  പ്രസ്താവനയിൽ പറയുന്നു.

ആറാമത്തെ തവണയാണ് എക്സിറ്റ് പദ്ധതി നീട്ടിവെച്ചു കൊണ്ട് പ്രവാസികൾക്കായി ഈ ആനുകൂല്യം ഒമാൻ സർക്കാർ അനുവദിക്കുന്നത്. കഴിഞ്ഞ തവണ നീട്ടിവെച്ച കാലാവധി ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ ഇന്നത്തെ പ്രഖ്യാപനം. 2020 നവംബറിലാണ് പ്രവാസികൾക്കായി ഒമാൻ സർക്കാർ എക്സിറ്റ് പദ്ധതി പ്രഖ്യാപിച്ചത്.

2021, ജൂൺ 20, ഞായറാഴ്‌ച

പുതുക്കിയ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ പ്രവാസികൾക്കായി ഇന്ന് മുതൽ ലഭ്യമാവും ?

 പ്രവാസികള്‍ക്കുള്ള പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇന്ന് മുതല്‍ ലഭ്യമാവുമെന്നറിയിച്ച് ആരോഗ്യ മന്ത്രി വേണ ജോർജ്ജ്. വാക്‌സിന്‍ എടുത്ത് വിദേശത്ത് പോകുന്നവര്‍ക്ക് ഉടന്‍ തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ പോര്‍ട്ടലില്‍ വരുത്തിയിട്ടുണ്ടെന്നും അപേക്ഷിച്ചവര്‍ക്ക് തന്നെ പിന്നീട് സര്‍ട്ടിഫിക്കറ്റ് ഈ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഒപ്പം സംശയ നിവാരണത്തിനുള്ള കോൺടാക്ട് നമ്പറുകളും മന്ത്രി പങ്കുവച്ചു.

വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും കൂടി ചേർക്കും.ചില വിദേശ രാജ്യങ്ങള്‍ വാക്‌സിനെടുത്ത തീയതിയും വാക്‌സിന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സര്‍ട്ടിഫിക്കറ്റില്‍ ഇവകൂടി ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതിനായുള്ള ഇ ഹെല്‍ത്തിന്റെ പോര്‍ട്ടലില്‍ അപ്‌ഡേഷന്‍ നടത്തിവരികയാണ്. അടുത്ത ദിവസം മുതല്‍ തന്നെ ബാച്ച് നമ്പരും തീയതിയും ചേര്‍ത്ത പുതിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. നേരത്തെ സര്‍ട്ടിഫിക്കറ്റ് എടുത്ത, ബാച്ച് നമ്പരും തീയതിയും ആവശ്യമുള്ളവര്‍ക്ക് അവകൂടി ചേര്‍ത്ത് പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കും.

തീയതിയും ബാച്ച് നമ്പരും കൂടി ആവശ്യമുള്ള നേരത്തെ സര്‍ട്ടിഫിക്കറ്റ് എടുത്തവര്‍ സംസ്ഥാന സര്‍ക്കാരിന്റെ https://covid19.kerala.gov.in/vaccine/ എന്ന പോര്‍ട്ടലില്‍ പ്രവേശിച്ച് ലഭിച്ച പഴയ സര്‍ട്ടിഫിക്കറ്റ് ക്യാന്‍സല്‍ ചെയ്തിട്ട് വേണം പുതിയതിന് അപേക്ഷിക്കേണ്ടത്. ശേഷം, മുമ്പ് ബാച്ച് നമ്പരും തീയതിയുമുള്ള കോവിന്‍ (COWIN) സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവര്‍ അത് സംസ്ഥാന സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതാണ്. കോവിന്‍ പോര്‍ട്ടലില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ വാക്‌സിന്‍ എടുത്ത കേന്ദ്രത്തില്‍ നിന്നും ബാച്ച് നമ്പരും തീയതിയും കൂടി എഴുതി വാങ്ങിയ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്. സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ പരിശോധിച്ച് തീയതിയും ബാച്ച് നമ്പരും ഉള്ള പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. അപേക്ഷിച്ചവര്‍ക്ക് തന്നെ പിന്നീട് സര്‍ട്ടിഫിക്കറ്റ് ഈ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഇപ്പോള്‍, വാക്‌സിന്‍ എടുത്ത് വിദേശത്ത് പോകുന്നവര്‍ക്ക് ഉടന്‍ തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ പോര്‍ട്ടലില്‍ വരുത്തിയിട്ടുണ്ട്. വാക്‌സിന്‍ നല്‍കി കഴിയുമ്പോള്‍ വ്യക്തിയുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍, സര്‍ട്ടിഫിക്കറ്റ് നമ്പര്‍ അടങ്ങിയ എസ്എംഎസ് ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അവര്‍ക്ക് പോര്‍ട്ടലില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ ലോഡ് ചെയ്യാന്‍ സാധിക്കുന്നതാണ്. കൂടുതല്‍ സംശയങ്ങള്‍ക്ക് ദിശ 1056, 104 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

2021, ജൂൺ 17, വ്യാഴാഴ്‌ച

കുവൈത്ത്​ അംഗീകൃത വാക്​സിൻ എടുത്ത വിദേശികൾക്ക്​ പ്രവേശനാനുമതി !!

 കുവൈത്ത്​ അംഗീകൃത വാക്​സിൻ എടുത്ത വിദേശികൾക്ക്​ ആഗസ്​റ്റ്​ ഒന്നു മുതൽ പ്രവേശനാനുമതി നൽകാൻ കുവൈറ്റ്‌ തീരുമാനിച്ചു. 

രണ്ട്​ ഡോസ്​ വാക്​സിൻ എടുത്ത്​ പി.സി.ആർ പരിശോധനയിൽ കൊവിഡ്​ മുക്​തനാണെന്ന്​ തെളിയിക്കുന്നവർക്കാണ്​ പ്രവേശന വിലക്ക്​ നീക്കുന്നത്​.

പ്രവേശന വിലക്ക്​ മൂലം മാസങ്ങളായി ആശങ്കയിൽ കഴിയുന്ന പ്രവാസികൾക്ക്​ ആശ്വാസമേകുന്ന തീരുമാനമാണ്​ വ്യാഴാഴ്​ച ചേർന്ന കുവൈത്ത്​ മന്ത്രിസഭ യോഗം എടുത്തത്​.

സൗദി ഇഖാമ, റീ-എൻട്രി വിസ, വിസിറ്റ് വിസ കാലാവധികൾ ദീർഘിപ്പിപ്പിക്കുന്ന

 സൗദിയിലേക്ക് തിരിച്ചുവരാൻ സാധിക്കാതെ വിദേശങ്ങളിൽ കുടുങ്ങിയവരുടെ ഇഖാമ, റീ-എൻട്രി വിസ, വിസിറ്റ് വിസ കാലാവധികൾ ഫീസുകളും ലെവിയും കൂടാതെ ജൂലൈ 31 വരെ ദീർഘിപ്പിപ്പിക്കുന്നത് പ്രവാസികൾക്ക് വൻ ആശ്വാസമായി. ഈ മാസം എങ്കിലും വിമാന സർവീസുകൾ സാധാരണ നിലയിലാകും എന്ന് കരുതി തിരിച്ചുവരാനിരിക്കുന്ന പ്രവാസികൾ നിലവിൽ നിരാശയിലാണെങ്കിലും കാലാവധി ദീർഘിപ്പിക്കുന്നത് ആശ്വാസം നൽകുന്നതാണ്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നിർദേശാനുസരണമാണ് വിദേശങ്ങളിൽ കുടുങ്ങിയവരുടെ ഇഖാമ, റീ-എൻട്രി വിസ, വിസിറ്റ് വിസ കാലാവധികൾ സൗജന്യമായി ഓട്ടോമാറ്റിക് രീതിയിൽ ദീർഘിപ്പിച്ചു നൽകുന്നത്.

ഇതിനോടകം തന്നെ പലർക്കും ഇക്കാമയും രീ എൻരിയും പുതുക്കി കീട്ടി. താഴെ കാണുന്ന ലിങ്കിൽ നിങ്ങൾക്കും പരിശോധിക്കാം.

എക്‌സിറ്റ് റീ എൻട്രി

https://muqeem.sa/#/visa-validity/check എന്ന ലിങ്കിൽ കയറിയാണ് പരിശോധിക്കേണ്ടത്. ലിങ്കിൽ കയറിവിസ നമ്പറോ ഇഖാമ നമ്പറോ നൽകി പരിശോധിക്കാനാകും. ഇതോടൊപ്പം പാസ്പോർട്ട് നമ്പർ, ഇഖാമ കാലവധി, ജനനത്തിയതി, വിസ കാലാവധി എന്നിവയിൽ ഏതെങ്കിലും ഒന്ന് നൽകിയാൽ റീ എൻട്രിയുടെ പൂർണ്ണ വിവരം ലഭ്യമാകും.

ഇഖാമ കാലാവധി അറിയാൻ   https://www.absher.sa/portal/landing.html ഇവിടെ ക്ലിക്ക് ചെയ്യുക. പക്ഷെ, അബ്ഷിർ ലോഗിൻ ആവശ്യമാണ്‌. നിലവിൽ സഊദിക്ക് പുറത്ത് അബ്ഷിർ വഴി പരിശോധിക്കാൻ പ്രയാസമായിരിക്കും. ഇതിന് പരിഹാരമായി സഊദിയിലുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് അവരുടെ മുകളിലെ ലിങ്ക് വഴി പരിശോധിക്കാവുന്നതാണ്. അല്ലെങ്കിൽ VPN സൗകര്യം ഉപയോഗപ്പെടുത്താം.

2021, ജൂൺ 16, ബുധനാഴ്‌ച

സന്ദര്‍ശക വിസയുടെ കാലാവധി സൗജന്യമായി ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് സൗദി !!

 സന്ദര്‍ശക വിസ ലഭിക്കുകയും പ്രവേശന വിലക്ക് കാരണം സൗദിയിലേക്ക് വരാന്‍ സാധിക്കാതെ വിസയുടെ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ ക്ക്  സൗജന്യമായി ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു. 

ഇന്ത്യയടക്കം സൗദിയിലേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തപ്പെട്ട 20 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കാണ് ഈ ആനുകൂല്യം.

ഇത്തരം വിസകള്‍ ജൂലൈ 31 വരെയാണ് കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുക. വിദേശകാര്യമന്ത്രാലയത്തിന്റെ ഇന്‍ജാസിറ്റ് വെബ്‌സൈറ്റിലാണ് ഇതിന് സൗകര്യമൊരുക്കിയിരിക്കുന്നത്. https://enjazit.com.sa/enjaz/extendexpiredvi-sa എന്ന ലിങ്കുപയോഗിച്ചാണ് പുതുക്കേണ്ടത്. വിസ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, നാഷണാലിറ്റി, ഇമെയില്‍ ഐഡി എന്നിവ നിശ്ചിത ഫോമില്‍ പൂരിപ്പിച്ച് ആര്‍ക്കും വിസാ കാലാവധി നീട്ടാവുന്നതാണ്.

2021, ജൂൺ 12, ശനിയാഴ്‌ച

എന്താണ് ഡിജിറ്റൽ ഇക്കാമ, എങ്ങിനെ ഉപയോഗിക്കാം, എന്താണ് ഉപകാരം ?

സൗദിയിൽ ഇനി താമസ രേഖകൾ മൊബൈലിൽ ഡിജിറ്റൽ രൂപത്തിലും സൂക്ഷിക്കാം. സ്വദേശികളുടെ തിരിച്ചറിയൽ കാർഡുകൾക്ക് പകരമായി ഡിജിറ്റൽ കാർഡുകൾ പ്രാബല്യത്തിലായി. ഇഖാമ കൈവശം വെക്കാൻ മറന്നാലും ഇനി പേടിക്കേണ്ടതില്ല. അബ്ശിർ വഴി ഡിജിറ്റൽ ഇഖാമ സ്വന്തമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ വിശദമായി അറിയാം click here

ഹജ്ജ്; ഇത്തവണയും വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അവസരമില്ല..!

കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി ഈ വര്‍ഷവും വിദേശരാജ്യങ്ങളില്‍ ഹാജിമാരെത്തില്ല. പകരം സൗദിയില്‍ നിന്ന് സൗദികളും വിദേശികളുമായി അറുപതിനായിരം പേര്‍ ഹജ് നിര്‍വഹിക്കും. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഇമ്യുണ്‍ എന്ന് രേഖപ്പെടുത്തിയ 18നും 65 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും ഹജിന് അനുമതി

സൗദിയില്‍ നിന്ന് ഹജിന് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ ഹജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കണം. വിട്ടുമാറാത്ത രോഗങ്ങളില്ലാത്തവരായിരിക്കണം. 18നും 65 നും ഇടയില്‍ പ്രായമുള്ള കോവിഡ് വാക്‌സിനെടുത്ത് ഇമ്യൂണ്‍ ആയിരിക്കണം

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ സന്ദർശക വിസ സൗജന്യമായി പുതുക്കി നൽകുമെന്ന് സൗദി !

 ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ സന്ദർശക വിസ സൗജന്യമായി പുതുക്കി നൽകുമെന്ന് സൗദി 

https://chat.whatsapp.com/FUZ29jIqgzW5BceRQohXpQ

ഇന്ത്യയടക്കം സൗദിയിലേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തപ്പെട്ട 20 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസ കാലാവധി സൗജന്യമായി ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

സന്ദര്‍ശക വിസ ലഭിക്കുകയും പ്രവേശന വിലക്ക് കാരണം സൗദിയിലേക്ക് വരാന്‍ സാധിക്കാതെ വിസയുടെ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ക്കാണ് ഈ ആനുകൂല്യം.

സൗദി ആഭ്യന്തരമന്ത്രാലയവുമായി സഹകരിച്ചാണ് സന്ദര്‍ശ വിസകളുടെ കാലാവധി സൗജന്യമായി ദീര്‍ഘിപ്പിക്കാന്‍ അവസരമൊരുക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു.

ഇത്തരം വിസകള്‍ ജൂലൈ 31 വരെയാണ് കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുക. വിദേശകാര്യമന്ത്രാലയത്തിന്റെ ഇന്‍ജാസിറ്റ് വെബ്‌സൈറ്റിലാണ് ഇതിന് സൗകര്യമൊരുക്കിയിരിക്കുന്നത്.

 https://enjazit.com.sa/enjaz/extendexpiredvi-sa 

എന്ന ലിങ്കുപയോഗിച്ചാണ് പുതുക്കേണ്ടത്. വിസ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, നാഷണാലിറ്റി, ഇമെയില്‍ ഐഡി എന്നിവ നിശ്ചിത ഫോമില്‍ പൂരിപ്പിച്ച് ആര്‍ക്കും വിസാ കാലാവധി നീട്ടാവുന്നതാണ്.

അബുദാബിയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍. ?

അബുദാബിയില്‍ കാലാവധി കഴിഞ്ഞ താമസ വിസക്കാര്‍ക്കും പ്രവേശന വിസക്കാര്‍ക്കും സൗജന്യ കൊവിഡ് 19 വാക്‌സിന്‍ നല്‍കാന്‍ തീരുമാനം. അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റിയാണ് ഇതിന് അനുമതി നല്‍കിയത്. കാലാവധി കഴിഞ്ഞതാണെങ്കിലും കൈവശമുള്ള തിരിച്ചറിയല്‍ രേഖ ഹാജരാക്കി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാം.