കൊവാക്സിനെടുത്തതിനെതുടർന്ന് ഒമാനിലേക്ക് മടങ്ങാൻ കഴിയാതെ പ്രയാസത്തിലായിരുന്ന നിരവധി പ്രവാസികൾക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം
മസ്കത്ത്: ഒമാൻ അംഗീകൃത വാക്സിൻ പട്ടികയിൽ കൊവാക്സിനെയും ഉൾപ്പെടുത്തിയതായി ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു. കൊവാക്‌സിന്‍ രണ്ട് ഡോസെടുത്ത ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനി ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഒമാന്‍ ഭരണകൂടം അറിയിച്ചു.
ഇതോടെ കുറഞ്ഞത് 14 ദിവസം മുമ്പെങ്കിലും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച എല്ലാ ഇന്ത്യകാർക്കും ക്വാറൻറൈൻ ഇല്ലാതെ ഒമാനിൽ എത്താൻ കഴിയും.
കൊവാക്സിനെടുത്തതിനെ തുടർന്ന് ഒമാനിലേക്ക് മടങ്ങാൻ കഴിയാതെ പ്രയാസത്തിലായിരുന്ന നിരവധി പ്രവാസികൾക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. യാത്രക്ക് മുമ്പുള്ള ആർടിപിസിആർ ടെസ്റ്റുകളും മറ്റ് അനുബന്ധ വ്യവസ്ഥകളും യാത്രക്കാർക്ക് ബാധകമായിരിക്കും.