2021, ഒക്‌ടോബർ 31, ഞായറാഴ്‌ച

കൊവാക്​സിൻ എടുത്തവർക്ക്​ ഇനി ഒമാനിലേക്ക്​ മടങ്ങാം ?

കൊവാക്​സിനെടു​ത്തതിനെതുടർന്ന് ഒമാനിലേക്ക്​ മടങ്ങാൻ കഴിയാതെ​ പ്രയാസത്തിലായിരുന്ന നിരവധി പ്രവാസികൾക്ക്​ ആശ്വാസം പകരുന്നതാണ്​ പുതിയ തീരുമാനം

മസ്​കത്ത്​: ഒമാൻ അംഗീകൃത വാക്​സിൻ പട്ടികയിൽ കൊവാക്​സി​നെയും ഉൾപ്പെടുത്തിയതായി ഇന്ത്യൻ എംബസി പ്രസ്​താവനയിൽ അറിയിച്ചു. കൊവാക്‌സിന്‍ രണ്ട് ഡോസെടുത്ത ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനി ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഒമാന്‍ ഭരണകൂടം അറിയിച്ചു.

ഇതോടെ കുറഞ്ഞത്​ 14 ദിവസം മുമ്പെങ്കിലും രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ച എല്ലാ ഇന്ത്യകാർക്കും ക്വാറൻറൈൻ ഇല്ലാതെ ഒമാനിൽ എത്താൻ കഴിയും.

കൊവാക്​സിനെടു​ത്തതിനെ തുടർന്ന് ഒമാനിലേക്ക്​ മടങ്ങാൻ കഴിയാതെ​ പ്രയാസത്തിലായിരുന്ന നിരവധി പ്രവാസികൾക്ക്​ ആശ്വാസം പകരുന്നതാണ്​ പുതിയ തീരുമാനം. യാത്രക്ക് മുമ്പുള്ള ആർടിപിസിആർ ടെസ്​റ്റുകളും മറ്റ്​ അനുബന്ധ വ്യവസ്​ഥകളും യാത്രക്കാർക്ക്​ ബാധകമായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ