2023, ജൂലൈ 6, വ്യാഴാഴ്‌ച

സൗദിയിലേക്ക് വിസ സ്റ്റാപിംഗിനുള്ള വി.എഫ്.എസ് കേന്ദ്രം കോഴിക്കോട്ട് തുടങ്ങി.

 *സൗദിയിലേക്ക് വിസ സ്റ്റാപിംഗിനുള്ള വി.എഫ്.എസ് കേന്ദ്രം കോഴിക്കോട്ട് തുടങ്ങി. കോഴിക്കോട് മിനി ബൈപ്പാസ് റോഡിലെ സെൻട്രൽ ആർക്കേഡിലാണ് വി.എഫ്.എസ് കേന്ദ്രം പ്രവർത്തിക്കുന്നത്.  വി.എഫ്.എസ് ഗ്ലോബലിന്റെ കോഴിക്കോട് കേന്ദ്രത്തിൽനിന്ന് അപ്പോയിൻമെന്റ് നൽകിത്തുടങ്ങി. vc.tasheer.com എന്ന വെബ്‌സൈറ്റിൽ നിന്നാണ് അപ്പോയിന്റ്മെന്റ് എടുക്കേണ്ടത്. നേരത്തെ കൊച്ചിയിൽ മാത്രമാണ് കേരളത്തിൽ വി.എഫ്.എസ് കേന്ദ്രമുണ്ടായിരുന്നത്. വിസിറ്റ് വിസ അടക്കമുള്ള വിസകൾക്കായി അപേക്ഷിക്കുന്നവർ കൊച്ചിയിൽ നേരിട്ടെത്തി വിരലടയാളം നൽകണമായിരുന്നു. ഇനി ഇതെല്ലാം കോഴിക്കോട് നൽകാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ