കുവൈത്ത് സിറ്റി: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വിദേശികൾക്ക് ഇ-വിസ നൽകുന്നുവെന്ന് തെറ്റിധരിപ്പിക്കുന്ന നിരവധി വ്യാജ വെബ്സൈറ്റുകൾ പ്രചരിക്കുന്നതായി കുവൈത്തിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ഇത്തരം സൈറ്റുകൾ അപേക്ഷകരെ തെറ്റിദ്ധരിപ്പിക്കുകയും ചിലത് സാമ്പത്തിക തട്ടിപ്പുകൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നതായി എംബസി കണ്ടെത്തി. indianimmigration.org, idiasevisa.org, evisaentry.com, india-immi.org, ivisa.com, india-evisa.it.com എന്നിവ തിരിച്ചറിഞ്ഞ വ്യാജ സൈറ്റുകളാണ്. ഇന്ത്യൻ ഇ-വിസക്ക് ഔദ്യോഗിക വെബ്സൈറ്റായ www.indianvisaonline.gov.in വഴി മാത്രമാണ് അപേക്ഷിക്കാനാവുകയെന്ന് എംബസി വ്യക്തമാക്കി. മറ്റു സൈറ്റുകൾ ഉപയോഗിക്കരുതെന്നും അവ വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
- Bahrain Vartha videos
- Australia, Canada migration?
- Exit re entry visa status checking IN KSA
- Jobs Norka
- Kuwait Pravasi
- Malaysian Visa and Work permit Checking
- Marunadanmalayali
- Mathrubhumi NRI News
- Ministry of Qatar [ Qatar govt. ] ?
- Norka Roots
- NRI American news
- NRI Europe News [ Malayalam ]
- Nri News
- Pravasi corner
- Pravasi Shabdam !
- Pravsi..? Any indian goods u need for gulf ?
- Qatar Dept. websites !
- Reporter pravasi news ?
- Saudi Govt. news
- Saudi govt. website.
- Tech news Malayalam
- UAE EMBASSY DELHI
2025 നവംബർ 29, ശനിയാഴ്‌ച
2025 ഓഗസ്റ്റ് 2, ശനിയാഴ്‌ച
തിരികെ എത്തിയ, അല്ലെങ്കിൽ തിരികപ്പോകുന്ന പ്രവാസികൾക്ക് നോർക്കാ റൂട്ട്സ് ദുരിതാശ്വാസ പദ്ധതി?
തിരികെ എത്തിയ, അല്ലെങ്കിൽ തിരികപ്പോകുന്ന പ്രവാസികൾക്ക് നോർക്കാ റൂട്ട്സ് ദുരിതാശ്വാസ പദ്ധതി*
*നോർക്ക പ്രവാസി കാർഡുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം*
*📌 പ്രവാസി ID കാർഡ്*
*📌 പ്രവാസി ഇൻഷുറൻസ്*
*📌 പ്രവാസി പെൻഷൻ*
*🛑 18 വയസ്സ് പൂർത്തിയായ 6 മാസമെങ്കിലും പ്രവാസിയായവർക്ക് അപേക്ഷിക്കാം.....
https://en.metrojournalonline.com/tech/norka-id-card-pravasi-insurance-pravasi-pension-apply-online-2/5004.html
*ഷെയർ ചെയ്യാൻ മറക്കല്ലെ....*
*പ്രവാസികൾക്കുള്ള സർക്കാർ പദ്ധതിയാണ്.....*
2025 ജൂൺ 23, തിങ്കളാഴ്‌ച
ദുബായിൽ ജോലിക്ക് പോകുന്നോ? വിസിറ്റ് വിസയിലാണെങ്കിൽ ഈ കാര്യം അറിയാതെ പോകരുത് ?
യുഎഇ: യുഎഇയിൽ സന്ദർശക വിസയിൽ ജോലി ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. WORK വിസ വാഗ്ദാനം ചെയ്ത് വിസിറ്റ് വിസയിൽ ജോലിക്ക് പ്രവേശിച്ച് പിന്നീട് നിരവധി പ്രവാസികൾ നിയമപരമായ കുരുക്കുകളിൽപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. മതിയായ രേഖകളില്ലാതെ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും തൊഴിൽ ഉടമകൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
യുഎഇ: യുഎഇയിൽ സന്ദർശക വിസയിൽ ജോലി ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. WORK വിസ വാഗ്ദാനം ചെയ്ത് വിസിറ്റ് വിസയിൽ ജോലിക്ക് പ്രവേശിച്ച് പിന്നീട് നിരവധി പ്രവാസികൾ നിയമപരമായ കുരുക്കുകളിൽപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. മതിയായ രേഖകളില്ലാതെ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും തൊഴിൽ ഉടമകൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു
സന്ദർശക വിസയിൽ വരുന്ന പല ഉദ്യോഗാർത്ഥികൾക്കും നിയമപരമായ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകില്ല. വിസിറ്റ് വിസയിൽ ജോലിയിൽ തുടരൂ പതിയെ മാറ്റി നൽകാം എന്ന തരത്തിൽ പല കമ്പനി ഉടമകളും സംസാരിക്കും എന്നാൽ ഇതെല്ലാം നിയമ വരുദ്ധമാണെന്നാണ് അധികൃതർ പറയുന്നത്.
യുഎഇയിലെ തൊഴിൽ, കുടിയേറ്റ നിയമങ്ങൾ അനുസരിച്ച് വിസിറ്റ് വിസയിൽ ജോലി ചെയ്യാൻ പാടില്ല. 2021-ലെ ഫെഡറൽ നിയമം നമ്പർ 33, 2021-ലെ ഫെഡറൽ നിയമം നമ്പർ 29 എന്നിവ അനുസരിച്ച് ഒരാൾ യുഎഇയിൽ ജോലിക്ക് പ്രവേശിക്കണമെങ്കിൽ വർക്ക് പെർമിറ്റും റെസിഡൻസി വിസയും നിർബന്ധമാണ്. ഈ രേഖകളില്ലാതെ ഒരാളെ ജോലിക്കായി നിയമിക്കുന്നത് നിയമവിരുദ്ധമാണ്. 2024-ലെ ഫെഡറൽ നിയമം നമ്പർ 9-ലെ ആർട്ടിക്കിൾ 60(1)(എ) പ്രകാരം നിയമലംഘനം നടത്തുന്ന തൊഴിലുടമകൾക്ക് 1,00,000 ദിർഹം മുതൽ 1 മില്യൻ ദിർഹം വരെ പിഴ ലഭിക്കാൻ സാധ്യതയുണ്ട്.
ജോലിക്കോ വിസയ്‌ക്കോ പണം ആവശ്യപ്പെടുക, വർക്ക് വിസ ലഭിക്കുന്നതിന് മുമ്പ് ജോലി ആരംഭിക്കാൻ ആവശ്യപ്പെടുക, വാക്കാലുള്ള വാഗ്ദാനങ്ങൾ മാത്രം നൽകുക, വർക്ക് വിസ ലഭിക്കുന്നതിന് മുമ്പ് തന്നെ വ്യവസ്ഥകൾ വെക്കുക എന്നിവയെല്ലാം തെറ്റാണ്.
ജോലിക്കായി വിസിറ്റ് വിസയിൽ എത്തി. ജോലി ലഭിച്ച് കഴിഞ്ഞാൽ കമ്പനികൾ ശരിയായ രീതിയിൽ ഒരു formal offer letter നൽകും. പിന്നീട് വിസ നടപടികൾ പൂർത്തിയാക്കിയ ശേഷം ജോലിയിൽ പ്രവേശിക്കാൻ പറയും. കൂടാതെ ശമ്പളത്തെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും ജോലിക്ക് കയറുന്നതിന് മുമ്പ് തന്നെ നിർദേശങ്ങൾ നൽകും.
തെറ്റായ തൊഴിൽ വാഗ്ദാനങ്ങളിൽ ആരും വീഴരുത്. ഇത്തരം സംഭവങ്ങൾ നിങ്ങളെ മാനസികമായി തളർത്തും.
സന്ദർശക വിസയിൽ ആരെയും ജോലിക്ക് നിയമിക്കാനോ ജോലി ചെയ്യാൻ അനുവദിക്കാനോ യുഎഇയിൽ പാടില്ല . തൊഴിലുടമകൾ ലേബർ അപ്രൂവൽ നേടുകയും ജീവനക്കാരൻ ഏതെങ്കിലും ജോലി ആരംഭിക്കുന്നതിന് മുമ്പ് സാധുവായ വർക്ക് പെർമിറ്റുകൾ നൽകുകയും വേണം.
യുഎഇയിലേക്ക് യാത്ര ചെയ്യാനുള്ള ഏറ്റവും സാധാരണമായ വഴികളിലൊന്നാണ് വിസിറ്റ് വിസ. തൊഴിൽ തേടുന്നതിനോ, കുടുംബത്തെ സന്ദർശിക്കുന്നതിനോ, വിനോദസഞ്ചാരത്തിനോ ഈ വിസ ഉപയോഗിക്കാം.
2025 മാർച്ച് 22, ശനിയാഴ്‌ച
ആരോഗ്യ ഇന്‍ഷുറന്‍സിന് അപ്രൂവല്‍ ഒഴിവാക്കാൻ നീക്കം- സൗദി ഇന്‍ഷുറന്‍സ്
ജിദ്ദ: ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങളുമായി ബന്ധപ്പെട്ട അപ്രൂവല്‍ രീതി റദ്ദാക്കുന്നതിനെ കുറിച്ച് ഗൗരവമായി പഠനം നടത്തുന്നുണ്ടെന്ന് സൗദി ഇന്‍ഷുറന്‍സ് അതോറിറ്റി സി.ഇ.ഒ എന്‍ജിനീയര്‍ നാജി അല്‍തമീമി പറഞ്ഞു. ഇൻഷുറൻസിനുള്ള അപ്രൂവൽ വൈകുന്നത് ഗുണഭോക്താക്കള്‍ക്ക് ദോഷം ചെയ്യും. അപ്രൂവല്‍ നിര്‍ത്തലാക്കുന്നത് ആരോഗ്യ സംരക്ഷണ ചെലവുകളില്‍ അമിത വര്‍ധനയും പാഴാക്കലും ഉണ്ടാകുമെന്നും ഇത് ഇന്‍ഷുറന്‍സ് പോളിസി നിരക്കുകളെ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്കയുണ്ട്. ഈ കാര്യത്തില്‍ എല്ലാ വശവും പരിശോധിക്കും. ഉചിതമായ തീരുമാനം എടുക്കുന്നതില്‍ ശ്രദ്ധാപൂര്‍വ്വമായ പഠനം പ്രധാന ഘടകമാണ്. അപ്രൂവല്‍ രീതി റദ്ദാക്കുന്നത് ഗുണഭോക്താവിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/share/p/1ErKkp9MbV/
കഴിഞ്ഞ വര്‍ഷം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കെതിരെ അതോറിറ്റിക്ക് നാലു ലക്ഷത്തിലേറെ പരാതികള്‍ ലഭിച്ചു. ഇതില്‍ 99 ശതമാനത്തിനും പരിഹാരം കണ്ടു. പരാതി പരിഹാര പ്രക്രിയയില്‍ ഉപയോക്താക്കളുടെ സംതൃപ്തി നിരക്ക് 95 ശതമാനം കവിഞ്ഞു. കഴിഞ്ഞ കാലയളവില്‍ അതോറിറ്റിക്ക് രണ്ടായിരത്തിലേറെ ലൈസന്‍സിംഗ്, അംഗീകാര അപേക്ഷകള്‍ ലഭിച്ചിരുന്നു. സൗദിയില്‍ ഇന്‍ഷുറന്‍സ്, ബ്രോക്കറേജ്, കണ്‍സള്‍ട്ടിംഗ്, മറ്റ് ഇന്‍ഷുറന്‍സ് പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ ലൈസന്‍സുള്ള കമ്പനികളുടെ എണ്ണം 220 ആയി ഉയര്‍ന്നിട്ടുണ്ട്. ഏഴ് പുതിയ ഇന്‍ഷുറന്‍സ് ടെക്‌നോളജി കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്. ആറ് വിദേശ കമ്പനികള്‍ക്ക് പ്രാഥമിക ലൈസന്‍സുകള്‍ നല്‍കി. ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ വിദേശ കമ്പനികള്‍ക്ക് അഞ്ച് അന്തിമ ലൈസന്‍സുകള്‍ അനുവദിച്ചു.
ഓരോ കമ്പനിയിലെയും ആരോഗ്യ, വാഹന ഇന്‍ഷുറന്‍സ് പോളിസികളുടെ എണ്ണത്തില്‍ പരാതികളുടെ അനുപാതം വ്യക്തമാക്കുന്ന നിലക്ക് ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രകടനവുമായി ബന്ധപ്പെട്ട സൂചകങ്ങള്‍ ഭാവിയില്‍ പ്രസിദ്ധീകരിക്കും. സേവന ഗുണനിലവാരം മെച്ചപ്പെടുത്താനും ഉപഭോക്തൃ സംതൃപ്തി കൈവരിക്കാനും കമ്പനികളെ പ്രോത്സാഹിപ്പിക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ഇത് ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുമെന്നും എന്‍ജിനീയര്‍ നാജി അല്‍തമീമി പറഞ്ഞു.
2025 ജനുവരി 16, വ്യാഴാഴ്‌ച
എയർ കേരളയുടെ ആഭ്യന്തര സർവീസ് ജൂൺമുതൽ ; ആദ്യസർവീസ് !!
നെടുമ്പാശേരി എയർ കേരള ജൂണിൽ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കും. കൊച്ചിയിൽനിന്നായിരിക്കും ആദ്യ സർവീസ്. കൊച്ചി വിമാനത്താവളമാണ് എയർ കേരളയുടെ ഹബ്ബ്. 76 സീറ്റുകളുള്ള വിമാനമായിരിക്കും സർവീസ് നടത്തുക. പാട്ടത്തിനെടുത്ത അഞ്ച് വിമാനങ്ങൾ ആദ്യഘട്ടത്തിൽ ഉണ്ടാകും. വിമാനങ്ങൾ ലഭ്യമാക്കാൻ ഐറിഷ് കമ്പനിയുമായി കരാർ ഒപ്പിട്ടു.
രണ്ടുവർഷത്തിനുള്ളിൽ 20 വിമാനങ്ങൾ സ്വന്തമാക്കുകയാണ് എയർ കേരളയുടെ ലക്ഷ്യം. വിമാനങ്ങൾ ലഭിക്കാനല്ല, പൈലറ്റുമാർക്കാണ് ദൗർലഭ്യമെന്ന് എയർ കേരള സാരഥികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ദക്ഷിണേന്ത്യയിലെ ചെറുനഗരങ്ങളിലേക്കുകൂടി പറന്നെത്തുകയാണ് ലക്ഷ്യം. ഏറ്റവും കുറഞ്ഞനിരക്കായിരിക്കും ഈടാക്കുകയെന്നും അധികൃതർ അറിയിച്ചു.
കൊച്ചി വിമാനത്താവളത്തിൽ നടന്ന ഹബ്ബ് പ്രഖ്യാപനച്ചടങ്ങിൽ മന്ത്രി പി രാജീവ് അധ്യക്ഷനായി. എംപിമാരായ ഹൈബി ഈഡൻ, ഹാരിസ് ബീരാൻ, അൻവർ സാദത്ത് എംഎൽഎ, സിയാൽ ഡയറക്ടർ ജി മനു, എയർ കേരള ചെയർമാൻ അഫി അഹമ്മദ്, വൈസ് ചെയർമാൻ അയൂബ് കല്ലട, സിഇഒ ഹരീഷ്‌കുട്ടി, ആഷിഖ് എന്നിവർ പങ്കെടുത്തു.
