വിദേശ രാജ്യങ്ങളിലേത് പോലെ, കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും യാത്രക്കാർക്കായി ഇ-ഗേറ്റ് (E-Gate) സൗകര്യം ഒരുക്കിയിരിക്കുന്നു.
ഇതോടെ, യാത്രക്കാർക്ക് വിമാനത്താവളത്തിൽ വരുമ്പോഴും പോകുമ്പോഴും ഇമിഗ്രേഷൻ നടപടികൾ ഇനി നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. ഈ സംവിധാനം ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പദ്ധതി (FTITTP) എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഇതിനായി ftittp.mha.gov.in ഈ ലിങ്ക് വഴി ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്ത ശേഷം
നടത്തുന്ന ആദ്യ യാത്രയിൽ ബയോമെട്രിക് വിവരങ്ങൾ നൽകുക. അതിനുശേഷം എല്ലാ യാത്രകളിലും ഇ-ഗേറ്റ് സൗകര്യം ഉപയോഗിക്കാവുന്നതാണ്.
എയർപോർട്ടിൽ വെച്ച് നേരിട്ടും രജിസ്റ്റർ ചെയ്യാവുന്നതാണ്.
(coutesy:- ഷാഹിദ് ബിൻ മുഹമ്മദ് ചെമ്മുക്കൻ)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ