യുഎ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനം ഇന്ന് മുതല്‍ അല്‍ഹിന്ദ് കേന്ദ്രങ്ങള്‍ വഴിയാകും. സുപ്രീംകോടതി നിർദേശപ്രകാരമാണ് തീരുമാനം.
എംബസിയും കോണ്‍സുലേറ്റും നേരിട്ട് അപേക്ഷ സ്വീകരിക്കുന്നത് ഇതോടെ നിർത്തിവെച്ചു. സേവനങ്ങള്‍ക്ക് അപ്പോയിന്റമെന്റ് എടുക്കാൻ പുതിയ വെബ്സൈറ്റും പ്രഖ്യാപിച്ചു.
യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങള്‍ക്ക് consularsevainuae.com എന്ന വെബ്സൈറ്റ് വഴിയാണ് ഇനി അപ്പോയന്റ്മെന്റ് എടുക്കേണ്ടത്. രാവിലെ 9 മുതല്‍ രാത്രി 9 വരെ അപ്പോയിന്റമെന്റ് എടുക്കാൻ സൗകര്യമുണ്ടാകും.
യു.എ.ഇയുടെ വിവിധ എമിറേറ്റുകളിലെ അല്‍ഹിന്ദ് ഗ്ലോബല്‍ കേന്ദ്രങ്ങള്‍ വഴിയാണ് സേവനങ്ങള്‍ക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനായി 16 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. അപ്പോയ്ന്റ്മെന്റ് സമയത്തിന് 15 മിനിറ്റ് മുൻപാണ് സേവനകേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുക. രാവിലെ എട്ടുമുതല്‍ വൈകുന്നേരം ആറുവരെ ഈ കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കാനാകും. തത്കാല്‍ പാസ്‌പോർട്ട്, നവജാത ശിശുക്കള്‍ക്കുള്ള പാസ്‌പോർട്ട്, 60 വയസ്സ് പിന്നിട്ടവർക്കുള്ള പാസ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് അപ്പോയ്ന്റ്‌മെന്റില്ലാതെ സേവനകേന്ദ്രങ്ങളില്‍ നേരിട്ടെത്താമെന്നും എംബസി അറിയിച്ചു.
