സയൻസ്, എൻജിനീയറിങ്, ടെക്നോളജി മേഖലകളിൽ കൂടുതൽ മിടുക്കർക്കായി യു.കെ. വിസ നടപടികൾ ഉദാരമാക്കുന്നു. യു.കെ.യിൽ ഇനി മുതൽ പോയന്റ് അധിഷ്ഠിത ഇമിഗ്രേഷൻ സിസ്റ്റമാണ് നടപ്പിൽ വരുക. യു.കെ.യിലെത്തുന്നവർക്ക് യു.കെ.യ്ക്ക് എന്ത് സംഭാവന ചെയ്യാൻ കഴിയും എന്ന് വിലയിരുത്തുന്ന പോയന്റ് അധിഷ്ഠിത വിസ സിസ്റ്റം പ്രഖ്യാപിച്ചു കഴിഞ്ഞു.
സയൻസ്, എൻജിനിയറിങ്, ടെക്നോളജി രംഗത്ത് പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്ക് വേഗത്തിൽ വിസ ലഭിക്കാനുതകുന്ന ഫാസ്റ്റ് ട്രാക്ക് സിസ്റ്റം നടപ്പാക്കും. ഈ മേഖലയിലെ വിദ്യാർഥികൾക്ക് ഗുണകരമാകും. സയൻസ് ബിരുദാനന്തര പഠനം കഴിഞ്ഞവർക്കും സാങ്കേതികമേഖലയിൽ പ്രവർത്തിക്കുന്നവർക്കും സഹായമാകും.
വിദ്യാർഥികൾക്ക്
ഇന്ത്യൻ വിദ്യാർഥികൾക്ക് ഗുണകരം. കാമ്പസിൽവെച്ചുതന്നെ യു.കെ. പഠനത്തിനും ഇമിഗ്രേഷനും ശ്രമിക്കാം. അവസാന വർഷ ബിരുദ/ബിരുദാനന്തര വിദ്യാർഥികൾക്ക് യു.കെ.യിൽ പഠനത്തിനോ/ തൊഴിലിനോ തയ്യാറെടുക്കാം.
ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ IELTS ഒൻപതിൽ ഏഴ് ബാൻഡോടെ പൂർത്തിയാക്കണം. അപേക്ഷയോടൊപ്പം സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ്, രണ്ട് റഫറൻസ് കത്തുകൾ, മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ വേണം. മത്സരപ്പരീക്ഷകളിലെ വിജയത്തിന് പ്രത്യേക മാർക്ക് ലഭിക്കും.
അഞ്ച് കാര്യങ്ങൾ
1. മിടുക്കരായ വിദ്യാർഥികൾക്ക് 'അസാമാന്യ പ്രതിഭ' (Exceptionally Talent) വിഭാഗത്തിൽ വിസയ്ക്ക് മുൻഗണ ലഭിക്കും. ഇവരുടെ ആശ്രിതർക്കുള്ള വിസയുടെ നിയന്ത്രണത്തെയും ഇനി മുതൽ ഒഴിവാക്കും. Tier-1 കാറ്റഗറിയിലാണ് 'അസാമാന്യ പ്രതിഭ' വിസ അനുവദിക്കുന്നത്.
2. യു.കെ.
യിലെത്തുന്നതിനുമുമ്പ് തൊഴിൽ ലഭിച്ചിരിക്കണമെന്ന നിബന്ധന ഇല്ലാതാകും.
3. മികച്ച കഴിവുള്ളവരെ യു.കെ. യിലേക്ക് ആകർഷിക്കും.
4. ഉദ്യോഗാർഥിയുടെ കഴിവ് അവർക്ക് യു.കെ.യിൽ ചെയ്യാവുന്ന കാര്യങ്ങൾ, ഗവേഷണ, അക്കാദമിക്ക് മികവ് എന്നിവ അടിസ്ഥാനത്തിലാണ് പോയന്റ് അധിഷ്ഠിത ഇമിഗ്രേഷൻ സിസ്റ്റം അനുവദിക്കുന്നത്
5. 2019-ൽ തന്നെ പുതുക്കിയ വിസ സിസ്റ്റം നടപ്പിലാക്കും.
ബ്രെക്സിറ്റ് നടപ്പാക്കുന്നതിന്റെ അനിശ്ചിതത്വം
നിലനിൽക്കുമ്പോഴും യു.കെ. ആഗോളതലത്തിലുള്ള മിടുക്കന്മാരെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. മികച്ച അവസരങ്ങളാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ