സഊദി അറേബ്യയിൽ പ്രവാസികളക്കം എല്ലാവരുടേയും മൊബൈൽ ഫോണിലേക്ക് ദിനേനവരുന്ന SMS മെസ്സേജ് ആണ് താഴെ കൊടുത്തിരിക്കുന്നത്, അതിങ്ങിനെ വായിക്കാം :
"നിങ്ങൾക്ക് covid 19 ന്റെ ഏതെങ്കിലും ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ, അടുത്തുള്ള സർക്കാർ ഹോസ്പിറ്റൽ അല്ലെങ്കിൽ സ്വകാര്യ ഹോസ്പിറ്റൽ എന്നിവയെ സമീപിക്കുക, ആവശ്യമായ medical care സൗജന്യമായി ലഭിക്കും. നിയമപരമായാണ് രാജ്യത്തു താമസിക്കു- ന്നതെന്ന് തെളിയിക്കാനാവശ്യമായ രേഖ-
കളൊന്നും തന്നെ നിങ്ങൾ ഹാജരാക്കേ- ണ്ടതില്ല, ഇവയൊന്നും ഇല്ലെങ്കിൽ പിഴയോ, മറ്റ് നിയമ നടപടികളോ നേരിടേണ്ടി വരില്ല" ഇത് ഇവിടെ പറയാൻ പ്രത്യേകമായൊരു കാരണമുണ്ട്. ഇന്നലെ വൈകുന്നേരം മനോരമ ന്യൂസിന്റെ കൗണ്ടർ പോയിന്റിൽ പങ്കെടുത്തുകൊണ്ട് കർമ്മ സമിതി അംഗം എന്ന ലേബലിൽ വന്ന Dr. ഇരുദയ രാജൻ പറയുന്നത് കേട്ടു, ഗൾഫ് രാജ്യങ്ങളിൽ കൊറോണ symptoms കണ്ട് ഹോസ്പി- റ്റലിൽ പോയാൽ ആദ്യം അവിടുത്തെ ലേബർ കാർഡ് കാണിച്ചു കൊടുക്കണം എങ്കിലേ പരിശോധിക്കുക പോലും ഉള്ളൂ എന്ന്! ആസ്റ്റർ ഹെൽത്ത് എം.ഡി Dr. ആസാദ് മൂപ്പനും ഈ കള്ളത്തരം കേട്ടു കൊണ്ടിരിക്കുന്നുണ്ടായിരുന്നു എന്നതാണ് വലിയ കോമഡി.
നമ്മുടെ ചാനൽ ചർച്ചകൾ ഇപ്പോൾ ഇങ്ങി- നെയൊക്കെയാണ്. അര വൈദ്യന്മാരും മുറി വൈദ്യന്മാരും സ്റ്റുഡിയോയിൽ ഇരുന്ന് തങ്ങൾക്ക് അറിയാത്ത കാര്യങ്ങളൊക്കെ വലിയ വായിൽ വിളിച്ചു പറയുന്ന അന്തി ചർച്ച എന്തൊരു പ്രഹസനമാണ്. നാട്ടിൽ ഇപ്പോൾ കാര്യങ്ങളൊക്കെ നന്നായി നട- ക്കുന്നത് കൊണ്ട് കൊറോണ റിപ്പോർറ്റി- ങ്ങിന് വാർത്താ മൂല്യമില്ല,അതാണിപ്പോൾ ഗൾഫിലെ കാര്യങ്ങൾ പെരുപ്പിച്ചു കൊഴു- പ്പിക്കുന്നത്.
അല്ലയോ വിദഗ്ധരെ, നിങ്ങൾ വിദഗ്ധർ ആയിരിക്കാം പക്ഷെ ഗൾഫിലെ കാര്യം പറയാണുള്ള പ്രാഥമിക അറിവ് പോലും നിങ്ങൾക്കില്ല. ആരെങ്കിലും പറയുന്നത് കേട്ട് ചാനൽ ചർച്ചയിൽ വിഡ്ഢിത്തം വിളമ്പുന്ന നിങ്ങളൊക്കെ ഇരുട്ടിൽ പൂച്ചയെ തപ്പുന്ന അവിദഗ്ദ തപ്പുകാർ മാത്രമാണ്. മാത്രമല്ല പ്രവാസികൾക്ക് കട്ടപ്പാരയും..
عند شعورك بأعراض الإصابة بكورونا (ارتفاع حرارة،
ضيق تنفس أو كحة) توجّه إلى أقرب مستشفى حكومي أو خاص للعلاج مجانًا.
لايشترط إحضار الإقامة وليس هناك أي عقوبات على المخالفين للنظام.
وزارة الصحة
Dear resident,
If you start to show any COVID-19 symptoms (fever, shortness of breath, or cough) head to the nearest government or private hospital to receive the needed medical intervention free of charge, with no need to bring proof of legal residency (Iqama) and there will be no penalties or legal consequences for any violations.