കോവിഡ് വ്യാപനം അപകടമായ നിലയിലേക്ക് പോകുയാണെന്് സൂചനവന്നപ്പോള്‍ തന്നെ നാം ലോക്ഡൗണ്‍ ചെയ്തു. അത്് കോവിഡ് വ്യാപനം തടയാന്‍ നമുക്ക ശരിക്കും ഗുണം ചെയ്തു. എന്നാല്‍ അമേരിക്ക അങ്ങനെ ലോക്ഡൗണ്‍ ്െചയ്യാന്‍ കഴിയില്ല എന്നതാണ് വാസ്തവം. വാണിജ്യരംഗത്ത്് ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്തിനായി മത്സരിക്കുന്ന രാജ്യങ്ങളാണ് ചൈനയും അമേരിക്കയും. ഒന്നാസ്ഥാനത്തിനുവേണ്ടി നൂറുമീറ്റര്‍ മല്‍സരത്തില്‍ ഓടുന്ന രണ്ടുപേര്‍. അവരില്‍ ഒരാള്‍ വീണുപോയാന്‍ അപരന്‍ അടിച്ചുകയറും. ശക്തമായ വാണിജ്യയുദ്ധമാണ് അമേരിക്കയും ചൈനയും തമ്മില്‍ നടക്കുന്നത്. നമുക്ക് പൊളിറ്റിക്കലോ റീജിനല്‍ ആയ യുദ്ധങ്ങള്‍ ആണ് അറിയാവുന്നത്. പുതിയ ടെക്ക്നോളജി പുതിയ പ്രോഡക്റ്റ്. അതിലാണ് അവരുടെ മത്സരം. ചൈന റിക്കവര്‍ ചെയ്തുവന്ന സമയത്ത് അമേരിക്ക അടച്ചിട്ടാല്‍ അവര്‍ പിന്‍തള്ളപ്പെടും.
അമേരിക്ക ലോക് ഡൗണ്‍ ചെയ്യാത്തിന് പ്രധാന കാരണം ഈ രംഗത്തുള്ള മത്സരത്തില്‍ പിന്നോട്ട് പോകാതിരിക്കുന്നതിന് വേണ്ടിയാണെന്നതാണ് പരക്കെ അംഗീകരി്ക്കപ്പെട്ടിട്ടുള്ള വസ്തുത. ഫേസ് ബുക്ക്,വാട്‌സാപ്പ്, യൂട്യൂബ്, ഗൂഗിള്‍ തുടങ്ങി ലോക വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ആപ്ലിക്കേഷനുകളുടെയെല്ലാം ആസ്ഥാനം അമേരിക്കയാണ്. നമുക്ക് ഇതെല്ലാം കിട്ടുന്നത് അമേരിക്ക അടച്ചിടാത്തതിനാലാണ്. ആപ്പിള്‍, മൈക്രോസോഫ്റ്റ്്, ജനറല്‍ മോട്ടോര്‍സ്, എയര്‍ലൈനുകള്‍ നിര്‍മ്മിക്കുന്ന കമ്ബനികള്‍. അങ്ങനെ എണ്ണിയാല്‍ തീരാത്ത നൂറായിരം കമ്ബനികള്‍. അവരാണ് ലോകം നിയന്ത്രിക്കുന്നത്.
കാര്‍ വാങ്ങുന്നതു പോലല്ല വിമാനം വാങ്ങുന്ത്. അതിന്റെ സിസ്റ്റം ഓട്ടോമേറ്റഡ് ആണ്. എത്രയോ ആയിരം വിമാനങ്ങളുടെ സിസ്റ്റം അപ്ഡേഷന്‍ അമേരിക്കയിലാണ്. യുഎസ് ഒരു നിമിഷം അടച്ചിട്ടാല്‍ അവയൊക്കെ താറുമാറാവും. ഓണ്‍ലൈന്‍ ചികത്സാ സംവിധാനങ്ങളുടെ കാര്യത്തിലും അമേരിക്കന്‍ വിവര -സാങ്കേതിക വിദ്യയുടെ ഉപയോഗം ഒഴിച്ചുകൂടാനാവാത്തതാണ്. എത്രയോ ഓപ്പറേഷന്‍ തീയേറ്റില്‍ നടക്കുന്ന അപ്ഡേഷനുകളുടെ ഹെഡ് ഓഫസാണ്് ഈ രാജ്യം.
അതായത് നമ്മള്‍ അടിച്ചിട്ടപ്പോലെ അവിടം അടച്ചിടാനാവില്ല. അങ്ങനെ ചെയ്താല്‍ രാജ്യം മാത്രമല്ല ലോകം പോലും അടച്ചിട്ട അവസ്ഥയാവും. നമ്മള്‍ അങ്ങ് ഓഫാക്കിയപോലെ അമേരിക്ക ഓഫാക്കാന്‍ കഴിയില്ല. എന്നാല്‍ അവര്‍ പാര്‍ഷ്യല്‍ ലോക്ഡൗണ്‍ നടപ്പാക്കുന്നുണ്ട്. അത്യാവശ്യ സേവനങ്ങള്‍ ഒഴിച്ചുള്ളയെല്ലാം മാറ്റിവെക്കുന്നുണ്ട്. വീട്ടിലുരുന്നാണ് ഭൂരിഭാഗവും ജോലിചെയ്യുന്നത്.
[covid 19 ummer sent ]
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ