- Bahrain Vartha videos
- Australia, Canada migration?
- Exit re entry visa status checking IN KSA
- Jobs Norka
- Kuwait Pravasi
- Malaysian Visa and Work permit Checking
- Marunadanmalayali
- Mathrubhumi NRI News
- Ministry of Qatar [ Qatar govt. ] ?
- Norka Roots
- NRI American news
- NRI Europe News [ Malayalam ]
- Nri News
- Pravasi corner
- Pravasi Shabdam !
- Pravsi..? Any indian goods u need for gulf ?
- Qatar Dept. websites !
- Reporter pravasi news ?
- Saudi Govt. news
- Saudi govt. website.
- Tech news Malayalam
- UAE EMBASSY DELHI
2021, ഡിസംബർ 24, വെള്ളിയാഴ്ച
2021, ഡിസംബർ 23, വ്യാഴാഴ്‌ച
സ്പോക്കൺ അറബിക്. LEARNING VIDEOS. !!
ഉണ്ടായിരുന്നില്ല എന്ന് എങ്ങനെ അറബിയിൽ പറയാം. ഈ episod lesson 5 ൻ്റേ തുടർച്ചയാണ്.ആദ്യമായി വീഡിയോ കാണുന്നവർ ദയവുചെയ്ത് lesson മൂന്ന് നാല് അഞ്ച് കാണാൻ ശ്രമിക്കുക. ലിങ്ക് താഴെ കൊടുക്കുന്നു
2021, നവംബർ 7, ഞായറാഴ്‌ച
വാക്സിന്‍ സര്‍ട്ടിഫിക്കറ്റുള്ള ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കി ബഹ്റൈന്‍ ?
മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി.
ബഹ്‌റൈനിലെ പുതുക്കിയ യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം അംഗീകൃത കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് രാജ്യത്ത് എത്തുമ്പോള്‍ ക്വാറന്റീന്‍ ആവശ്യമില്ല.
ഇതനുസരിച്ച് കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കി.
ലോകാരോഗ്യ സംഘടനയോ ബഹ്‌റൈനോ അംഗീകരിച്ച വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമായി വരുന്ന യാത്രക്കാര്‍ക്ക് ബഹ്‌റൈനിലെത്തുമ്പോള്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.
വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ക്യു ആര്‍ കോഡ് നിര്‍ബന്ധമാണ്. ഇത്തരത്തില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമായി ബഹ്‌റൈനിലേക്ക് പോകുന്നവര്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള ആര്‍ടി പിസിആര്‍ പരിശോധനയും ആവശ്യമില്ല.
2021, ഒക്‌ടോബർ 31, ഞായറാഴ്‌ച
കൊവാക്സിൻ എടുത്തവർക്ക് ഇനി ഒമാനിലേക്ക് മടങ്ങാം ?
കൊവാക്സിനെടുത്തതിനെതുടർന്ന് ഒമാനിലേക്ക് മടങ്ങാൻ കഴിയാതെ പ്രയാസത്തിലായിരുന്ന നിരവധി പ്രവാസികൾക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം
മസ്‍കത്ത്: ഒമാൻ അംഗീകൃത വാക്സിൻ പട്ടികയിൽ കൊവാക്സിനെയും ഉൾപ്പെടുത്തിയതായി ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു. കൊവാക്‌സിന്‍ രണ്ട് ഡോസെടുത്ത ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനി ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഒമാന്‍ ഭരണകൂടം അറിയിച്ചു.
ഇതോടെ കുറഞ്ഞത് 14 ദിവസം മുമ്പെങ്കിലും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച എല്ലാ ഇന്ത്യകാർക്കും ക്വാറൻറൈൻ ഇല്ലാതെ ഒമാനിൽ എത്താൻ കഴിയും.
കൊവാക്സിനെടുത്തതിനെ തുടർന്ന് ഒമാനിലേക്ക് മടങ്ങാൻ കഴിയാതെ പ്രയാസത്തിലായിരുന്ന നിരവധി പ്രവാസികൾക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. യാത്രക്ക് മുമ്പുള്ള ആർടിപിസിആർ ടെസ്റ്റുകളും മറ്റ് അനുബന്ധ വ്യവസ്ഥകളും യാത്രക്കാർക്ക് ബാധകമായിരിക്കും.
2021, ഒക്‌ടോബർ 18, തിങ്കളാഴ്‌ച
ബിനാമി ബിസ്സിനെസിൽ സൗദിയുടെ നിലപാടുകളെ കുറിച്ചും ?
സാജിയ ലൈസൻസിനെ കുറിച്ചും # ബിനാമി ബിസ്സിനെസിൽ സൗദിയുടെ നിലപാടുകളെ കുറിച്ചും # എങ്ങിനെ ബിസിനെസ്സ് സ്വന്തം പേരിൽ ആക്കാം എന്നതിനെ കുറിച്ചും നിങ്ങൾക്കുണ്ടാകുന്ന എല്ലാവിധ സംശയ നിവാരണത്തിനും ഈ വരുന്ന വെള്ളിയാഴ്ച (13/08/21) സമയം: 4 pm to 6 pm നിങ്ങളോട് സംസാരിക്കുന്നത് സൗദി ബിസിനസ് consultant നജീബ് മുസ്ലിയാകത്ത് കൂടാതെ ഇപ്പോൾ സാഗിയ കരസ്ഥമാക്കിയ ആളുകളുടെ അഭിപ്രായ ,നിർദ്ദേശ, ഉപദേശങ്ങളും മീറ്റിംഗിൽ ഉണ്ടായിരിക്കുന്നതാണ്.. സൗദിയിൽ ബിസിനസ് ചെയ്യുന്ന ....ഇനി ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഇത് ഉപകാരമായിരിക്കും ഈ മെസ്സേജ് മാക്സിമം ഷെയർ ചെയ്യുക.ആർക്കെങ്കിലും ഉപകാരപ്പെടട്ടെ.....
2021, സെപ്റ്റംബർ 27, തിങ്കളാഴ്‌ച
ഒമാൻ: അൽ ശബാബ് റൗണ്ട്എബൗട്ട് എക്സിറ്റ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി !!
ഒമാൻ: അൽ ശബാബ് റൗണ്ട്എബൗട്ട് എക്സിറ്റ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി.
അൽ ഖൗദിലെ അൽ ശബാബ് റൗണ്ട്എബൗട്ട് എക്സിറ്റ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു. സെപ്റ്റംബർ 25-ന് വൈകീട്ടാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
അൽ ഖൗദിൽ അൽ ശബാബ് സ്ട്രീറ്റിൽ നിന്ന് അൽ ബറാകത്ത് സ്ട്രീറ്റിലേക്ക് യാത്ര ചെയ്യുന്നതിനുള്ള എക്സിറ്റാണ് ഇത്തരത്തിൽ അടച്ചിടുന്നത്. സെപ്റ്റംബർ 25 മുതൽ ഈ തീരുമാനം നടപ്പിലാക്കിയതായും, ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ തീരുമാനം തുടരുമെന്നും മുൻസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.
ഈ മേഖലയിലെ ട്രാഫിക് തിരക്ക് ഒഴിവാക്കുന്നത് സംബന്ധിച്ച പഠനങ്ങൾക്കായാണ് ഈ റൗണ്ട്എബൗട്ട് എക്സിറ്റ് അടച്ചിടുന്നത്.
ഖത്തറിലെ യാത്രാ മാര്‍ഗങ്ങളെല്ലാം ഒറ്റ ഫ്രെയിമില്‍, 'സില'യുമായി ഗതാഗത മന്ത്രാലയം. ?
ഖത്തറിനകത്തെ മുഴുവന്‍ യാത്രാ മാര്‍ഗങ്ങളും ഒറ്റ നെറ്റ്വര്‍ക്കിലേക്ക് ബന്ധിപ്പിച്ച് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ പുതിയ ഡിജിറ്റല്‍ സംവിധാനമാണ് 'സില'. മൊബൈല്‍ ആപ്പും വെബ്സൈറ്റുമെല്ലാം കൂടിയതാണ് സില നെറ്റ്വര്‍ക്ക്. ദോഹ മെട്രോ, മുവാസലാത്ത് ബസ്, കര്‍വ ടാക്സി, ട്രാം തുടങ്ങി സര്‍വീസുകളെല്ലാം സില വഴി ആളുകള്‍ക്ക് ഉപയോഗിക്കാം. ഖത്തര്‍ റെയില്‍വെയ്സ്, മുവാസലാത്ത്, ഖത്തര്‍ ഫൌണ്ടേഷന്‍, മുഷൈരിബ് പ്രോപ്പര്‍ട്ടീസ് തുടങ്ങി വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പുതിയ നെറ്റ്വര്‍ക്ക് ആവിഷ്കരിച്ചിരിക്കുന്നത്. അടുത്തയാഴ്ച്ചയോടെ സിലയുടെ ആപ്പ് പുറത്തിറങ്ങും. ഖത്തറില്‍ യാത്രക്കാരന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏറ്റവും വേഗത്തിലും എളുപ്പത്തിലും എത്താനുതകുന്ന മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാന്‍ സില ആപ്പ് നിങ്ങളെ സഹായിക്കും. യാത്രക്കാരന് ഏറ്റവുമടുത്ത് ലഭ്യമാകുന്ന പൊതുയാത്രാ സംവിധാനങ്ങള്‍ അതായത് ഏറ്റവുമടുത്തുള്ള മെട്രോ സ്റ്റേഷന്‍, ബസ് സ്റ്റോപ്പ്, മെട്രോ ട്രെയിന്‍ ടൈം ടേബിള്‍, ബസ് സമയം, എളുപ്പത്തിലുള്ള റൂട്ടുകള്‍ തുടങ്ങിയവയെല്ലാം ആപ്പ് വഴി കണ്ടെത്താം.
സില എന്ന അറബി പദത്തിന്‍റെ അര്‍ത്ഥം ബന്ധിപ്പിക്കുന്നത് എന്നാണ്. ജനങ്ങളുടെ ജോലി, കുടുംബം, സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ തമ്മില്‍ ബന്ധിപ്പിക്കാന്‍ സ്മാര്‍ട്ടും സ്ഥിരതയോടെയുമുള്ള യാത്രാ മാര്‍ഗങ്ങളൊരുക്കുകയാണ് സിലയുടെ ലക്ഷ്യമെന്ന് MOTC സാങ്കേതിക വിഭാഗം ഡയറക്ടര്‍ ശൈഖ് മുഹമ്മദ് ബിന്‍ ഖാലിദ് അല്‍ത്താനി പറഞ്ഞു. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ മുഴുവന്‍ സര്‍വീസുകള്‍ക്കുമുള്ള പണമടച്ച് ടിക്കറ്റെടുക്കാന്‍ കഴിയുന്ന സേവനവും സില വഴി ലഭ്യമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
2021, സെപ്റ്റംബർ 19, ഞായറാഴ്‌ച
ഗ്രീൻ വിസ, ഫ്രീലാൻസ് വിസ പദ്ധതികളുമായി യു.എ.ഇ ?
♦️വിസാ കാലാവധി കഴിഞ്ഞാൽ 90 മുതൽ 180 ദിവസം വരെ വിസ പുതുക്കാൻ സമയം ലഭിക്കുമെന്ന മെച്ചം കൂടിയുണ്ട്.
♦️യുഎഇയില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ഗ്രേസ് പീരീയഡ് നീട്ടി.
ഗ്രീൻ വിസ, ഫ്രീലാൻസ് വിസ പദ്ധതികളുമായി യു.എ.ഇ. യു.എ.ഇയുടെ അമ്പതാം വാർഷികാഘോഷ ഭാഗമായാണ് പുതിയ വിസകൾ ഉൾപ്പെടെ 50 പുതിയ പദ്ധതികളുടെ പ്രഖ്യാപനം.
വാർത്താ സമ്മേളനത്തിൽ വിദേശ വാണിജ്യ സഹമന്ത്രി ഡോ. താനി അൽ സുവൈദിയാണ് പ്രഖ്യാപനം നടത്തിയത്.
നിക്ഷേപകർ, വ്യവസായ വാണിജ്യ സംരംഭകർ, മറ്റ് പ്രത്യേക വൈദഗ്ധ്യമുള്ള സംരംഭകർ എന്നിവർക്കാണ് ഗ്രീൻ വിസ അനുവദിക്കുക. ഗ്രീന്‍ വിസയുള്ളവര്‍ക്ക് അവരുടെ രക്ഷിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനൊപ്പം 25 വയസാകുന്നതുവരെ ആണ്‍മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാം.
നിലവില്‍ 18 വയസ്സുവരെയാണ് ആണ്‍കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നത്. വിസാ കാലാവധി കഴിഞ്ഞാൽ 90 മുതൽ 180 ദിവസം വരെ വിസ പുതുക്കാൻ സമയം ലഭിക്കുമെന്ന മെച്ചം കൂടിയുണ്ട്.
അതേസമയം സ്വതന്ത്ര ബിസിനസ് ചെയ്യുന്ന ഉടമകൾക്കും, സ്വയം തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഫ്രീലാൻസ് വിസ അനുവദിക്കും.
വ്യവസായ മേഖലയുടെ വികാസം ലക്ഷ്യമിട്ട് എമിറേറ്റ്സ് ഡെവലപ്മെന്റ് ബാങ്കിന് 5 ബില്യൺ ദിർഹത്തിന്റെ നിക്ഷേപം അനുവദിച്ചു. യു.എ.ഇ പൗരന്മാർക്ക് പ്രോജക്ടുകളെ പിന്തുണയ്ക്കുന്നതിന് എമിറേറ്റ്സ് ഡെവലപ്മെന്റ് ബാങ്കിൽ നിന്ന് 1.36 ബില്യൺ ഡോളർ അനുവദിക്കും.
പ്രതിവർഷം 40 ബില്യൺ ദിർഹത്തിന്റെ മൂല്യമുള്ള 8 ആഗോള വിപണികളിൽ ആഗോള സാമ്പത്തിക കരാറിനും തുടക്കം കുറിക്കും. ടെക് ഡ്രൈവ് പദ്ധതിക്കായി മൊത്തം 5 ബില്യൺ ദിർഹം അനുവദിക്കും.
550 ബില്യൺ ദിർഹത്തിന്റെ നിക്ഷേപം ആകർഷിക്കുന്നതിനായി അടുത്ത വർഷം ആദ്യം ആഗോള നിക്ഷേപ ഉച്ചകോടി നടത്താനും യു.എ.ഇ തീരുമാനിച്ചു.
2021, സെപ്റ്റംബർ 13, തിങ്കളാഴ്‌ച
സൗദി: യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ റെസിഡൻസി വിസ കാലാവധി നവംബർ 30 വരെ നീട്ടി.
രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ റെസിഡൻസി പെർമിറ്റ് കാലാവധി 2021 നവംബർ 30 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) അറിയിച്ചു. സെപ്റ്റംബർ 10-ന് രാത്രിയാണ് ജവാസത്ത് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.സൗദിയിലേക്ക് യാത്രാവിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ ഇഖാമ (റെസിഡൻസി പെർമിറ്റുകൾ), എക്സിറ്റ് വിസ, റീ-എൻട്രി വിസ മുതലായവയുടെ കാലാവധി നവംബർ 30 വരെ സൗജന്യമായി നീട്ടിയതായാണ് ജവാസത്ത് അറിയിച്ചിട്ടുള്ളത്. ഇതിനു പുറമെ നിലവിൽ സൗദിയ്ക്ക് പുറത്തുള്ള വിസിറ്റ് വിസകളുടെ കാലാവധിയും നവംബർ 30 വരെ നീട്ടിയിട്ടുണ്ട്.
ഇത്തരം വിസകൾ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജവാസത്ത് സ്വയമേവ ആരംഭിച്ചതായും ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വിസകളുടെ കാലാവധി നീട്ടുന്നതിനുള്ള നടപടികൾ നാഷണൽ ഇൻഫർമേഷൻ സെന്ററുമായി ചേർന്ന് ജവാസത്ത് സ്വയമേവ നടപ്പിലാക്കുന്നതാണ്.
രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും നിലവിലെ സാഹചര്യങ്ങളിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളിൽ സഹായം നൽകുന്നതിനായാണ് സൗദി രാജാവ് കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് ഇത്തരം ഒരു ഉത്തരവ് പുറത്തിറക്കിയത്. നേരത്തെ ഇത്തരം വിസകളുടെ കാലാവധി 2021 സെപ്റ്റംബർ 30 വരെ ജവാസത്ത് സൗജന്യമായി നീട്ടി നൽകിയിരുന്നു.
ദുബൈ എക്‌സ്‌പോയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് 'സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ട്'. ?
ബൈ എക്‌സ്‌പോ 2020ല്‍ പങ്കെടുക്കാനെത്തി മടങ്ങുന്നവര്‍ക്ക് 'സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ട്'. പാസ്‌പോര്‍ട്ടിന്റെ മാതൃകയിലുള്ള 50 പേജ് ബുക്ക്‌ലെറ്റാണ് എക്‌സ്‌പോയുടെ സംഘാടകര്‍ വ്യാഴാഴ്ച പുറത്തിറക്കിയത്. സന്ദര്‍ശിക്കുന്ന പവലിയനുകളുടെ സീലുകള്‍ ഈ ബുക്ക്‌ലെറ്റില്‍ പതിക്കും.
20 ദിര്‍ഹം വിലവരുന്ന പാസ്‌പോര്‍ട്ട് എക്‌സ്‌പോ വേദിക്ക് ചുറ്റുമുള്ള സ്‌റ്റോറുകളിലും ലഭ്യമാണ്. 1967ലെ വേള്‍ഡ് എക്‌സ്‌പോ മുതലാണ് പാസ്‌പോര്‍ട്ട് നല്‍കാന്‍ തുടങ്ങിയത്. ആറു മാസത്തെ എക്‌സ്‌പോയില്‍ ഏതൊക്കെ പവലിയനുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പാസ്‌പോര്‍ട്ട് നോക്കി മനസ്സിലാക്കാം. മഞ്ഞനിറത്തില്‍ ആകര്‍ഷകമായ രീതിയില്‍ പുറത്തിറക്കിയ ഈ പാസ്‌പോര്‍ട്ടില്‍ ഏകീകൃത നമ്പര്‍, വ്യക്തിയുടെ ഫോട്ടോ, വിവരങ്ങള്‍ എന്നിവ ഉണ്ടാകും. യുഎഇയുടെ 50-ാം വാര്‍ഷികം പ്രമാണിച്ച് രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന് പാസ്‌പോര്‍ട്ടില്‍ ആദരമര്‍പ്പിക്കുന്നുണ്ട്.
2021, ഓഗസ്റ്റ് 31, ചൊവ്വാഴ്ച
ദുബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്.
♦️തൊഴില്‍ വിസ, ഷോര്‍ട്ട് സ്റ്റേ / ലോങ് സ്റ്റേ വിസകള്‍, വിസിറ്റ് വിസ, താമസ വിസ, പുതിയതായി ഇഷ്യൂ ചെയ്‍ത വിസകള്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തിലുമുള്ള വിസകളുള്ളവര്‍ക്ക് ദുബൈയിലേക്ക് യാത്ര ചെയ്യാമെന്നാണ് വിമാനക്കമ്പനികളുടെ അറിയിപ്പില്‍ പറയുന്നത്.
♦️സാധുതയുള്ള താമസ വിസയുള്ളവര്‍ ഫെഡറല്‍ അതിരോറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെയോ (ഐ.സി.എ) അല്ലെങ്കില്‍ ജി.ഡി.ആര്‍.എഫ്.എയുടെയോ വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‍ത് അനുമതി നേടണം.
♦️വിമാനം പുറപ്പെടുന്ന സമയത്തിന് 48 മണിക്കൂനകം സാമ്പിള്‍ ശേഖരിച്ച് നടത്തിയ ആര്‍.ടി.പി.സി.ആര്‍ കൊവിഡ് പരിശോധനാ ഫലം ഹാജരാക്കണം. പരിശോധനാ ഫലം അംഗീകൃത പരിശോധനാ കേന്ദ്രത്തില്‍ നിന്നുള്ളതായിരിക്കുകയും അതില്‍ ക്യൂ.ആര്‍ കോഡ് ഉണ്ടായിരിക്കുകയും വേണം.
♦️യാത്ര പുറപ്പെടുന്ന വിമാനത്താവളത്തില്‍ വെച്ച്, വിമാനം പുറപ്പെടുന്നതിന് ആറ് മണിക്കൂറിനിടെ നടത്തിയ റാപ്പിഡ് കൊവിഡ് പരിശോധനാ ഫലവും ഹാജരാക്കണം. ഈ പരിശോധനാ ഫലത്തിലും ക്യൂ.ആര്‍ കോഡ് ഉണ്ടായിരിക്കണം.
♦️എല്ലാത്തരം വിസകളുള്ളവര്‍ക്കും ദുബൈയിലേക്ക് യാത്ര ചെയ്യാമെന്ന് വിവിധ വിമാനക്കമ്പനികള്‍ ചൊവ്വാഴ്‍ച പുറത്തിറക്കിയ അറിയിപ്പുകളില്‍ വ്യക്തമാക്കുന്നു.
♦️ഓഗസ്റ്റ് 30 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും ദുബൈയിലേക്ക് പ്രവേശന അനുമതി നല്‍കിയ സാഹചര്യത്തിലാണ് വിമാനക്കമ്പനികള്‍ പുതിയ നിര്‍ദേശങ്ങള്‍ നല്‍കുന്നത്.
♦️അതേസമയം ഇന്ത്യയില്‍ നിന്ന് സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തിയ യാത്രക്കാരോട് കൊവിഡ് വാക്സിനേഷന്‍ സംബന്ധിച്ച രേഖകളൊന്നും അധികൃതര്‍ ആവശ്യപ്പെട്ടില്ലെന്ന് യാത്രക്കാരില്‍ ചിലര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
♦️ദുബൈ യാത്രക്കാര്‍ക്ക് മൂന്ന് നിബന്ധനകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നത്.
2021, ഓഗസ്റ്റ് 29, ഞായറാഴ്‌ച
സൗദിയിൽ ആഗസ്റ്റ് 29 മുതൽ സ്കൂളുകൾ തുറക്കുന്നു; ഒരുക്കങ്ങൾക്കായി അധ്യാപകരെത്തി !!
ജിദ്ദ: സൗദിയിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഇൻറർ മീഡിയറ്റ്, സെക്കൻഡറി സ്കൂളിൽ അധ്യാപകർ ഇന്നലെ മുതൽ എത്തി തുടങ്ങി. കോവിഡിനെ തുടർന്ന് ഒന്നര വർഷത്തോളം അടച്ചിട്ട സ്കൂളുകൾ ആഗസ്റ്റ് 29 ഞായറാഴ്‌ച മുതൽ തുറക്കാൻ പോകുന്നതിന്റെ മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാനാണ് ഒരാഴ്ച മുമ്പ് അധ്യാപകർ സ്കൂളുകളിലെത്തിയത്. ആഗസ്റ്റ് 22 ഞായറാഴ്‌ച മുതൽ അധ്യാപകർ സ്കൂളുകളിൽ ഹാജരാകണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചിരുന്നു.
ചില സ്കൂളിൽ അധ്യാപകരെ പൂക്കളും ഉപഹാരങ്ങളും നൽകിയാണ് സ്വീകരിച്ചത്. കർശനമായ ആരോഗ്യ മുൻകരുതലുകൾക്കിടയിലാണ് സ്കൂളുകൾ തുറക്കാൻ ഒരുങ്ങുന്നത്. രാജ്യത്തെ മുഴുവൻ മേഖലയിലെയും സർവകലാശാലകൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇൻറർ മീഡിയറ്റ്, സെക്കന്ററി സ്കൂളുകൾ എന്നിവിടങ്ങളിൽ നടപ്പിലാക്കേണ്ട പ്രോട്ടോക്കോളുകൾ സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം വിദ്യാഭ്യസ മന്ത്രി പുറപ്പെടുവിച്ചിരുന്നു.
സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷത്തിൽ സ്കൂളുകൾ തുറക്കുന്നതിനു വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയ വക്താവ് ഇബ്തിസാം ശഹ്രി പറഞ്ഞു. മാസ്കുകൾ, തെർമൽ കാമറകൾ തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്. ജീവനക്കാരുടെയും അധ്യാപകരുടെയും തിരിച്ചുവരവ് സുരക്ഷിതമാക്കാൻ ആരോഗ്യമന്ത്രാലയവും പൊതു ആരോഗ്യ അതോറിറ്റി (വിഖായ) യുമായി പൂർണമായ സഹകരണമുണ്ടെന്നും വിദ്യാഭ്യസ മന്ത്രാലയ വക്താവ് പറഞ്ഞു.
ജീവനക്കാർ, അധ്യാപകർ, 12 വയസ്സിൽ കൂടുതലുള്ള വിദ്യാർഥികൾ എന്നിവർക്ക് സ്കൂളുകളിൽ ഹാജരാകുന്നതിന് രണ്ട് ഡോസ് വാക്സിനെടുത്തിരിക്കണമെന്ന് നിബന്ധന നിശ്ചയിച്ചിട്ടുണ്ട്. വാക്സിനെടുക്കാത്തവരെ സ്ക്കൂളുകളിൽ പ്രവേശിപ്പിക്കുകയില്ല. അവരെ ഹാജരില്ലാത്തവരായി കണക്കാക്കുമെന്നും വക്താവ് പറഞ്ഞു.
കേരളത്തില്‍ നിന്ന് സൗദിയിലേക്ക് സര്‍വീസുകള്‍; ബുക്കിങ് ആരംഭിച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ?
കേരളത്തില്‍ നിന്ന് സൗദിയിലേക്ക് സര്‍വീസുകള്‍; ബുക്കിങ് ആരംഭിച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്.
ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ ബുക്കിങ് ആരംഭിച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇക്കാര്യം വ്യക്തമാക്കിയത്.
ബുധനാഴ്ചകളില്‍ കോഴിക്കോട് നിന്ന് റിയാദിലേക്കും വ്യാഴാഴ്ചകളില്‍ തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്കും സര്‍വീസുകള്‍ ഉണ്ടാകും.
കൊച്ചി-റിയാദ്-കണ്ണൂര്‍-കൊച്ചി സര്‍വീസുകള്‍ ശനിയാഴ്ചയും കൊച്ചി-റിയാദ് സര്‍വീസുകള്‍ തിങ്കളാഴ്ചയും ആയിരിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
വെള്ളിയാഴ്ചകളില്‍ കോഴിക്കോട്-ദമ്മാം-മംഗളൂരു-കോഴിക്കോട്, ഞായറാഴ്ചകളില്‍ തിരുവനന്തപുരം-ദമ്മാം, ചൊവ്വാഴ്ചകളില്‍ കൊച്ചി-ദമ്മാം എന്നീ റൂട്ടുകളിലേക്കുള്ള വിമാനങ്ങളും സര്‍വീസ് നടത്തും. ഇന്ത്യയില്‍ നിന്ന് റിയാദിലേക്കും, ദമ്മാമിലേക്കുമുള്ള സര്‍വീസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
ഇഖാമ ഉടമകള്‍, സാധുതയുള്ള എക്‌സിറ്റ് റീ എന്‍ട്രി വിസയുള്ളവര്‍ എന്നിവര്‍ക്കാണ് പ്രവേശനാനുമതിയുള്ളത്. ഇവര്‍ സൗദിയില്‍ നിന്ന് കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും എടുത്തവരാകണം എന്ന നിബന്ധനയും നിലവിലുണ്ട്.
Tourist visa holders can also travel to the UAE; Permission including Indians.
Visitors from all countries are allowed to travel to the UAE. Those who have received two doses of Kovid Wax approved by the World Health Organization are allowed to enter the UAE on a tourist visa.
This is stated in a statement issued jointly by the Federal Authority for Identity and Citizenship (ICA) and the National Emergency Crisis and Disaster Management Authority. The new decision will take effect on August 30.
This applies to visitor visas from countries that have previously banned travel to the UAE, officials said on Saturday. With this, travelers from all over India who have been vaccinated can apply for a tourist visa.
Those traveling to the country on a visitor visa must undergo a Rapid PCR test upon arrival at the airport. Vaccination certificates can be registered through the ICA website and the Al Hussein app.
For those who do not receive the vaccine in the banned countries, the existing rules will remain unchanged.
ടൂറിസ്റ്റ് വിസക്കാര്‍ക്കും യുഎഇയിലേക്ക് യാത്ര ചെയ്യാം; ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ അനുമതി.
എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദർശക വിസക്കാര്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി. ലോകാരോഗ്യ സംഘടന അംഗീകരിച്ച കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കാണ് ടൂറിസ്റ്റ് വിസയില്‍ യുഎഇയിലെത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്(ഐസിഎ), നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി എന്നിവ സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ തീരുമാന പ്രകാരം ഓഗസ്റ്റ് 30 മുതല്‍ പ്രാബല്യത്തില്‍ വരും.
യുഎഇയിലേക്ക് യാത്ര ചെയ്യുന്നതിന് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള സന്ദർശക വിസക്കാര്‍ക്കും ഇത് ബാധകമാണെന്ന് അധികൃതര്‍ ശനിയാഴ്ച അറിയിച്ചു. ഇതോടെ വാക്സിന്‍ സ്വീകരിച്ച, ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം.
സന്ദര്‍ശക വിസയില്‍ രാജ്യത്തേക്ക് യാത്ര ചെയ്യുന്നവര്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ റാപിഡ് പിസിആര്‍ ടെസ്റ്റിന് വിധേയമാകണം. ഐസിഎ വെബ്‌സൈറ്റ് വഴിയും അല്‍ ഹുസ്ന്‍ ആപ്പ് വഴിയും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യാം.
വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലെ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് നേരത്തെ നിലവിലുള്ള നിയമങ്ങള്‍ മാറ്റമില്ലാതെ തുടരും.
2021, ഓഗസ്റ്റ് 11, ബുധനാഴ്‌ച
ടെറസില്‍ പച്ചക്കറി കൃഷിചെയ്യുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ടെറസിന്‍റെ ബലവും നടാനുപയോഗിക്കുന്ന മിശ്രിതം തയ്യാറാക്കുന്ന രീതിയുമാണ്. വീടുപണിയുമ്പോള്‍തന്നെ ഇതിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ ശക്തമായ പില്ലറുകളും ബീമുകളും വാര്‍ത്ത് കൃഷിക്കായി ടെറസിന്‍റെ ബലം കൂട്ടാന്‍ കഴിയും. 20 കി.ഗ്രാം. നടീല്‍ മിശ്രിതം വീതം നിറച്ച 100 ചാക്കുകള്‍ ടെറസിന്‍റെ മുകളില്‍ വച്ചാല്‍ ടെറസിനു താങ്ങേണ്ടി വരുന്നത് രണ്ടു ടണ്‍ മണ്ണിന്‍റെ ഭാരമാണ്. ഇതിനു തക്ക ബലം മിക്ക പുതിയ വീടിന്‍റെ ടെറസുകള്‍ക്കുമുണ്ട്. ഒരു ചുവട്ടില്‍ മൂന്നു ലിറ്റര്‍ വെള്ളം ഒരു ദിവസം ഒഴിക്കുകകൂടി ചെയ്താല്‍ ടെറസ് ചുമക്കേണ്ട ഭാരം 3 ടണ്ണോളം എത്തും. അതിനാല്‍ ചുവടെ ഭിത്തികളോ ബീമുകളോ വരുന്ന ഭാഗത്തു നിരയായി ചാക്കുകള്‍ അടുക്കുന്നതാണ് നല്ലത്. ഇതേ രീതിയില്‍ ഭിത്തികളും ബീമുകളും വരുന്ന ഭാഗത്തിന് മുകളിലായി ടെറസില്‍ രണ്ടു സിമന്‍റ് ഇഷ്ടികയുടെ ഉയരത്തില്‍ തടങ്ങള്‍ നിര്‍മ്മിച്ച് അതില്‍ നടീല്‍മിശ്രിതം നിറച്ചും കൃഷി ചെയ്യാവുന്നതാണ്. ഈ രീതിയിലാണ് കൃഷി ചെയ്യുന്നതെങ്കില്‍ വീടുപണിയുമ്പോള്‍തന്നെ ടെറസിനു വാര്‍ക്കയുടെ കനം കൂടുതല്‍ നല്‍കണം. കാരണം ചാക്കുകളില്‍ നിറയ്ക്കുന്നതിനേക്കാള്‍ നാലിരട്ടി വരെ നടീല്‍മിശ്രിതമാണ് ചെടിനടാന്‍ തയ്യാറാക്കുന്ന തടങ്ങളില്‍ കൊള്ളിക്കുന്നത്. എട്ടോ പത്തോ ടണ്‍ ഭാരം സ്ഥിരമായി ടെറസിനു മുകളില്‍ ഉള്ളതിനാല്‍ ടെറസിനു നല്ല ബലം ആവശ്യമാണ്.
പച്ചക്കറികൾ
പാവല്‍
കേരളത്തില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഒരു വെള്ളരിവര്‍ഗ്ഗ വിളയാണ് പാവല്‍. ചില പ്രദേശങ്ങളില്‍ കയ്പ എന്നും വിളിപ്പേരുണ്ട്. ഇന്ത്യയുടെ സ്വന്തം പച്ചക്കറിവിളയായ പാവലിന് വര്‍ദ്ധിച്ച പോഷകമൂല്യത്തോടൊപ്പം ഔഷധഗുണങ്ങളുമുണ്ട്. പ്രമേഹത്തിനു മുതല്‍ ആസ്ത്മ, വിളര്‍ച്ച എന്നിവയ്ക്ക് എതിരായും പാവല്‍ ഉപയോഗിക്കപ്പെടുന്നു. നനയ്ക്കുന്നതിനുള്ള സൗകര്യമുണ്ടെങ്കില്‍ വര്‍ഷത്തില്‍ ഏതുസമയത്തും പാവല്‍ കൃഷി ചെയ്യാവുന്നതാണ്. എന്നിരുന്നാലും, ഏപ്രില്‍-മെയ്, ആഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളില്‍ നടുന്നവയ്ക്കാണ് കൂടുതല്‍ വിളവ് ലഭിക്കുന്നത്. ഈ സമയങ്ങളില്‍ തുടങ്ങുന്ന പാവല്‍കൃഷിയില്‍ കീട -രോഗ ശല്യവും താരതമ്യേന കുവായിട്ടാണ് കാണുന്നത്.
ഒരു സെന്‍റ് പാവല്‍ കൃഷിചെയ്യുന്നതിന് 25 ഗ്രാം വിത്ത് ആവശ്യമുണ്ട്. ഒരു സെന്‍റില്‍ 10 കുഴികള്‍ എടുക്കാവുന്നതാണ്. രണ്ടു ചെടികള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അഥവാ ആറടിയുടെ ഇടയകലം വേണം. ഒരു കുഴിയില്‍ നാലഞ്ച് വിത്തുകള്‍ നട്ട് വളര്‍ന്നുവരുമ്പോള്‍ ആരോഗ്യമുള്ള രണ്ടെണ്ണം മാത്രം നിലനിര്‍ത്തിയാല്‍ മതിയാകും. മൂന്നു സെന്‍റിമീറ്റര്‍ ആഴത്തിലാണ് വിത്തുകള്‍ നടേണ്ടത്.ചെടി നട്ട് 45 - 50 ദിവസത്തിനുള്ളില്‍ പൂവിടുന്ന പാവല്‍ 60 - 70 ദിവസത്തിനുള്ളില്‍ വിളവെടുപ്പിന് പാകമാകുന്നു. കൃത്യമായി പരിപാലിക്കുന്ന ചെടികളില്‍നിന്ന് 3-4 മാസം വരെ വിളവെടുക്കാവുന്നതാണ്.
ഗ്രോബാഗിൽ പച്ചകറി നടുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ ഗ്രോബാഗുകളിലായിരിക്കും മിക്കവരും പച്ചക്കറികള്‍ നടുന്നത്. ഇത്തരത്തില്‍ നടുമ്പോള്‍ നടീല്‍മിശ്രിതത്തിന് ഏറെ പ്രാധാന്യമുണ്ട്. നടീല്‍മിശ്രിതത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളുണ്ട്. ഒന്നാമത്തേത് ചെടിക്കു വേരുപിടിച്ചു വളരുന്നതിനാവശ്യമായ മണ്ണുണ്ടായിരിക്കണം. രണ്ടാമത്, മണ്ണിനടിയിലേക്ക് ചെറിയ തോതിലാണെങ്കിലും വായുസഞ്ചാരത്തിനുള്ള അവസരമുണ്ടായിരിക്കണം. മൂന്നാമത്തേത്, ഒരു വിത്ത് മുളച്ചിറങ്ങുമ്പോള്‍ അതിന്‍റെ വളര്‍ച്ചയ്ക്ക് ആവശ്യമായ മൂലകങ്ങള്‍ യഥേഷ്ടം ലഭിക്കണം.
ഈ മൂന്നു ഘടകങ്ങള്‍ കണക്കിലെടുത്തുള്ള ചേരുവകളാണ് നടീല്‍മിശ്രിതത്തിലുണ്ടാകേണ്ടത്. മേല്‍മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യ അളവിലെടുത്താണ് നടീല്‍മിശ്രിതം തയ്യാറാക്കുന്നത്. ചെടിക്കു വേരു പിടിക്കാനാണ് മണ്ണ് നല്‍കുന്നത്. ഏതു ചെടിയുടെയും വളര്‍ച്ചയ്ക്ക് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ മൂന്നു പ്രധാന മൂലകങ്ങളും നിരവധി ഉപമൂലകങ്ങളും ജൈവസാന്നിധ്യവും ആവശ്യമാണ്. അവ ആവശ്യമായ അളവില്‍ ആരോഗ്യമുള്ള മേല്‍മണ്ണിലുണ്ടാകും. ജൈവസാന്നിധ്യം ഉറപ്പാക്കുന്നത് മേല്‍മണ്ണിലുള്ള സൂക്ഷ്മജീവികളും മറ്റുമാണ്. ഇത്തരം മേല്‍മണ്ണ് തന്നെയായിരിക്കണം ബാഗുകളില്‍ നിറയ്ക്കുന്നതിനായി ശേഖരിക്കേണ്ടത്.
ആറ്റില്‍നിന്നും മറ്റും കിട്ടുന്ന നേര്‍മയേറിയ മണലാണ് മേല്‍മണ്ണിനൊപ്പം ചേര്‍ക്കേണ്ടത്. പഴകിയ ചകിരിച്ചോറ് ചേര്‍ത്താലും മണല്‍ ചേര്‍ക്കുന്ന അതേ പ്രയോജനം കിട്ടും. വേരിന്‍റെ സുഗമമായ സഞ്ചാരംപോലെതന്നെ പ്രധാനമാണ് നീര്‍വാര്‍ച്ചയും. ചെടികള്‍ വളരണമെങ്കില്‍ വെള്ളം വേണം. എന്നാല്‍, വെള്ളം കെട്ടിക്കിടക്കുകയുമരുത്. നല്ല മണ്ണാണെങ്കില്‍ വെള്ളം കെട്ടിക്കിടക്കാതെ ഒഴുകിപ്പോകുകയും അതിനുശേഷം ഈര്‍പ്പം നിലനില്‍ക്കുകയും ചെയ്യും.
ചെടിക്ക് തുടക്കത്തില്‍ വളര്‍ച്ചാസഹായികളായ മൂലകങ്ങള്‍ കിട്ടുന്നതിനാണ് ചാണകപ്പൊടി ചേര്‍ക്കുന്നത്. മണ്ണിനെ തറഞ്ഞു പോകാതെ സൂക്ഷിക്കാനും ചാണകപ്പൊടിക്കു കഴിയും. ചാണകപ്പൊടിക്കു പകരമായി മണ്ണിരക്കമ്പോസ്റ്റോ സാധാരണ കമ്പോസ്റ്റോ ഉപയോഗിച്ചാലും മതി. മണ്ണു കഴിഞ്ഞാല്‍ ചെടിയുടെ വളര്‍ച്ചയ്ക്ക് പ്രധാനമായി വേണ്ടത് ഈര്‍പ്പമാണ്. സ്ഥിരമായി രാത്രിയും പകലും നടീല്‍മാധ്യമത്തില്‍ നിന്ന് ഈര്‍പ്പം കിട്ടിക്കൊണ്ടിരിക്കണം. രാവലെയും വൈകുന്നേരവുമായി ഒരു ദിവസം മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും ഓരോ ചെടിയുടേയും ചുവട്ടില്‍ നല്‍കുന്നതാണ് നല്ലത്. വെയിലില്‍ വെള്ളം ആവയായി പോകുന്നതിനെ തടയാനാണ് ചെടിയുടെ ചുവട്ടില്‍ പുതയിടുന്നത്. ഇതിനായി മണ്ണില്‍ അഴുകിച്ചേരുന്ന ഏതുവസ്തുവും ഉപയോഗിക്കാം. പുതയിട്ടു സംരക്ഷിച്ച മണ്ണില്‍ സദാ ഈര്‍പ്പമുണ്ടാകും. അടുക്കളത്തോട്ടത്തിലെ പച്ചക്കറിച്ചെടികള്‍ക്ക് പുടയിടുന്നതിന് അടുക്കളയിലെ പാഴ്വസ്തുക്കള്‍മാത്രം മതി. പച്ചക്കറിനുറുക്കിന്‍റെ അവശിഷ്ടങ്ങള്‍, പഴങ്കഞ്ഞി, കുറുകിയ കഞ്ഞിവെള്ളം, ചായച്ചണ്ടി എന്നിവയൊക്കെ പുതയിടാന്‍ ഉപയോഗിക്കാം. ഇവകൊണ്ടു പുതയിടുമ്പോള്‍ മുകളിലായി കടലാസ് വിരിച്ചുകൊടുക്കുകയോ ഒന്നോ രണ്ടോ പിടി മണ്ണു തൂളി ഇടുകയോ ചെയ്താല്‍ പക്ഷികളും മറ്റും ചികഞ്ഞുകളയില്ല.
2021, ഓഗസ്റ്റ് 10, ചൊവ്വാഴ്ച
ഇന്ത്യയില്‍നിന്ന് കോവിഷീല്‍ഡ് എടുത്തവര്‍ക്ക് ദുബായിലേക്ക് മടങ്ങാം
ദുബായ്: ഇന്ത്യയിൽനിന്നു കോവിഷീൽഡ് വാക്സിൻ എടുത്തവർക്ക് ദുബായിയിലേക്ക് മടങ്ങാം.
ഫ്ളൈ ദുബായ് അധികൃതർ യു.എ.ഇയിലെ ട്രാവൽ ഏജൻസികളെ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യയിൽനിന്നു കോവിഷീൽഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം.
ഇതോടൊപ്പം യു.എ.ഇയിൽ നിന്നും വാക്സിൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കും മടങ്ങിവരാം.
അതേസമയം, വാക്സിൻ നില പോലും പരിഗണിക്കാതെ ഇന്ത്യയിൽനിന്നു ദുബായിലേക്ക് മടങ്ങാമെന്ന് വിസ്താര വിമാനക്കമ്പനി ഇന്ന് പുറത്തുവിട്ട അറിയിപ്പിലുണ്ട്.
48 മണിക്കൂറിനകമുള്ള കോവിഡ് ആർ.ടി.പി.സി.ആർ, റാപ്പിഡ് പരിശോധനാ ഫലം എന്നിവ ഉണ്ടായിരിക്കണമെന്നും വിസ്താര അറിയിക്കുന്നു.
ദുബായ് താമസവിസക്കാർക്ക് മാത്രമാണ് ഇളവ്.
2021, ജൂലൈ 22, വ്യാഴാഴ്‌ച
സൗദി പ്രവാസികളുടെ ഇഖാമ, റീ എൻട്രി, സന്ദർശക വിസ എന്നിവയുടെ കാലാവധി ആഗസ്റ്റ് 31 വരെ സൗജന്യമായി പുതുക്കും.
സൗദി പ്രവാസികളുടെ ഇഖാമ, റീ എൻട്രി, സന്ദർശക വിസ എന്നിവയുടെ കാലാവധി ആഗസ്റ്റ് 31 വരെ സൗജന്യമായി പുതുക്കും. ഇന്ത്യയടക്കം യാത്രാ വിലക്കുള്ള രാജ്യങ്ങളിലെ പ്രവാസികൾക്കാണ് ആനുകൂല്യം. നേരത്തെ ജൂലൈ 31 വരെ രേഖകൾ സൗജന്യമായി പുതുക്കിയിരുന്നു.
ജിദ്ദ: ഇന്ത്യ അടക്കം സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ-എൻട്രി, സന്ദർശന വിസ എന്നിവയുടെ കാലാവധി സൗജന്യമായി സ്വമേധയാ ആഗസ്റ്റ് 31 വരെ പുതുക്കുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ ഉത്തരവ് പ്രകാരം നേരത്തെ രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടിനൽകിയിരുന്നു. ഇതാണിപ്പോൾ അടുത്ത മാസം അവസാനം വരെ വീണ്ടും നീട്ടിനൽകുന്നത്.
യാത്രാ വിലക്ക് പ്രഖ്യാപിച്ച രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് തിരിച്ചെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികളുടെ രേഖകളാണ് പുതുക്കുക.
ഇവിടങ്ങളിലുള്ള സൗദി പ്രവാസികളുടെ കാലാവധി കഴിഞ്ഞ ഇഖാമ, എക്സിറ്റ് റീ-എൻട്രി വിസ, സന്ദർശക വിസയിൽ സൗദിയിലേക്ക് വരാനായി കാത്തിരിക്കുകയും നിലവിൽ അത്തരം സന്ദർശക വിസകളുടെ കാലാവധി അവസാനിക്കുകയും ചെയ്തവരുടെ വിസാ കാലാവധി എന്നിവയാണ് സൗജന്യമായി പുതുക്കുക.
കോവിഡ് മൂലം വിദേശത്തു മരണമടഞ്ഞ പ്രവാസിക സാമ്പത്തിക സഹായം
പ്രവാസി തണൽ പദ്ധതി
കോവിഡ് മൂലം വിദേശത്തും, സ്വദേശത്തും മരണമടഞ്ഞ പ്രവാസി മലയാളികളുടെ അവിവാഹിതരായ പെൺമക്കൾക്ക് 25,000 രൂപ ഒറ്റ തവണയായി സാമ്പത്തിക സഹായം നൽകുന്നു.
കോവിഡ് മൂലം മരണമടഞ്ഞ മടങ്ങി വന്ന പ്രവാസികളുടെ മക്കൾക്കും അപേക്ഷിക്കാം. മരണപ്പെട്ട പ്രവാസിയുടെ മകളായിരിക്കണം അപേക്ഷിക്കേണ്ടത്.
പ്രവാസി തണൽ പദ്ധതിയിൽ www.norkaroots.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ :1800 425 3939. മിസ്ഡ് കോൾ സേവനം വിദേശത്ത് നിന്നും : +91 8802 012345 📞
2021, ജൂലൈ 21, ബുധനാഴ്‌ച
മഴക്കാലത്ത് ഇരു ചക്ര വാഹനങ്ങൾ ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുക. !!
"മഴക്കാലമാണ്" മഴക്കാലത്ത് വാഹനങ്ങൾ ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങള്‍. കാരണം മഴക്കാലത്ത് ഇരുചക്രവാഹനങ്ങളാണ് ഏറ്റവും കൂടുതൽ അപകടത്തിലാകുന്നത്. മഴ മൂലമുള്ള അവ്യക്തമായ കാഴ്ച്ചയും വെള്ളക്കെട്ട് നിറഞ്ഞ റോഡും തന്നെയാണ് പ്രധാന വെല്ലുവിളി ഉയർത്തുന്നത്. ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.👇🏻
സ്ഥിരമായി പോകുന്ന റോഡാണെങ്കിലും വെള്ളക്കെട്ട് കണ്ടാൽ അതിൽ ഇറക്കാതിരിക്കുവാൻ ശ്രമിക്കുക. കാരണം റോഡിലെ കുഴികൾ കാണാൻ സാധിച്ചെന്ന് വരില്ല, വെള്ളക്കെട്ടിലെ കുഴികൾ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും.
മഴയത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ നിർബന്ധമായും ഹെൽമറ്റും റെയിൻ കോട്ടും ഉപയോഗിക്കണം. സാധിക്കുമെങ്കിൽ മഞ്ഞ,ഓറഞ്ച് അല്ലെങ്കിൽ വ്യത്യാസ്ഥനിറത്തിലുള്ള റെയിൻ കോട്ടുകൾ ഉപയോഗിക്കുക.
മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ പിന്നിലിരിക്കുന്ന ആളെക്കൊണ്ട് കുട ചൂടിച്ച് യാതൊരു കാരണവശാലും വാഹനം ഓടിക്കരുത്. അത് അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്. അത് പോലെ തന്നെയാണ് ടൂവീലറിൽ എപ്പോഴും ഒരു നല്ല പ്ലാസ്റ്റിക് കവര്‍ കരുതുക. മഴയത്ത് ഫോണും പേഴ്സുമൊക്കെ അതിലിട്ട് പോക്കറ്റില്‍ സൂക്ഷിക്കാനാവും.
നനഞ്ഞ പ്രതലത്തില്‍ ടൂവീലര്‍ സഡന്‍ ബ്രേക്ക് ചെയ്താല്‍ ടയര്‍ സ്കിഡ് ചെയ്ത് മറിയുമെന്ന് അറിയാമല്ലോ. അതുകൊണ്ടു തന്നെ മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായി ബ്രേക്ക് ചെയ്യാന്‍ വേണ്ട അകലം പാലിക്കുക. വലിയ വാഹനങ്ങളുടെ ടയറുകളില്‍ നിന്ന് തെറിച്ചു വരുന്ന ചെളിവെള്ളത്തെ ഒഴിവാക്കാനും അത് ഉപകരിക്കും. വളവുകള്‍ തിരിയുമ്പോള്‍ വേഗം നന്നേ കുറയ്ച്ച് വേണം തിരിയാൻ.
മഴയത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ടത് കാൽനടയാത്രക്കാരെയാണ്. മഴയത്ത് കാല്‍ നടക്കാർ അശ്രദ്ധമായി റോഡ് മുറിച്ച് കടക്കാന്‍ സാധ്യതയേറെയാണ്. അതിനാല്‍ റോഡിന്റെ ഇരുവശവും കൂടുതല്‍ ശ്രദ്ധിക്കുക.
മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ മറ്റു യാത്രക്കാരുടെ സുരക്ഷയെപ്പറ്റിയും കരുതലുണ്ടാകണം. ബ്രൈറ്റ് മോഡിലെ പ്രകാശം മഴത്തുള്ളികളാല്‍ പ്രതിഫലിച്ച് എതിരെ വരുന്നവരുടെ കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാക്കും. അതിനാല്‍ കഴിവതും ഡിം ലൈറ്റ് പരമാവധി ഉപയോഗിക്കുക. വലിയ വളവുകളെ സമീപിക്കുമ്പോഴും കയറ്റം കയറുമ്പോഴും എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൂചന നല്‍കാന്‍ ബ്രൈറ്റ് മോഡ് ഉപയോഗിക്കുക.
ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാറ്റൊരു കാര്യമാണ് വേഗത.റോഡിൽ ധാരാളം കുഴികളുണ്ട്.അത് കൊണ്ട് തന്നെ വേഗത കുറച്ച് വേണം പോകാൻ. വലിയ കുഴികളോ മൂടിയില്ലാത്ത മാന്‍ഹോളോ ഓടയോ ഒക്കെ വെള്ളത്തിനടിയില്‍ ഒളിഞ്ഞിരിക്കുന്നുണ്ടാവും. റോഡിലുള്ള മാര്‍ക്കിങ്ങുകള്‍ , മാന്‍ഹോള്‍ മൂടി, റെയില്‍ പാളം എന്നിവ മഴയത്ത് തെന്നലുള്ളതാകും. അവയ്ക്ക് മുകളിലൂടെ പോകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
ടൂവീലർ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ചെരിപ്പ് തന്നെയാണ്. ബാക്ക് സ്ട്രാപ്പുള്ള ചെരിപ്പ് ഇടുന്നതാണ് ഉത്തമം. ചെളിയിലെ മണലിലോ റബര്‍ ചെരിപ്പ് തെന്നാന്‍ ഇടയുണ്ട്. അതുമൂലം റൈഡറുടെ ബാലന്‍സ് തെറ്റി വണ്ടി മറിയാൻ സാധ്യതയുണ്ട്.
തർഹീൽ വഴി നാട്ടിലേക്ക് കയറ്റി വിട്ടവർക്ക് പിന്നീട് സൗദിയിലേക്ക് വരാൻ പറ്റുമോ ?
ജവാസാത്ത് വിശദീകരണം
ജിദ്ദ : തർഹീൽ (ഡിപ്പോർട്ടേഷൻ സെൻ്റർ) വഴി നാട്ടിലേക്ക് കയറ്റി വിട്ടവർക്ക് പിന്നീട് സൗദിയിലേക്ക് വരാൻ പറ്റുമോ എന്ന ചോദ്യത്തിനു സൗദി ജവാസാത്ത് മറുപടി നൽകി.
തർഹീൽ വഴി നാട്ടിലേക്ക് കയറ്റി വിട്ട വിദേശികൾക്ക് ഹജ്ജിനും ഉംറക്കും മാത്രമേ സൗദിയിലേക്ക് തിരികെ വരാൻ അനുമതിയുള്ളൂ എന്നാണു ജവാസാത്ത് മറുപടി നൽകിയത്.
സൗദിയിലെ നിരവധി വിദേശികൾ വിവിധ കാരണങ്ങൾ കൊണ്ട് തർഹീൽ വഴി ഫിംഗർ പ്രിൻ്റ് എടുത്ത് നാട്ടിലേക്ക് കയറ്റി അയക്കപ്പെട്ടവരായുണ്ട്.
ഇഖാമ, തൊഴിൽ നിയമ ലംഘനങ്ങളിൽ ഉൾപ്പെട്ട മലയാളികളടക്കമുള്ള നിരവധി വിദേശികളാണ് ഇത്തരത്തിൽ തർഹീൽ വഴി സൗദിയിൽ നിന്ന് നാടു കടത്തപ്പെട്ടിട്ടുള്ളത്.
ഇപ്പോൾ ബിനാമി ബിസിനസിൽ ഇടപെടുന്നവർക്കും മറ്റു ചില ഗുരുതര നിയമ ലംഘനങ്ങൾക്കുമെല്ലാം സൗദിയിലേക്ക് തിരികെ വരാനാകാത്ത വിധം വിലക്കേർപ്പെടുത്തുന്നുണ്ട്.
കടപ്പാട് ഗൾഫ് മലയാളം ന്യൂസ്
2021, ജൂൺ 28, തിങ്കളാഴ്‌ച
വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഇനി പാസ്‌പോര്‍ട്ട് നമ്പറും ചേര്‍ക്കാം ?
എങ്ങനെയെന്ന് അറിയാം...
ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇനിമുതൽ പാസ്പോർട്ടുമായി ബന്ധിപ്പിക്കാം. കേന്ദ്രസർക്കാരിന്റെ കോവിഡ് വാക്സിനേഷൻ പോർട്ടലായ കോവിൻ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയത്. ഇതോടെ വിദേശത്തേക്ക് യാത്ര തിരിക്കുന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പറും ചേർക്കാൻ സാധിക്കും.
പാസ്പോർട്ട് നമ്പർ എങ്ങനെ ചേർക്കാം:
1. cowin.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക
2. മുകളിലുള്ള Raise an Issue ടാബിൽ ക്ലിക്ക് ചെയ്ത ശേഷം പാസ്പോർട്ട് ഓപ്ഷൻ തിരഞ്ഞെടുക്കുക
3. പാസ്പോർട്ട് ബന്ധിപ്പിക്കേണ്ട അംഗത്തെ തിരഞ്ഞെടുത്ത് അവരുടെ പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക
4. സെക്കൻഡുകൾക്കകം പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തിയ പുതിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.
അഥവാ പാസ്പോർട്ടിലെ പേരും സർട്ടിഫിക്കറ്റിലെ പേരും വ്യത്യസ്തമാണെങ്കിൽ ഇതു തിരുത്താനുള്ള സൗകര്യവും വെബ്സൈറ്റിലുണ്ട്. നേരത്തെ ചെയ്തതിന് സമാനമായി Raise an Issue ടാബിൽ ക്ലിക്ക് ചെയ്ത് സർട്ടിഫിക്കറ്റ് കറക്ഷൻ ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം പേര് ശരിയാക്കാം. അതേസമയം ഒരുതവണ മാത്രമേ ഇതിനുള്ള സൗകര്യമുള്ളുവെന്നും നൽകുന്ന വിവരങ്ങൾ തെറ്റാതെ സൂക്ഷിക്കണമെന്നും ആരോഗ്യ സേതു ആപ്പ് അധികൃതർ ട്വീറ്റ് ചെയ്തു.
കാലാവധി തീരുന്നതിന് മൂന്നു ദിവസം മുൻപ് ഇഖാമ പുതുക്കണം ?
റിയാദ് : സൗദിയിലെ സ്ഥിര താമസരേഖ (ഇഖാമ) കാലാവധി തീരുന്നതിന്റെ മൂന്ന് ദിവസം മുൻപ് പുതുക്കണമെന്ന് സൗദി പാസ്പോർട് വിഭാഗം ജവാസാത്ത് ട്വിറ്ററിലൂടെ അറിയിച്ചു. മുഴുവൻ താമസക്കാരും ഇഖാമയുടെ സാധുത നഷ്‌ടപ്പെടുന്നതിന് മുമ്പേ പുതുക്കേണ്ടതിന്റെ പ്രാധാന്യവും ഇതിൽ വീഴ്ച വരുത്തുന്നവർക്ക് നാടുകടത്തൽ ഉൾപ്പെടെയുള്ള ശിക്ഷയായിരിക്കും ഫലമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നേരത്തെ കാലാവധി തീരുന്നതിന് ശേഷവും മൂന്നു ദിവസത്തെ ഇളവ് ലഭിച്ചിരുന്നു, ഈ ആനുകൂല്യമാണ് ഇപ്പോൾ നഷ്ടമാകുന്നത്.
ഇഖാമ പുതുക്കുന്നത് ആദ്യ തവണ ലംഘിച്ചാൽ 500 റിയാലും രണ്ടാം തവണ ആവർത്തിച്ചാൽ ഇത് ഇരട്ടിച്ച് 1000 റിയാലും മൂന്നാമതും ഇതേ കുറ്റം ആവർത്തിക്കുന്ന പക്ഷം നാടുകടത്തൽ ശിക്ഷയും ലഭിക്കുമെന്ന് ജവാസാത്ത് വ്യക്തമാക്കി. അഭ്യന്തര മന്ത്രാലയത്തിന്റെ 'അബ്ഷിർ' ആപ്ലികേഷൻ വഴിയോ 'മുഖീം' പോർട്ടൽ മുഖേനയോ ഇഖാമയുടെ കാലാവധി പരിശോധിക്കാനും പുതുക്കാനും കഴിയുമെന്ന് അധികൃതർ വിശദീകരിച്ചു .
ശിക്ഷാനടപടികൾ ഒഴിവാക്കുന്നതിനാണ് ഇങ്ങനെ മുന്നറിയിപ്പ് നൽകുന്നതെന്നും സന്ദേശത്തിൽ പറയുന്നു. ഓൺലൈൻ വഴി ഇഖാമ പുതുക്കിയാൽ മുഖീം പോർട്ടലിൽ ഇഖാമ ഡെലിവറി സേവനവും ലഭ്യമാണെന്ന് ജവാസാത്ത് അറിയിച്ചു. ഇഖാമ പുതുതായി ഇഷ്യു ചെയ്യുമ്പോഴോ പുതുക്കുമ്പോഴോ സ്‌പോൺസർഷിപ് മാറുമ്പോഴോ തൊഴിൽ പരിഷ്ക്കരിക്കുമ്പോഴോ 'ഡോക്യുമെന്റ് ഡെലിവറി' സേവനം നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഒമാനിലേക്ക് യാത്ര ചെയ്യുന്നവർ മരുന്ന് കുറിപ്പടി കരുതണമെന്ന് ഒമാൻ പോലീസ് ?
മസ്‍കത്ത്: ഒമാനിലേക്ക് വരുന്ന യാത്രക്കാര്‍ തങ്ങള്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കൊപ്പം കുറിപ്പടിയും കരുതണമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. രാജ്യത്തേക്ക് യാത്ര ചെയ്യുമ്ബോള്‍ നിയമ നടപടികള്‍ ഒഴിവാക്കാന്‍ ഇക്കാര്യം ഉറപ്പാക്കണമെന്ന് പൊലീസ് ഇന്ന് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ പറയുന്നു.
മയക്കുമരുന്ന് അടങ്ങിയ രാസവസ്തുക്കളുടെ അളവ് കൂടുതല്‍ ഉള്ള ചില ഔഷധങ്ങള്‍ക്ക് ഒമാനില്‍ നിയന്ത്രണം നിലനില്‍ക്കുന്നുണ്ട്. ഇക്കാരണത്താലാണ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ അവയുടെ കുറിപ്പടി ഒപ്പം കരുതാന്‍ ആവശ്യപ്പെടുന്നതെന്നും റോയല്‍ ഒമാന്‍ പോലീസ് അറിയിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്.
2021, ജൂൺ 26, ശനിയാഴ്‌ച
ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്ന് വിമാന സര്‍വീസ് ഉണ്ടാവില്ലെന്ന് എമിറേറ്റ്സ് ?
ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ ആറ് വരെ വിമാന സര്‍വീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്. സര്‍വീസുകള്‍ ഏഴിന് പുനഃരാരംഭിക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. യാത്രാക്കാരുടെ ട്വിറ്ററിലൂടെയുള്ള അന്വേഷണത്തിന് മറുപടിയായാണ് എമിറേറ്റ്സ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് ഇന്ത്യയില്‍ നിന്ന് പ്രവേശന അനുമതി നല്‍കിയതിന് പിന്നാലെ 23 മുതല്‍ സര്‍വീസ് തുടങ്ങുമെന്നായിരുന്നു നേരത്തെ എമിറേറ്റ്സ് അറിയിച്ചിരുന്നത്. എന്നാല്‍ സര്‍വീസ് തുടങ്ങാത്തത് സംബന്ധിച്ച് യാത്രക്കാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് അധികൃതര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുയാണെന്നും പ്രോട്ടോക്കോളുകളിലും മാര്‍ഗനിര്‍ദേശങ്ങളിലും മാറ്റങ്ങളുണ്ടാകുമ്പോള്‍ അവ യാത്രക്കാരെ യഥാസമയം അറിയിക്കുമെന്നും എമിറേറ്റ്സിന്റെ വിശദീകരണത്തില്‍ പറയുന്നു. ജൂലൈ ആറ് വരെ യുഎഇയിലേക്ക് വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യയും അറിയിച്ചിരുന്നു.
2021, ജൂൺ 24, വ്യാഴാഴ്‌ച
കോവിഡ് വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്ക് 10% വരെ ഡിസ്‌കൗണ്ടുമായി ഇന്‍ഡിഗോ
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്ത് ഇന്‍ഡിഗോ എയര്‍ലൈന്‍സ്.
വാക്‌സിന്റെ ഒരു ഡോസ് അല്ലെങ്കില്‍ രണ്ടു ഡോസും സ്വീകരിച്ച യാത്രക്കാര്‍ക്ക്, ടിക്കറ്റ് നിരക്കിന്റെ പത്തുശതമാനം വരെയാണ് ഡിസ്‌കൗണ്ട് ലഭ്യമാവുക. ഇന്നു മുതലാണ് ഡിസ്‌കൗണ്ട് ഓഫര്‍ നിലവില്‍ വരികയെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.
പതിനെട്ടു വയസ്സിനു മുകളില്‍ പ്രായമുള്ള യാത്രക്കാര്‍ക്കാണ് ഡിസ്‌കൗണ്ട് ആനുകൂല്യം ലഭിക്കുക. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഇന്ത്യയിലുണ്ടായിരിക്കണം, കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടായിരിക്കണം തുടങ്ങിയവയാണ് മറ്റ് നിബന്ധനകള്‍.
ഡിസ്‌കൗണ്ട് ലഭിച്ച യാത്രക്കാര്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കില്‍ തങ്ങളുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് ആരോഗ്യസേതു മൊബൈല്‍ ആപ്പില്‍ വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൗണ്ടര്‍/ ബോര്‍ഡിങ് ഗേറ്റില്‍ കാണിച്ചാല്‍ മതിയാകും.
2021, ജൂൺ 21, തിങ്കളാഴ്‌ച
പ്രവാസികൾക്ക് ആശ്വാസം ഇന്ത്യയുൾപ്പെടെ 75 രാജ്യങ്ങളില്‍ തവക്കല്‍നാ ആപ്ലിക്കേഷന്‍ സേവനം ലഭ്യമാകും.
റിയാദ്: പ്രവാസികൾക്ക് ഏറെ ആശ്വാസമേകുന്ന നടപടികളുമായി സഊദി അറേബ്യ. ഇന്ത്യയുൾപ്പെടെ 75 രാജ്യങ്ങളില്‍ തവക്കല്‍നാ ആപ്ലിക്കേഷന്‍ സേവനം ലഭ്യമാകും. തവക്കൽന അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
എല്ലാ ഗള്‍ഫ് രാജ്യങ്ങൾക്ക് പുറമെ മിക്ക അറബ് രാജ്യങ്ങളും ഇതിന്റെ പരിധിയില്‍ വരുന്നുണ്ട്. കൂടാതെ, ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്തോനേഷ്യ, അമേരിക്ക, മാലിദ്വീപ് തുടങ്ങി 75 രാജ്യങ്ങളിലാണ് തവക്കൽന സേവനം ലഭ്യമാകുക.
പ്രവാസികള്‍ക്ക് ആശ്വാസം; പിഴ കൂടാതെ രാജ്യം വിടാനുള്ള സമയപരിധി വീണ്ടും നീട്ടി. !!
മസ്‍കത്ത്: മതിയായ രേഖകളില്ലാതെ ഒമാനിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാൻ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം (എക്സിറ്റ് പദ്ധതി) 2021 ഓഗസ്റ്റ് 31 വരെ നീട്ടിയതായി ഒമാൻ തൊഴിൽ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ആറാമത്തെ തവണയാണ് എക്സിറ്റ് പദ്ധതി നീട്ടിവെച്ചു കൊണ്ട് പ്രവാസികൾക്കായി ഈ ആനുകൂല്യം ഒമാൻ സർക്കാർ അനുവദിക്കുന്നത്. കഴിഞ്ഞ തവണ നീട്ടിവെച്ച കാലാവധി ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ ഇന്നത്തെ പ്രഖ്യാപനം. 2020 നവംബറിലാണ് പ്രവാസികൾക്കായി ഒമാൻ സർക്കാർ എക്സിറ്റ് പദ്ധതി പ്രഖ്യാപിച്ചത്.
2021, ജൂൺ 20, ഞായറാഴ്‌ച
പുതുക്കിയ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ പ്രവാസികൾക്കായി ഇന്ന് മുതൽ ലഭ്യമാവും ?
പ്രവാസികള്‍ക്കുള്ള പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇന്ന് മുതല്‍ ലഭ്യമാവുമെന്നറിയിച്ച് ആരോഗ്യ മന്ത്രി വേണ ജോർജ്ജ്. വാക്‌സിന്‍ എടുത്ത് വിദേശത്ത് പോകുന്നവര്‍ക്ക് ഉടന്‍ തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ പോര്‍ട്ടലില്‍ വരുത്തിയിട്ടുണ്ടെന്നും അപേക്ഷിച്ചവര്‍ക്ക് തന്നെ പിന്നീട് സര്‍ട്ടിഫിക്കറ്റ് ഈ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഒപ്പം സംശയ നിവാരണത്തിനുള്ള കോൺടാക്ട് നമ്പറുകളും മന്ത്രി പങ്കുവച്ചു.
വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും കൂടി ചേർക്കും.ചില വിദേശ രാജ്യങ്ങള്‍ വാക്‌സിനെടുത്ത തീയതിയും വാക്‌സിന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സര്‍ട്ടിഫിക്കറ്റില്‍ ഇവകൂടി ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതിനായുള്ള ഇ ഹെല്‍ത്തിന്റെ പോര്‍ട്ടലില്‍ അപ്‌ഡേഷന്‍ നടത്തിവരികയാണ്. അടുത്ത ദിവസം മുതല്‍ തന്നെ ബാച്ച് നമ്പരും തീയതിയും ചേര്‍ത്ത പുതിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. നേരത്തെ സര്‍ട്ടിഫിക്കറ്റ് എടുത്ത, ബാച്ച് നമ്പരും തീയതിയും ആവശ്യമുള്ളവര്‍ക്ക് അവകൂടി ചേര്‍ത്ത് പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കും.
തീയതിയും ബാച്ച് നമ്പരും കൂടി ആവശ്യമുള്ള നേരത്തെ സര്‍ട്ടിഫിക്കറ്റ് എടുത്തവര്‍ സംസ്ഥാന സര്‍ക്കാരിന്റെ https://covid19.kerala.gov.in/vaccine/ എന്ന പോര്‍ട്ടലില്‍ പ്രവേശിച്ച് ലഭിച്ച പഴയ സര്‍ട്ടിഫിക്കറ്റ് ക്യാന്‍സല്‍ ചെയ്തിട്ട് വേണം പുതിയതിന് അപേക്ഷിക്കേണ്ടത്. ശേഷം, മുമ്പ് ബാച്ച് നമ്പരും തീയതിയുമുള്ള കോവിന്‍ (COWIN) സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവര്‍ അത് സംസ്ഥാന സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതാണ്. കോവിന്‍ പോര്‍ട്ടലില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ വാക്‌സിന്‍ എടുത്ത കേന്ദ്രത്തില്‍ നിന്നും ബാച്ച് നമ്പരും തീയതിയും കൂടി എഴുതി വാങ്ങിയ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്. സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ പരിശോധിച്ച് തീയതിയും ബാച്ച് നമ്പരും ഉള്ള പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. അപേക്ഷിച്ചവര്‍ക്ക് തന്നെ പിന്നീട് സര്‍ട്ടിഫിക്കറ്റ് ഈ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഇപ്പോള്‍, വാക്‌സിന്‍ എടുത്ത് വിദേശത്ത് പോകുന്നവര്‍ക്ക് ഉടന്‍ തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ പോര്‍ട്ടലില്‍ വരുത്തിയിട്ടുണ്ട്. വാക്‌സിന്‍ നല്‍കി കഴിയുമ്പോള്‍ വ്യക്തിയുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍, സര്‍ട്ടിഫിക്കറ്റ് നമ്പര്‍ അടങ്ങിയ എസ്എംഎസ് ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അവര്‍ക്ക് പോര്‍ട്ടലില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ ലോഡ് ചെയ്യാന്‍ സാധിക്കുന്നതാണ്. കൂടുതല്‍ സംശയങ്ങള്‍ക്ക് ദിശ 1056, 104 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
2021, ജൂൺ 17, വ്യാഴാഴ്‌ച
കുവൈത്ത് അംഗീകൃത വാക്സിൻ എടുത്ത വിദേശികൾക്ക് പ്രവേശനാനുമതി !!
കുവൈത്ത് അംഗീകൃത വാക്സിൻ എടുത്ത വിദേശികൾക്ക് ആഗസ്റ്റ് ഒന്നു മുതൽ പ്രവേശനാനുമതി നൽകാൻ കുവൈറ്റ് തീരുമാനിച്ചു.
രണ്ട് ഡോസ് വാക്സിൻ എടുത്ത് പി.സി.ആർ പരിശോധനയിൽ കൊവിഡ് മുക്തനാണെന്ന് തെളിയിക്കുന്നവർക്കാണ് പ്രവേശന വിലക്ക് നീക്കുന്നത്.
പ്രവേശന വിലക്ക് മൂലം മാസങ്ങളായി ആശങ്കയിൽ കഴിയുന്ന പ്രവാസികൾക്ക് ആശ്വാസമേകുന്ന തീരുമാനമാണ് വ്യാഴാഴ്ച ചേർന്ന കുവൈത്ത് മന്ത്രിസഭ യോഗം എടുത്തത്.
സൗദി ഇഖാമ, റീ-എൻട്രി വിസ, വിസിറ്റ് വിസ കാലാവധികൾ ദീർഘിപ്പിപ്പിക്കുന്ന
സൗദിയിലേക്ക് തിരിച്ചുവരാൻ സാധിക്കാതെ വിദേശങ്ങളിൽ കുടുങ്ങിയവരുടെ ഇഖാമ, റീ-എൻട്രി വിസ, വിസിറ്റ് വിസ കാലാവധികൾ ഫീസുകളും ലെവിയും കൂടാതെ ജൂലൈ 31 വരെ ദീർഘിപ്പിപ്പിക്കുന്നത് പ്രവാസികൾക്ക് വൻ ആശ്വാസമായി. ഈ മാസം എങ്കിലും വിമാന സർവീസുകൾ സാധാരണ നിലയിലാകും എന്ന് കരുതി തിരിച്ചുവരാനിരിക്കുന്ന പ്രവാസികൾ നിലവിൽ നിരാശയിലാണെങ്കിലും കാലാവധി ദീർഘിപ്പിക്കുന്നത് ആശ്വാസം നൽകുന്നതാണ്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നിർദേശാനുസരണമാണ് വിദേശങ്ങളിൽ കുടുങ്ങിയവരുടെ ഇഖാമ, റീ-എൻട്രി വിസ, വിസിറ്റ് വിസ കാലാവധികൾ സൗജന്യമായി ഓട്ടോമാറ്റിക് രീതിയിൽ ദീർഘിപ്പിച്ചു നൽകുന്നത്.
ഇതിനോടകം തന്നെ പലർക്കും ഇക്കാമയും രീ എൻരിയും പുതുക്കി കീട്ടി. താഴെ കാണുന്ന ലിങ്കിൽ നിങ്ങൾക്കും പരിശോധിക്കാം.
എക്‌സിറ്റ് റീ എൻട്രി
https://muqeem.sa/#/visa-validity/check എന്ന ലിങ്കിൽ കയറിയാണ് പരിശോധിക്കേണ്ടത്. ലിങ്കിൽ കയറിവിസ നമ്പറോ ഇഖാമ നമ്പറോ നൽകി പരിശോധിക്കാനാകും. ഇതോടൊപ്പം പാസ്പോർട്ട് നമ്പർ, ഇഖാമ കാലവധി, ജനനത്തിയതി, വിസ കാലാവധി എന്നിവയിൽ ഏതെങ്കിലും ഒന്ന് നൽകിയാൽ റീ എൻട്രിയുടെ പൂർണ്ണ വിവരം ലഭ്യമാകും.
ഇഖാമ കാലാവധി അറിയാൻ https://www.absher.sa/portal/landing.html ഇവിടെ ക്ലിക്ക് ചെയ്യുക. പക്ഷെ, അബ്ഷിർ ലോഗിൻ ആവശ്യമാണ്. നിലവിൽ സഊദിക്ക് പുറത്ത് അബ്ഷിർ വഴി പരിശോധിക്കാൻ പ്രയാസമായിരിക്കും. ഇതിന് പരിഹാരമായി സഊദിയിലുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് അവരുടെ മുകളിലെ ലിങ്ക് വഴി പരിശോധിക്കാവുന്നതാണ്. അല്ലെങ്കിൽ VPN സൗകര്യം ഉപയോഗപ്പെടുത്താം.
2021, ജൂൺ 16, ബുധനാഴ്‌ച
സന്ദര്‍ശക വിസയുടെ കാലാവധി സൗജന്യമായി ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് സൗദി !!
സന്ദര്‍ശക വിസ ലഭിക്കുകയും പ്രവേശന വിലക്ക് കാരണം സൗദിയിലേക്ക് വരാന്‍ സാധിക്കാതെ വിസയുടെ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ ക്ക് സൗജന്യമായി ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യയടക്കം സൗദിയിലേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തപ്പെട്ട 20 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കാണ് ഈ ആനുകൂല്യം.
ഇത്തരം വിസകള്‍ ജൂലൈ 31 വരെയാണ് കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുക. വിദേശകാര്യമന്ത്രാലയത്തിന്റെ ഇന്‍ജാസിറ്റ് വെബ്‌സൈറ്റിലാണ് ഇതിന് സൗകര്യമൊരുക്കിയിരിക്കുന്നത്. https://enjazit.com.sa/enjaz/extendexpiredvi-sa എന്ന ലിങ്കുപയോഗിച്ചാണ് പുതുക്കേണ്ടത്. വിസ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, നാഷണാലിറ്റി, ഇമെയില്‍ ഐഡി എന്നിവ നിശ്ചിത ഫോമില്‍ പൂരിപ്പിച്ച് ആര്‍ക്കും വിസാ കാലാവധി നീട്ടാവുന്നതാണ്.
2021, ജൂൺ 12, ശനിയാഴ്‌ച
എന്താണ് ഡിജിറ്റൽ ഇക്കാമ, എങ്ങിനെ ഉപയോഗിക്കാം, എന്താണ് ഉപകാരം ?
സൗദിയിൽ ഇനി താമസ രേഖകൾ മൊബൈലിൽ ഡിജിറ്റൽ രൂപത്തിലും സൂക്ഷിക്കാം. സ്വദേശികളുടെ തിരിച്ചറിയൽ കാർഡുകൾക്ക് പകരമായി ഡിജിറ്റൽ കാർഡുകൾ പ്രാബല്യത്തിലായി. ഇഖാമ കൈവശം വെക്കാൻ മറന്നാലും ഇനി പേടിക്കേണ്ടതില്ല. അബ്ശിർ വഴി ഡിജിറ്റൽ ഇഖാമ സ്വന്തമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ വിശദമായി അറിയാം click here
ഹജ്ജ്; ഇത്തവണയും വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അവസരമില്ല..!
കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി ഈ വര്‍ഷവും വിദേശരാജ്യങ്ങളില്‍ ഹാജിമാരെത്തില്ല. പകരം സൗദിയില്‍ നിന്ന് സൗദികളും വിദേശികളുമായി അറുപതിനായിരം പേര്‍ ഹജ് നിര്‍വഹിക്കും. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഇമ്യുണ്‍ എന്ന് രേഖപ്പെടുത്തിയ 18നും 65 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും ഹജിന് അനുമതി
സൗദിയില്‍ നിന്ന് ഹജിന് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ ഹജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കണം. വിട്ടുമാറാത്ത രോഗങ്ങളില്ലാത്തവരായിരിക്കണം. 18നും 65 നും ഇടയില്‍ പ്രായമുള്ള കോവിഡ് വാക്‌സിനെടുത്ത് ഇമ്യൂണ്‍ ആയിരിക്കണം
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ സന്ദർശക വിസ സൗജന്യമായി പുതുക്കി നൽകുമെന്ന് സൗദി !
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ സന്ദർശക വിസ സൗജന്യമായി പുതുക്കി നൽകുമെന്ന് സൗദി
https://chat.whatsapp.com/FUZ29jIqgzW5BceRQohXpQ
ഇന്ത്യയടക്കം സൗദിയിലേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തപ്പെട്ട 20 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസ കാലാവധി സൗജന്യമായി ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
സന്ദര്‍ശക വിസ ലഭിക്കുകയും പ്രവേശന വിലക്ക് കാരണം സൗദിയിലേക്ക് വരാന്‍ സാധിക്കാതെ വിസയുടെ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ക്കാണ് ഈ ആനുകൂല്യം.
സൗദി ആഭ്യന്തരമന്ത്രാലയവുമായി സഹകരിച്ചാണ് സന്ദര്‍ശ വിസകളുടെ കാലാവധി സൗജന്യമായി ദീര്‍ഘിപ്പിക്കാന്‍ അവസരമൊരുക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു.
ഇത്തരം വിസകള്‍ ജൂലൈ 31 വരെയാണ് കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുക. വിദേശകാര്യമന്ത്രാലയത്തിന്റെ ഇന്‍ജാസിറ്റ് വെബ്‌സൈറ്റിലാണ് ഇതിന് സൗകര്യമൊരുക്കിയിരിക്കുന്നത്.
https://enjazit.com.sa/enjaz/extendexpiredvi-sa
എന്ന ലിങ്കുപയോഗിച്ചാണ് പുതുക്കേണ്ടത്. വിസ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, നാഷണാലിറ്റി, ഇമെയില്‍ ഐഡി എന്നിവ നിശ്ചിത ഫോമില്‍ പൂരിപ്പിച്ച് ആര്‍ക്കും വിസാ കാലാവധി നീട്ടാവുന്നതാണ്.
അബുദാബിയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍. ?
അബുദാബിയില്‍ കാലാവധി കഴിഞ്ഞ താമസ വിസക്കാര്‍ക്കും പ്രവേശന വിസക്കാര്‍ക്കും സൗജന്യ കൊവിഡ് 19 വാക്‌സിന്‍ നല്‍കാന്‍ തീരുമാനം. അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റിയാണ് ഇതിന് അനുമതി നല്‍കിയത്. കാലാവധി കഴിഞ്ഞതാണെങ്കിലും കൈവശമുള്ള തിരിച്ചറിയല്‍ രേഖ ഹാജരാക്കി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാം.
2021, ഫെബ്രുവരി 28, ഞായറാഴ്‌ച
തിരുവനന്തപുരം എയർപോർട്ടിലെ പാർക്കിംഗ് കൊളള ?
തിരുവനന്തപുരം എയർപോർട്ടിലെ പാർക്കിംഗ് കൊളള.ആദ്യത്തെ 30 മിനിട്ടിന് 30 രൂപ മിനിട്ടിന് ഒരു രൂപ നിരക്ക്. അത് കഴിഞ്ഞുള്ള 8 മിനിട്ടിന് 55 രൂപ അതായത് മിനിട്ടിന് 6.875 രൂപ . അതും 30- മത് മനിട്ടിൽ എക്സിറ്റ് ഗേറ്റിൽ ക്യൂ നിന്നിട്ട് ഗേറ്റിൽ എത്താൻ എട്ട് മിനിട്ട് എടുത്തു മാക്സിമം പതിയെ വാഹ ന ങ്ങളെ കടത്തി വിട്ടിട്ട് ക്യൂ നിർത്തുന്ന നാറിയ പ്രക്രിയയ്ക്കാണ് മിനിട്ടിന് 6.875 രൂപ. കാര്യം തിരക്കിയാൽ എല്ലാപേർക്കും ഇതാണത്രേ പ്രക്രിയ. അതായത് മൂന്ന് മണിയ്ക്കൂർ വിമാനം ലേറ്റായാൽ 1237 രൂപ 50 പൈസ നല്കണം . അബദ്ധം പിണയാതിരിയ്ക്കാൻ ദയവായ് ശ്രദ്ധിക്കുക.
2021, ഫെബ്രുവരി 25, വ്യാഴാഴ്‌ച
Boarding pass !!
ബോര്‍ഡിങ് പാസിലേയും ലഗ്ഗേജുകളിലൂടെയും നടത്തുന്ന തട്ടിപ്പിന്റെ തെളിവുകളുമായി പ്രവാസികള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരണം ശക്തമാക്കി. ഒരു പക്ഷേറ് ഒരുപാട് ഗള്‍ഫ് പ്രവാസികള്‍ അറിയാതെ -ചെയ്യാത്ത തെറ്റിന് ഗള്‍ഫ് നാടുകളിലെ ജയിലുകളില്‍ ഇത്തരം ചതിയില്പെട്ട് ജയിലറകളില്‍ ഉണ്ടോ എന്നുകൂടി സംശയിക്കേണ്ട സംഭത്തിന്റെ തെളിവുകളാണ് ബോര്‍ഡിങ് പാസിലേയും ലഗേജിലേയും തട്ടിപ്പിന്റെ കഥ അറിയുന്നത്. സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്ന ഈ ബോര്‍ഡിങ് പാസിന്റെ ചിത്രം ഒരു മുന്‍കരുതല്‍ ആയി വാര്‍ത്തയാക്കുന്നു. പ്രചരണത്തിന്റെ സന്ദേശം അതേ വിധത്തില്‍ താഴെ കൊടുക്കുന്നു.
ഇത് നിങ്ങളുടെ കൂടി ജീവന് വേണ്ടിയാണു.. ഇത് ഗള്‍ഫില്‍ നിന്ന് കൊച്ചിയിലേയ്ക്ക് പോയ ഒരു യാത്രക്കാരന്‍റ്റെ ബോര്‍ഡിംഗ് പാസുകളാണ് .. 24 KG- 1 പീസ് ലഗേജ് മാത്രം ഉണ്ടായിരുന്ന യാത്രക്കാരന് ബോര്‍ഡിംഗ് പാസില്‍ അടിച്ചു കിട്ടിയത് 3 പീസ്..
ഇത് വൈകി മാത്രം തിരിച്ചറിഞ്ഞ യാത്രക്കാരന്‍ കൗണ്ടറില്‍ ചെന്നപ്പോഴാണ് അറിയുന്ന അയ്യാളുടെ പേരില്‍ മറ്റ് 2 പീസ് ലഗേജ് കൂടി ഉണ്ടെന്നുള്ള വിവരം. അയാള്‍ കൗണ്ടറില്‍ വഴക്കു ഉണ്ടാക്കി അത് ഉടന്‍ ..ക്യാന്‍സല്‍ ചെയ്യിപ്പിച്ചു . പുതിയെ ബോര്‍ഡിംഗ് പാസ് വാങ്ങി.
ഇവിടെ സംഭവിക്കാവുന്നവ ……? കൂടുതല്‍ ലഗേജ് ഉള്ളവരില്‍ നിന്ന് പൈസ വാങ്ങി ലെഗേജ് കുറവുള്ളവരുടെ പേരില്‍ കടത്തി വിട്ട് സാമ്പത്തിക നേട്ടം ഉണ്ടാക്കുക ..നിങ്ങളുടെ പേരില്‍ സ്വര്‍ണ്ണമോ മറ്റ് നിയമ വിരുദ്ധ സാധങ്ങളോ കടത്തുക. പിടിക്കപെട്ടാല്‍ അകത്താകുന്നത് ഇതു തിരിച്ചറിയാന്‍ കഴിയാത്തെ പാവം നിരപരാധിയായ യാത്രക്കാരനായിരിക്കും. പ്രത്യേകിച്ചു നാട്ടില്‍ നിന്ന് ആദ്യമായി ഗള്‍ഫിലേക്ക് വരുന്നവരും , അല്ലാത്തവരും ലഗേജ് കുറവുള്ളവരും നിര്‍ബ്ബന്ധമായി ബോര്‍ഡിംഗ് പാസിലോ / അതില്‍ സ്റ്റിക്ക് ചെയ്യുന്ന സ്റ്റിക്കറിലോ ലഗേജ് പീസുകളുടെ എണ്ണം ചെക്ക് ചെയ്തിരിക്കണം.
ഇതുപോലുള്ള ചതിയും, വഞ്ചനയും തിരിച്ചറിയാന്‍ കഴിയാതെ പോയത് കാരണവും, പല നിരപരാധികളും മയക്കുമരുന്ന് കടത്തിന്‍റ്റെയും മറ്റും പേരില്‍ ഗള്‍ഫിലെ ജയിലുകളില്‍ മരണവും കാത്തു കഴിയുന്നത്. അതുകൊണ്ട് പ്രവാസികള്‍ ബോര്‍ഡിംഗ് പാസുകള്‍ കയ്യില്‍ കിട്ടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.